Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewcastleMission

Europe

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ലീ​ഡ്സ് റീ​ജി​യ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം: ന്യൂ​കാ​സി​ൽ മി​ഷ​ൻ ഓ​വ​ർ ഓ​ൾ ചാ​മ്പ്യ​ന്മാ​ർ

മി​ഡി​ൽ​സ്ബ​റോ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ലീ​ഡ്സ് റീ​ജി​യ​ണ​ൽ ക​ലോ​ത്സ​വ​ത്തി​ൽ ന്യൂ​കാ​സി​ൽ ഔ​ർ ലേ​ഡി ക്വീ​ൻ ഓ​ഫ് ദി റോ​സ​റി മി​ഷ​ൻ ഓ​വ​ർ ഓ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ക​ര​സ്ഥ​മാ​ക്കി.

മി​ഡി​ൽ​സ്ബ​റോ മാ​ർ​ത്തോ​മ്മ ശ്ലീ​ഹാ മി​ഷ​ൻ, ഷെ​ഫീ​ൽ​ഡ് സെ​ന്‍റ് മ​റി​യം ത്രേ​സ്യ മി​ഷ​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. മി​ഡി​ൽ​സ്ബ​റോ ട്രി​നി​റ്റി കോ​ള​ജി​ൽ ന​ട​ന്ന ക​ലോ​ത്സ​വം ലീ​ഡ്സ് റീ​ജി​യ​ണ​ൽ കോഓർ​ഡി​നേ​റ്റ​ർ റവ.ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സിഎംഐ ​ന​ട​ത്തി​യ ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ആ​തി​ഥേ​യ മി​ഷ​നാ​യ മാ​ർ​ത്തോ​മ്മ ശ്ലീ​ഹാ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റവ. ഫാ. ​ആ​ൻ​ഡ്രൂ​സ് ചെ​ത​ല​ൻ, റീ​ജി​യ​ണി​ലെ മ​റ്റ് മി​ഷ​ൻ ഡ​യ​റ​ക്‌‌ട​ർ​മാ​ർ, ബൈ​ബി​ൾ അ​പ്പോ​സ്റ്റ​ലേ​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ദീ​പം ​തെ​ളി​യി​ച്ച് ഉ​ത്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് വി​വി​ധ വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​ച്ചു.

 

Latest News

Corehub Up