ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെയും ഫോമാ ടെക്സോമ റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ദേശീയ കാർഡ് ഗെയിം ടൂർണമെന്റ് നവംബർ 14 ശനിയാഴ്ച രാവിലെ 8 മണിക്ക് തുടക്കം കുറിക്കുന്നു.
ഇന്റർനാഷണൽ 56, 28, റമ്മി തുടങ്ങിയ ഇനങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ ടെക്സസിൽ നിന്നും അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന നൂറിലധികം മത്സരാർഥികൾ പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു.
56 ടൂർണമെന്റ് വിജയികൾക്ക് 2001 ഡോളറിന്റെ ഒന്നാം സമ്മാനവും ഡിഎംഎ നൽകുന്ന എവർട്രോളിംഗ് ട്രോഫിയും, 28 വിജയികൾക്ക് ഒന്നാം സമ്മാനമായി 1001 ഡോളറും എവർറോളിംഗ് ട്രോഫിയും റമ്മി വിജയികൾക്ക് 1001 ഡോളറിന്റെ ഒന്നാം സമ്മാനവും നൽകും. എല്ലാ മത്സരങ്ങൾക്കും രണ്ടും മൂന്നും നാലും വിജയികൾക്ക് ക്യാഷ് അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്.
ഡാളസിലെ ഫാർമേഴ്സ്ബ്രാഞ്ച് സിറ്റിയിൽ നടത്തപ്പെടുന്ന മത്സരസ്ഥലം :11496 ലൂണാ റോഡ് ഫാമേഴ്സ് ബ്രാഞ്ച്, ടെക്സസ്, 75234.കൂടുതൽ വിവരങ്ങൾക്ക്:ബിനോ കല്ലുങ്കൽ (847 322 0056)ജൂഡി ജോസ്, (214 776 8290)ഷെല്ലി തോമസ് (817 946 9053)ബിജു ലോസൺ 972 342 0568മധു ജോസഫ് 915 255 8416സൈജു അത്തിക്കളം 623 3377955ഡക്സ്റ്റർ ഫെരേര 972 768 4652ശ്രീനാഥ് ജി. 510 378 5572