x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശ്വാ​സം വി​റ്റ​ഴി​ക്കു​ന്ന​വ​ർ

ഹൃദയവഴി കാൽവരി-15 / ഫാ.​ ഡോ. വി.​പി. ജോ​സ​ഫ് വ​ലി​യ​വീ​ട്ടി​ൽ
Published: March 2, 2026 05:31 AM IST | Updated: March 2, 2026 10:01 AM IST

ക​​ഴി​​ഞ്ഞ ദി​​വ​​സം നേ​​ര​​ത്തേ പ​​രി​​ച​​യ​​മു​​ള്ള ഒ​​രു ക​​ച്ച​​വ​​ട​​ക്കാ​​ര​​നെ ക​​ണ്ടു. നെ​​റ്റി​​യി​​ൽ ക​​ള​​ഭ​​വും മ​​റ്റും ചാ​​ർ​​ത്തി​​യി​​ട്ടു​​ണ്ട്. ക്രൈ​​സ്ത​​വ​​നാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം മ​​തം മാ​​റി​​യോ​​യെ​​ന്നു തോ​​ന്നി​​പ്പോ​​യി. അ​​പ്പോ​​ഴാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ക​​ട​​യി​​ലേ​​ക്ക് എ​​ന്നെ ക്ഷ​​ണി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു കാ​​ര്യം മ​​ന​​സി​​ലാ​​യി. ആ​​ൾ മ​​തം മാ​​റി​​യി​​ട്ടൊ​​ന്നു​​മി​​ല്ല. ക​​ട​​യി​​ലെ ചി​​ല സാ​​ധ​​ന​​ങ്ങ​​ൾ വി​​റ്റുപോ​​കാ​​നു​​ള്ള പു​​ള്ളി​​ക്കാ​​ര​​ന്‍റെ മാ​​ർ​​ക്ക​​റ്റിം​​ഗ് ത​​ന്ത്ര​​മാ​​ണ് ഈ ​​കു​​റി​​യി​​ട്ടു നി​​ൽ​​ക്ക​​ൽ!

അ​​യാ​​ളെ ഒ​​ന്നു​​കൂ​​ടി നോ​​ക്കി​​യ എ​​നി​​ക്കു ചി​​രി​​യാ​​ണ് വ​​ന്ന​​ത്. ഒ​​പ്പം സ​​ഹ​​താ​​പ​​വും. പ​​ണ​​മു​​ണ്ടാ​​ക്കാ​​ൻ മ​​നു​​ഷ്യ​​ൻ എ​​ന്തൊ​​ക്കെ നാ​​ട​​ക​​ങ്ങ​​ളാ​​ണ് ന​​ട​​ത്തു​​ന്ന​​ത്. ഭൗ​​തി​​ക​​നേ​​ട്ട​​ത്തി​​നു വേ​​ണ്ടി സ്വ​​ന്തം വി​​ശ്വാ​​സ​​ത്തെ​​പ്പോ​​ലും മ​​റ​​ച്ചു​​വ​​യ്ക്കാ​​നോ ത​​ള്ളി​​പ്പ​​റ​​യാ​​നോ ചി​​ല​​ർ മ​​ടി​​ക്കു​​ന്നി​​ല്ല.

ത​ള്ളി​പ്പ​റ​യു​മ്പോ​ൾ

മ​​ത്താ​​യി 4:8ൽ, ​​ഈ​​ശോ​​യെ പി​​ശാ​​ച് ഒ​​രു ഉ​​യ​​ർ​​ന്ന മ​​ല​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി ലോ​​ക​​ത്തി​​ലെ എ​​ല്ലാ ആ​​ഡം​​ബ​​ര​​ങ്ങ​​ളും അ​​ധി​​കാ​​ര​​സ്ഥാ​​ന​​ങ്ങ​​ളും ഭ്ര​​മി​​പ്പി​​ക്കു​​ന്ന എ​​ല്ലാ ഇ​​ട​​ങ്ങ​​ളും ഒ​​രു​​മി​​ച്ച് കാ​​ണി​​ക്കു​​ന്ന രം​​ഗ​​മു​​ണ്ട്. എ​​ന്നി​​ട്ടു പ​​റ​​യു​​ന്നു, ഇ​​തി​​ന്‍റെ മ​​ഹ​​ത്വ​​മെ​​ല്ലാം നി​​ന​​ക്കു ഞാ​​ൻ ത​​രാം, ഒ​​രു വ്യ​​വ​​സ്ഥ മാ​​ത്രം, നീ ​​സാ​​ഷ്ടാം​​ഗം വീ​​ണ് എ​​ന്നെ ആ​​രാ​​ധി​​ക്ക​​ണം. യേ​​ശു ത​​ത്ക്ഷ​​ണം അ​​വ​​നെ പ്ര​​തി​​രോ​​ധി​​ച്ചു​​പ​​റ​​ഞ്ഞു: നി​​ന്‍റെ ദൈ​​വ​​മാ​​യ ക​​ർ​​ത്താ​​വി​​നെ മാ​​ത്രം ആ​​രാ​​ധി​​ക്ക​​ണ​​മെ​​ന്ന് എ​​ഴു​​ത​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു.

വി​​ശ്വ​​സി​​ക്കു​​ന്ന​​തി​​നെ പ​​ല​​പ്പോ​​ഴും ഭൗ​​തി​​ക നേ​​ട്ട​​ത്തി​​നു​​വേ​​ണ്ടി ത​​ള്ളി​​പ്പ​​റ​​യു​​ന്ന​​വ​​ർ, ഉ​​ള്ളി​​ൽ വി​​ശ്വാ​​സം ഇ​​ല്ലെ​​ങ്കി​​ലും ത​​ന്നെ​​ത്ത​​ന്നെ വി​​റ്റ​​ഴി​​ക്കാ​​നും ജീ​​വി​​ത​​ത്തി​​ൽ നേ​​ട്ടം ഉ​​ണ്ടാ​​ക്കാ​​നും വേ​​ണ്ടി വേ​​ഷം കെ​​ട്ടു​​ന്ന​​വ​​ർ, വി​​ശ്വാ​​സ​​മി​​ല്ലെ​​ങ്കി​​ലും ജ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ണി​​ൽ പൊ​​ടി ഇ​​ട്ട് വി​​ശ്വാ​​സി​​യെ​​ന്നു ന​​ടി​​ച്ച് ഉ​​ത്പ​​ന്നം വി​​റ്റ​​ഴി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​വ​​ർ... ഇ​​ങ്ങ​​നെ പ​​ല​​രെ​​യും കാ​​ണാം. പ​​ല നി​​രീ​​ശ്വ​​ര​​വാ​​ദി​​ക​​ളും അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ ത​​ങ്ങ​​ളു​​ടെ ഉ​​ത്പ​​ന്ന​​ങ്ങ​​ളെ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ മാ​​ക്സി​​മം വി​​റ്റ​​ഴി​​ക്കാ​​ൻ എ​​ടു​​ക്കു​​ന്ന നി​​ല​​പാ​​ട് മാ​​ത്ര​​മാ​​ണ് അ​​വ​​രു​​ടെ നി​​രീ​​ശ്വ​​ര​​വാ​​ദ​​മെ​​ന്നു തോ​​ന്നി​​പ്പോ​​കും.

വ​ലി​യ വി​ല

സെ​​ലി​​ബ്രി​​റ്റി​​ക​​ൾ പ​​ല​​പ്പോ​​ഴും ത​​ങ്ങ​​ളു​​ടെ വി​​ശ്വാ​​സ​​ത്തെ ത​​ള്ളി​​പ്പ​​റ​​യു​​ന്ന​​ത് പ്ര​​വർത്തി​​ക്കു​​ന്ന മേ​​ഖ​​ല​​യി​​ൽ, പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ ചി​​ല വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യും സ്വീ​​കാ​​ര്യ​​ത​​യും സ്വ​​ന്ത​​മാ​​ക്കാ​​നാ​​ണ്. എ​​ന്നാ​​ൽ, ലോ​​ക​​ത്തി​​ന്‍റെ മ​​ഹ​​ത്വം നേ​​ടാ​​ൻ അ​​വ​​ർ കൈ​​വി​​ടു​​ന്ന​​തു സ്വ​​ന്തം ആ​​ത്മാ​​വി​​ന്‍റെ വി​​ല​​ ​​ത​​ന്നെ. ഇ​​തു വ​​ലി​​യ​​വ​​രി​​ൽ മാ​​ത്ര​​മ​​ല്ല, ചെ​​റി​​യ​​വ​​രി​​ലും കാ​​ണാം. വി​​ശ്വാ​​സ​​ത്തി​​നു വ​​ലി​​യ വി​​ല കൊ​​ടു​​ക്കേ​​ണ്ടി വ​​രു​​മെ​​ന്നു​​ള്ള സൂ​​ച​​ന​​യാ​​ണ് ഈ​​ശോ ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്.


സ്നാ​​പ​​ക ​യോ​​ഹ​​ന്നാ​​ന്‍റെ കാ​​ലം മു​​ത​​ൽ ദൈ​​വ​​രാ​​ജ്യം ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​നു വി​​ധേ​​യ​​മാ​​യി​​രി​​ക്കു​​ന്നു​​വെ​​ന്ന് ഈ​​ശോ പ​​റ​​ഞ്ഞ​​തും ഇ​​തേ അ​​ർ​​ഥ​​ത്തി​​ലാ​​ണ്. ന​​ൽ​​ക​​പ്പെ​​ട്ട വി​​ശ്വാ​​സം ദൈ​​വ​​ത്തി​​ന്‍റെ ദാ​​ന​​മാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ് അ​തി​ന്‍റെ പ​​രി​​പോ​​ഷ​​ണ​​ത്തി​​നാ​യി ചി​​ല കാ​​ര്യ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ടാ​​ലും സാ​​ര​​മി​​ല്ല എ​​ന്നു ക​​രു​​തി​​യ​​വ​​രു​​ടെ ച​​രി​​ത്ര​​ങ്ങ​​ൾ ന​​മ്മെ പ്ര​​ചോ​​ദി​​പ്പി​​ക്ക​​ണം. അ​​തി​​നു വേ​​ണ്ടി ര​​ക്ത​​സാ​​ക്ഷി​​ത്വം വ​​രി​​ച്ച​​വ​രു​ടെ നീ​ണ്ട നി​ര​യാ​ണ് വി​​ശ്വാ​​സി​​ക​​ളു​​ടെ ആ​​സ്തി​​യും ആ​​വേ​​ശ​​വും. വി​​ശ്വാ​​സ​​ത്തി​​ന് എ​​തി​​രേ​​യു​​ള്ള പ്ര​​ലോ​​ഭ​​ന​​ങ്ങ​​ൾ അ​​തി​​ജീ​​വി​​ക്കാ​​ൻ ഈ ​​നോ​​ന്പു​​കാ​​ലം ന​​മു​​ക്കു ക​രു​ത്തേ​ക​ട്ടെ.

Tags : betray the faith

Recent News

Corehub Up