വി.എം.സുധീരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് തന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ നൽകിയ പരാതിയില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.
വ്യാജ പ്രചാരണത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നല്കിയ പരാതിയിലാണ് നടപടി. കേരള പോലീസ് ആക്ട്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വകുപ്പുകളുടെ ഏകോപനമില്ല. കേരളത്തില്‍ മുഖ്യമന്ത്രിയുടെ വണ്‍മാന്‍ഷോ പ്രകടനം കൂടുതല്‍ നീണ്ടുപോകില്ല,' എന്ന് സുധീരന് പ്രസ്താവന നടത്തിയെന്നായിരുന്നു പ്രചരണം.
പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് വി.എം.സുധീരൻ നിയമനടപടിയുമായി രംഗത്തെത്തിയത്. മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നാണ് പരാതി.