x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബി​ജെ​പി​ക്ക് ഡ​ൽ​ഹി​യി​ൽ പു​തി​യ കാ​ര്യാ​ല​യം; പി.​കെ. കൃ​ഷ്ണ​ദാ​സി​ന് ചു​മ​ത​ല

വെബ് ഡെസ്ക്
Published: July 10, 2026 01:18 PM IST | Updated: July 10, 2026 01:18 PM IST

ബിജെപിയുടെ പതാക

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബി​ജെ​പി​ക്ക് ഡ​ൽ​ഹി​യി​ൽ പു​തി​യ കാ​ര്യാ​ല​യം വ​രു​ന്നു. സൗ​ത്ത് അ​വ​ന്യൂ​വി​ൽ 139-ാം ക്വാ​ർ​ട്ടേ​ഴ്സ് ആ​ണ് കേ​ര​ള ബി​ജെ​പി​യു​ടെ കാ​ര്യാ​ല​യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക.

ബി​ജെ​പി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​കെ. കൃ​ഷ്ണ​ദാ​സി​നാ​ണ് ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല. കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ലേ​യ്ക്ക് എ​ത്തി​ക്കാ​നു​ള്ള ലെ​യ്സ​ൺ ഓ​ഫീ​സ് ആ​യി​രി​ക്കും ഇ​തെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ 15 ശ​ത​മാ​നം ജ​ന​ങ്ങ​ൾ ബി​ജെ​പി​ക്കാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ന്ദ്ര പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ൽ എ​ത്താ​തി​രി​ക്കാ​ൻ ശ്ര​മി​ച്ചു. യു​ഡി​എ​ഫും അ​ത് പി​ന്തു​ട​രു​ക​യാ​ണോ? പി​എം ശ്രീ ​പ​ദ്ധ​തി​യി​ലൂ​ടെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള അ​വ​സ​രം സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​ന്നു​വെ​ന്നും കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു.

Tags : kerala bjp opens office delhi pk krishnadas

Recent News

Corehub Up