x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന് തിരിച്ചടി; പോ​ലീ​സ് സം​ര​ക്ഷ​ണം ഹൈ​ക്കോ​ട​തി റദ്ദാക്കി

വെബ് ഡെസ്ക്
Published: July 10, 2026 03:03 PM IST | Updated: July 10, 2026 03:11 PM IST

കുംഭമേള വൈറൽ താരവും ഭർത്താവും

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​നും ഭ​ർ​ത്താ​വി​നും ഹൈ​ക്കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ഇ​രു​വ​ർ​ക്കും ന​ൽ​കി​യി​രു​ന്ന പോ​ലീ​സ് സം​ര​ക്ഷ​ണം ഹൈ​ക്കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി നീ​ക്കി.

ഇ​രു​വ​രെ​യും നി​ല​വി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ലാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. ഹ​ർ​ജി​യി​ൽ പെ​ൺ​കു​ട്ടി​യും ഭ​ർ​ത്താ​വും രേ​ഖ​പ്പെ​ടു​ത്തി​യ മേ​ൽ​വി​ലാ​സ​ത്തി​ലോ ഫോ​ൺ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ത് പെ​ൺ​കു​ട്ടി​യു​ടെ പ​തി​വ് ശൈ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച കോ​ട​തി, ഇ​നി പെ​ൺ​കു​ട്ടി സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മ​ധ്യ​പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ്. ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹേ​ശ്വ​റി​ലു​ള്ള പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

Tags : Kumbh Mela viral girl High Court

Recent News

Corehub Up