x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​റോ ഹെ​ൽ​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ൽ; സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച പ​രാ​ജ​യം

വെബ് ഡെസ്ക്
Published: July 10, 2026 01:37 PM IST | Updated: July 10, 2026 01:37 PM IST

കോറോ ഹെൽത്ത് ഓഫീസ്

കൊ​ച്ചി: കോ​റോ ഹെ​ല്‍​ത്തി​ലെ കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ഇ​ന്ന് ന​ട​ന്ന ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ഈ ​മാ​സം 20 ന് ​വീ​ണ്ടും ച​ർ​ച്ച ന​ട​ക്കും.

അ​ടു​ത്ത ച​ർ​ച്ച വ​രെ ജീ​വ​ന​ക്കാ​ർ വീ​ട്ടി​ൽ ഇ​രി​ക്ക​ട്ടെ എ​ന്നാ​ണ് ക​മ്പ​നി നി​ല​പാ​ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ എ​തി​ർ​പ്പ് അ​റി​യി​ച്ചെ​ന്നും മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.​രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പി​രി​ച്ചു വി​ട​ലി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ക​മ്പ​നി​യു​ടെ ന്യാ​യീ​ക​ര​ണം.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും പി​രി​ച്ച് വി​ട​ൽ ന​ട​ന്നെ​ന്നും ക​മ്പ​നി ച​ർ​ച്ച​യി​ൽ വി​ശ​ദീ​ക​രി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ദ്യം മു​ത​ൽ ത​ന്നെ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്ന് തൊ​ഴി​ൽ​മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ട്ട പി​രി​ച്ച് വി​ട​ൽ അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ എ​ല്ലാ​വ​രു​ടെ​യും ഭാ​ഗ​ത്ത് നി​ന്ന് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി. സ്ഥാ​പ​നം കേ​ര​ള​ത്തി​ൽ നി​ല​നി​ർ​ത്താ​ൻ എ​ന്ത് സ​ഹാ​യ​വും ചെ​യ്ത് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും ബി​ന്ദു കൃ​ഷ്ണ പ​റ​ഞ്ഞു.

Tags : corro health layoff government discussions

Recent News

Corehub Up