Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Discussions

ബിജെപിയുമായി പിൻവാതിൽ ചർച്ചയില്ലെന്ന് എൻസിപി (എസ്പി)

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​മു​ന്ന​ണി​യാ​യ എ​ൻ​ഡി​എ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ബി​ജെ​പി​യു​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​ൻ​സി​പി (ശ​ര​ദ് പ​വാ​ർ) നേ​താ​വാ​യ സു​പ്രി​യ സു​ലെ.

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ല​ട​ക്കം എ​ൻ​സി​പി (എ​സ്പി) എ​ൻ​ഡി​എ​യെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സു​പ്രി​യ സു​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ​ത്തി​നെ പി​ന്തു​ണയ്​ക്ക​ണ​മോ​യെ​ന്ന​തി​ൽ പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സു​പ്രി​യ ബി​ല്ലി​നെ എ​ൻ​സി​പി (എ​സ്പി) പി​ന്തു​ണ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ത്തെ ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ വ​സ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യി​ലെ​യും ശ​ര​ദ് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യി​ലെ​യും നേ​താ​ക്ക​ൾ വെ​വ്വേ​റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ചൂ​ടു​പി​ടി​ച്ച​ത്.

എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ ര​ഹ​സ്യാ​ത്മ​ക​ത​യും രാ​ഷ്ട്രീ​യ​ത​ന്ത്ര​വു​മി​ല്ലെ​ന്നാ​ണ് സു​പ്രി​യ ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധ​ന അം​ഗീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ ന​ട​ത്തി​പ്പി​ന് വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കു​ക​യും ചെ​യ്താ​ൽ മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രി​യ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ശി​വ​സേ​ന (ഉ​ദ്ധ​വ്) എം​പി അ​ര​വി​ന്ദ് സാ​വ​ന്ത്, എ​ഐ​എം​ഐ​എം എം​പി അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി എ​ന്നി​വ​രെ ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​പ്പി​ച്ചെ​ന്നും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു ബി​ല്ലി​നെ​പ്പ​റ്റി ത​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു​വെ​ന്നും സു​പ്രി​യ പ​റ​ഞ്ഞു.

National

ശശി തരൂരുമായി വി.ഡി. സതീശൻ ചർച്ച നടത്തി

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗ​വും മു​തി​ർ​ന്ന എം​പി​യു​മാ​യ ഡോ. ​ശ​ശി ത​രൂ​രി​നെ സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ച​ർ​ച്ച ന​ട​ത്തി.

"ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട അ​ദ്ഭുത​ക​ര​മാ​യ സം​ഭാ​ഷ​ണം'' എ​ന്നാ​ണ് സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ ത​രൂ​ർ എ​ക്സി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.

ന​മ്മു​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു മു​ന്നോ​ട്ടു​ള്ള വ​ഴി​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം എ​ന്‍റെ സ​ഹാ​യ​വും ന​യ​പ​ര​മാ​യ ഉ​പ​ദേ​ശ​വും അ​ഭ്യ​ർ​ഥി​ച്ചു.

പ​രി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ട ഒ​രു കേ​ര​ള​ത്തെ കൊ​ണ്ടു​വ​രാ​ൻ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹ​ക​ര​ണം വാ​ഗ്ദാ​നം ചെ​യ്തു-

Kerala

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ലോ​ക മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ ചർച്ച നടത്തി

കോ​​​​ട്ട​​​​യം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യി ലോ​​​​ക മ​​​​ല​​​​യാ​​​​ളി കൗ​​​​ണ്‍​സി​​​​ല്‍ ആ​​​​ഗോ​​​​ള ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍, സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള ക്ഷേ​​​​മ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​യാ​​​ണു ച​​​ർ​​​ച്ച ചെ​​​യ്ത​​​ത്.

ലോ​​​​ക മ​​​​ല​​​​യാ​​​​ളി കൗ​​​​ണ്‍​സി​​​​ല്‍ ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ബേ​​​​ബി മാ​​​​ത്യു സോ​​​​മ​​​​തീ​​​​രം, ക​​​​ള്‍​ച്ച​​​​റ​​​​ല്‍ ഫോ​​​​റം ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​ഷി മാ​​​​ത്യു, ഗ്ലോ​​​​ബ​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഐ​​​​സ​​​​ക് ജോ​​​​ണ്‍ പ​​​​ട്ട​​​​ണി​​​​പ്പ​​​​റ​​​​മ്പി​​​​ല്‍, ഗ്ലോ​​​​ബ​​​​ല്‍ അം​​​​ബാ​​​​സ​​​​ഡ​​​​ര്‍ ജോ​​​​ണി കു​​​​രു​​​​വി​​​​ള എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, റോ​​​​ജി ജോ​​​​ണ്‍, എം. ​​​​ലി​​​​ജു എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. പ്ര​​​​വാ​​​​സി മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍, സാ​​​​മൂ​​​​ഹി​​​​ക​​​സേ​​​​വ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍, ഭാ​​​​വി സ​​​​ഹ​​​​ക​​​​ര​​​​ണ സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ള്‍ വി​​​​വി​​​​ധ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ച​​​​ര്‍​ച്ച​​​​യാ​​​​യി.

ലോ​​​​ക മ​​​​ല​​​​യാ​​​​ളി കൗ​​​​ണ്‍​സി​​​​ല്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​വ​​​​രു​​​​ന്ന വി​​​​വി​​​​ധ സേ​​​​വ​​​​ന​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ രേ​​​​ഖ​​​​ക​​​​ള്‍ നേ​​​​താ​​​​ക്ക​​​​ള്‍​ക്കു സ​​​​മ​​​​ര്‍​പ്പി​​​​ക്കു​​​​ക​​​​യും ഭാ​​​​വി​​​​യി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍-​​​​പ്ര​​​​വാ​​​​സി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ കൂ​​​​ടു​​​​ത​​​​ല്‍ ജ​​​​നോ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ ച​​​​ര്‍​ച്ച ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു.

Kerala

മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം: തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ, കീറാമുട്ടിയായി വകുപ്പ് വിഭജനം

തി​രു​വ​ന​ന്ത​പു​രം : പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണ​വും വ​കു​പ്പു​ക​ളും സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നാ​ലു മ​ന്ത്രി​സ്ഥാ​ന​വും സ്പീ​ക്ക​ർ പ​ദ​വി​യും ന​ൽ​കാ​മെ​ന്ന് ലീ​ഗു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും അ​തി​ന് വ​ഴ​ങ്ങാ​ൻ ലീ​ഗ് ത​യാ​റാ​യി​ട്ടി​ല്ല. മു​ൻ​പ് വ​ഹി​ച്ചി​രു​ന്ന വ​കു​പ്പു​ക​ൾ ത​ന്നെ വേ​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ര​ണ്ടു മ​ന്ത്രി​സ്ഥാ​നം കി​ട്ടി​യി​ല്ലെ​ങ്കി​ൽ സു​പ്ര​ധാ​ന​മാ​യി​ട്ടു​ള്ള വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ല​പാ​ടാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പി​നു​ള്ള​ത്. തു​റ​മു​ഖ വ​കു​പ്പ് വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​മാ​ണ് സി​എം​പി​യി​ലെ സി.​പി. ജോ​ൺ മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​എ​സ്പി​യും സ​മാ​ന​മാ​യി​ട്ടു​ള്ള ആ​വ​ശ്യ​മാ​ണ് മു​ന്നോ​ട്ടു​വ​ച്ചി​രി​ക്കു​ന്ന​ത്. സു​പ്ര​ധാ​ന വ​കു​പ്പ് വേ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് അവർക്കുള്ള​ത്. തൊ​ഴി​ൽ വ​കു​പ്പിനു പ​ക​രം ജ​ല​സേ​ച​ന വ​കു​പ്പ് വേ​ണം എ​ന്നു​ള്ള അ​ഭി​പ്രാ​യ​മാ​ണ് ആ​ർ​എ​സ്പി മു​ന്നോ​ട്ടു​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​പ​ദം ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​സം​തൃ​പ്ത​നാ​യി നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ൽ​കു​ന്നതു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ​യും അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കാ​തെ മ​ന്ത്രി​സ​ഭ​യി​ൽ താ​ൻ അം​ഗ​മാ​കി​ല്ലെ​ന്നു​ള്ള ഉ​റ​ച്ച നി​ല​പാ​ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ധ​ന​കാ​ര്യ​വ​കു​പ്പ് ന​ൽ​കി ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദം കൊ​ടു​ക്കാം എ​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​നു ര​മേ​ശ് ക്യാ​മ്പ് വ​ഴ​ങ്ങി​യി​ട്ടി​ല്ല എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. മു​തി​ർ​ന്ന നേ​താ​വാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മ​ല്ലാ​തെ വ​രു​ന്ന​ത് പാ​ർ​ട്ടി​യെ വ​ല്ലാ​തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കും.

കോ​ൺ​ഗ്ര​സി​ൽ നി​ന്ന് ആ​രൊ​ക്കെ മ​ന്ത്രി​മാ​ർ ആ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സാ​മു​ദാ​യി​ക സ​മ​വാ​ക്യ​വും ജി​ല്ല​ക​ളുടെ പ്രാതിനിധ്യ​വും മ​ന്ത്രി​മാ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​ഘ​ട​ക​മാ​കും.

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ഇ​ന്നും തു​ട​രു​ന്നു​ണ്ട്. എ​ഐസി​സി ജ​ന. സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് ഘ​ട​ക​ക​ക്ഷിക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഇ​ന്ന് വൈ​കു​ന്നേ​ര​ത്തി​ന​കം മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ​കു​പ്പ് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കും. ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​നം ന​ൽ​കി ര​മേ​ശി​നെ മ​ന്ത്രി​സ​ഭ​യി​ൽ കൂ​ടെ കൂ​ട്ട​ണ​മെ​ന്നാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം.

Kerala

പുതിയ സർക്കാർ: മുസ്‌ലിം ലീഗിൽ തിരക്കിട്ട ചർച്ചകൾ; ഖാർഗെ അഭിപ്രായം തേടിയെന്ന് സാദിഖലി തങ്ങൾ

മ​​ല​​പ്പു​​റം: മു​​ഖ്യ​​മ​​ന്ത്രി സ്ഥാ​​ന​​ത്തേ​​ക്ക് വി.​​ഡി. സ​​തീ​​ശ​​നെ കോ​​ണ്‍ഗ്ര​​സ് ഹൈ​​ക്ക​​മാ​​ൻ​​ഡ് പ്ര​​ഖ്യാ​​പി​​ച്ച​​തോ​​ടെ പു​​തി​​യ സ​​ർ​​ക്കാ​​ർ രൂ​​പ​​വ​​ത്ക​​ര​​ണ​​ത്തി​​നു​​ള്ള ച​​ർ​​ച്ച​​ക​​ൾ മു​​സ്‌​​ലിം ലീ​​ഗി​​ൽ സ​​ജീ​​വ​​മാ​​യി.

തി​​ങ്ക​​ളാ​​ഴ്ച എം​​എ​​ൽ​​എ​​മാ​​രു​​ടെ സ​​ത്യ​​പ്ര​​തി​​ജ്ഞ​​യ്ക്ക് മു​​ന്പു​​ത​​ന്നെ മു​​സ്‌​​ലിം ലീ​​ഗ് സ്വ​​ന്തം മ​​ന്ത്രി​​മാ​​രെ തീ​​രു​​മാ​​നി​​ച്ചേ​​ക്കും. ഇ​​തി​​നു​​ള്ള സാ​​ധ്യ​​താ പ​​ട്ടി​​ക ലീ​​ഗ് നേ​​തൃ​​ത്വം ത​​യാ​​റാ​​ക്കി​​യ​​താ​​യാ​​ണ് സൂ​​ച​​ന. പ്ര​​ഖ്യാ​​പ​​നം അ​​ടു​​ത്ത ദി​​വ​​സം ന​​ട​​ക്കു​​ന്ന യു​​ഡി​​എ​​ഫ് യോ​​ഗ​​ത്തി​​നു ശേ​​ഷ​​മു​​ണ്ടാ​​കും.

വി.​​ഡി. സ​​തീ​​ശ​​നെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കി​​യ​​തി​​ൽ മു​​സ്‌​​ലിം ലീ​​ഗും ഏ​​റെ സ​​ന്തോ​​ഷി​​ക്കു​​ന്നു​​ണ്ട്. മു​​ഖ്യ​​മ​​ന്ത്രി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​ത് കോ​​ണ്‍ഗ്ര​​സി​​ന്‍റെ ആ​​ഭ്യ​​ന്ത​​ര കാ​​ര്യ​​മാ​​ണെ​​ന്നു ലീ​​ഗ് നേ​​താ​​ക്ക​​ൾ ആ​​വ​​ർ​​ത്തി​​ച്ച് പ​​റ​​ഞ്ഞി​​രു​​ന്നെ​​ങ്കി​​ലും ലീ​​ഗി​​ന്‍റെ അ​​ഭി​​പ്രാ​​യം​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണു ഹൈ​​ക്ക​​മാ​​ൻ​​ഡ് അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്.

മു​​ഖ്യ​​മ​​ന്ത്രി​​യെ ക​​ണ്ടെ​​ത്തു​​ന്ന​​തി​​ന് കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​ത്വം ലീ​​ഗു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യി​​രു​​ന്നെ​​ന്ന് പാ​​ർ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ത​​ങ്ങ​​ൾ ഇ​​ന്ന​​ലെ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് വെ​​ളി​​പ്പെ​​ടു​​ത്തി. ഘ​​ട​​ക​​ക​​ക്ഷി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യം ഒ​​ന്നി​​ലേ​​റെ ത​​വ​​ണ കോ​​ണ്‍ഗ്ര​​സ് നേ​​തൃ​​ത്വം ആ​​രാ​​ഞ്ഞി​​രു​​ന്ന​​താ​​യി ത​​ങ്ങ​​ൾ പ​​റ​​ഞ്ഞു.

ഹൈ​​ക്ക​​മാ​​ൻ​​ഡ് തീ​​രു​​മാ​​നം കേ​​ര​​ള ജ​​ന​​ത​​യ്ക്കൊ​​പ്പ​​മാ​​ണ്. ലീ​​ഗും പൂ​​ർ​​ണ​​മാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്നു. അ​​ടു​​ത്ത അ​​ഞ്ചു​​വ​​ർ​​ഷ​​ക്കാ​​ലം ടീം ​​യു​​ഡി​​എ​​ഫി​​ന്‍റെ മി​​ക​​ച്ച ഭ​​ര​​ണ​​മാ​​യി​​രി​​ക്കു​​മെ​​ന്നും സാ​​ദി​​ഖ​​ലി ത​​ങ്ങ​​ൾ കൂ​​ട്ടി​​ചേ​​ർ​​ത്തു. മു​​സ്‌​​ലിം ലീ​​ഗ് മ​​ന്ത്രി​​മാ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ വൈ​​കാ​​തെത​​ന്നെ തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നു ത​​ങ്ങ​​ൾ വ്യ​​ക്താ​​ക്കി.

അ​​തേ​​സ​​മ​​യം, വി​​വാ​​ദ​​ങ്ങ​​ളി​​ലേ​​ക്ക് മു​​സ്‌​​ലിം​​ലീ​​ഗ് ഇ​​ല്ലെ​​ന്നും എ​​ല്ലാ​​വ​​രും സു​​ഹൃ​​ത്തു​​ക്ക​​ളാ​​ണെ​​ന്നും പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി പ​​റ​​ഞ്ഞു.

National

കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രിക്കായുള്ള ചർച്ച തുടരും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പു നീ​ളു​ന്നു. കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​ന്ന​ലെ ക​ർ​ണാ​ട​ക​യി​ലേ​ക്കു പോ​യ​തോ​ടെ ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ പ്ര​ഖ്യാ​പ​നം എ​പ്പോ​ഴു​ണ്ടാ​കു​മെ​ന്ന​തി​നു തീ​ർ​ച്ച​യി​ല്ല. ബു​ധ​നാ​ഴ്ച​യ്ക്കു മു​ന്പാ​യി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്ന് എ​ഐ​സി​സി നേ​താ​ക്ക​ൾ ക​രു​തു​ന്നു.

ചെ​ന്നൈ​യി​ൽ മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ഡ​ൽ​ഹി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വും കോ​ണ്‍ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യും ഇ​ന്ന​ലെ മ​റ്റു നേ​താ​ക്ക​ളു​മാ​യി വി​ശ​ദ ച​ർ​ച്ച ന​ട​ത്തി​യ​താ​യി സൂ​ച​ന​യി​ല്ല. സോ​ണി​യാ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​മാ​യി രാ​ഹു​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കു​ന്ന​തി​ലും സ​മ​വാ​യം ക​ണ്ടെ​ത്തു​ന്ന​തി​ലും ഖാ​ർ​ഗെ​യും രാ​ഹു​ലും കൂ​ടി​യാ​ലോ​ച​ന തു​ട​രും.

കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള സ​മ​വാ​യ ഫോ​ർ​മു​ല ത​യാ​റാ​ക്കി​യ ശേ​ഷ​മാ​കും മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​ക. ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ശ​നി​യാ​ഴ്ച മൂ​ന്നു മ​ണി​ക്കൂ​ർ ച​ർ​ച്ച​യി​ൽ മൂ​ന്നു നേ​താ​ക്ക​ളു​ടെ​യും വാ​ദ​മു​ഖ​ങ്ങ​ൾ രാ​ഹു​ലും ഖാ​ർ​ഗെ​യും വി​ശ​ദ​മാ​യി കേ​ട്ടു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, എ​ഐ​സി​സി ജ​ന​റ​ൽ ദീ​പാ ദാ​സ് മു​ൻ​ഷി, കേ​ര​ള​ത്തി​ലെ​ത്തി എം​എ​ൽ​എ​മാ​ർ അ​ട​ക്ക​മു​ള്ള​വ​രു​മാ​യി ഒ​റ്റ​യ്ക്കൊ​റ്റ​യ്ക്ക് അ​ഭി​പ്രാ​യം തേ​ടി​യ കേ​ന്ദ്ര​നി​രീ​ക്ഷ​ക​രാ​യ മു​കു​ൾ വാ​സ്നി​ക്, അ​ജ​യ് മാ​ക്ക​ൻ എ​ന്നി​വ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി.

തെ​രു​വി​ലും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും ചേ​രി​തി​രി​ഞ്ഞു ന​ട​ത്തി​യ പ്ര​ചാ​ര​ണം നേ​താ​ക്ക​ൾ ത​ട​യാ​തി​രു​ന്ന​തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് ക​ടു​ത്ത അ​നി​ഷ്‌​ടം അ​റി​യി​ച്ചു.

എ​ഐ​സി​സി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഫ്ള​ക്സു​ക​ളും ബോ​ർ​ഡു​ക​ളും ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ നീ​ക്കി​യ​ത്. ശ​നി​യാ​ഴ്ച​യും ഇ​ന്ന​ലെ​യും ന​ട​ത്താ​നി​രു​ന്ന പ്ര​ക​ട​ന​ങ്ങ​ളും ഉ​പേ​ക്ഷി​ച്ചു. എ​ഐ​സി​സി​യു​ടെ നി​ർ​ദേ​ശം പൂ​ർ​ണ​മാ​യി പാ​ലി​ച്ച​തി​നു​ശേ​ഷം നേ​താ​വി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ലാ​ണു ശ​നി​യാ​ഴ്ച​ത്തെ ച​ർ​ച്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​യാ​രെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് വ്യ​ക്ത​മാ​ക്കാ​തി​രു​ന്ന​ത്.

ടീം ​യു​ഡി​എ​ഫ് ആ​യാ​ണു വോ​ട്ടു തേ​ടി​യ​തെ​ന്നും ഒ​രു നേ​താ​വി​നെ​യും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യി​രു​ന്നി​ല്ലെ​ന്നും ഖാ​ർ​ഗെ​യും രാ​ഹു​ലും മൂ​വ​രോ​ടും ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നാ​ണ് ഉ​ന്ന​ത കേ​ന്ദ്ര​ങ്ങ​ൾ ന​ൽ​കി​യ സൂ​ച​ന.

പി​ണ​റാ​യി വി​ജ​യ​നും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു​മെ​തി​രേ​യാ​ണു ജ​നം മു​ഖ്യ​മാ​യി വോ​ട്ടു ചെ​യ്ത​ത്. മൂ​വ​രി​ൽ ഏ​തെ​ങ്കി​ലു​മൊ​രു നേ​താ​വി​നെ മാ​ത്രം ക​ണ്ട​ല്ലെ​ന്നും ഹൈ​ക്ക​മാ​ൻ​ഡ് കേ​ര​ള നേ​താ​ക്ക​ളോ​ടു പ​റ​ഞ്ഞ​താ​യും പ​റ​യു​ന്നു. മൂ​ന്നു നേ​താ​ക്ക​ളു​ടെ​യും അ​ർ​ഹ​ത​യി​ൽ പാ​ർ​ട്ടി​ക്ക് അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മി​ല്ല.

കോ​ണ്‍ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി​മാ​രെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം​എ​ൽ​എ​മാ​രു​ടെ അ​ഭി​പ്രാ​യ​ത്തി​നു മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന കീ​ഴ്‌വഴ​ക്ക​മു​ണ്ടെ​ന്ന് എ​ഐ​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യി​ലെ സം​ഭാ​വ​ന​ക​ൾ, സീ​നി​യോ​റി​റ്റി, പ​ദ​വി​ക​ൾ, ഭ​ര​ണ​പ​രി​ച​യം, ഘ​ട​ക​ക​ക്ഷി​ക​ളെ​യും പാ​ർ​ട്ടി​ക്കാ​രെ​യും മ​റ്റു​ള്ള​വ​രെ​യും ചേ​ർ​ത്തു കൊ​ണ്ടു​പോ​കാ​നു​ള്ള മി​ക​വ് അ​ട​ക്കം മ​റ്റു പ​ല​തും ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ച്ചേ​ക്കും. കേ​ന്ദ്ര നി​രീ​ക്ഷ​ക​രു​ടെ റി​പ്പോ​ർ​ട്ടി​ലെ ഉ​ള്ള​ട​ക്കം പാ​ടെ ത​ള്ളാ​നാ​കി​ല്ല. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലെ പൊ​തു​ബോ​ധം സ​തീ​ശ​ന് അ​നു​കൂ​ല​മാ​ണെ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ വാ​ദം. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തെ പൂ​ർ​ണ​മാ​യി ഹൈ​ക്ക​മാ​ൻ​ഡി​നു ത​ള്ളാ​നാ​കി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Kerala

കോഴിക്കോട്ടുനിന്ന് ലീഗ് മന്ത്രി? ചര്‍ച്ചകള്‍ സജീവം

കോ​​​ഴി​​​ക്കോ​​​ട്: യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ല്‍ മു​​​സ്‌​​​ലിം ലീ​​​ഗ് പ്ര​​​തി​​​നി​​​ധി​​​യാ​​​യി കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു മ​​​ന്ത്രി ഉ​​​ണ്ടാ​​​കു​​​മോ എ​​​ന്ന ച​​​ര്‍ച്ച സ​​​ജീ​​​വ​​​മാ​​​കു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് ആ​​​ദ്യ​​​മാ​​​യാ​​​ണ് ആ​​​റു സീ​​​റ്റു​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​ത്.

കോ​​​ഴി​​​ക്കോ​​​ട്ടെ എ​​​ല്ലാ സീ​​​റ്റു​​​ക​​​ളി​​​ലും ജ​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​ല​​​പ്പു​​​റ​​​ത്തി​​​നു പു​​​റ​​​മേ കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നും പാ​​​ര്‍ട്ടി​​​ക്ക് മ​​​ന്ത്രിസ്ഥാ​​​നം വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​ണി​​​ക​​​ള്‍ ഉ​​​യ​​​ര്‍ത്തു​​​ന്നു​​​ണ്ട്. ഈ ​​​ആ​​​വ​​​ശ്യം പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടാ​​​ല്‍ പാ​​​ര്‍ട്ടി കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റും മു​​​തി​​​ര്‍ന്ന നേ​​​താ​​​വു​​​മാ​​​യ എം.​​​എ. റ​​​സാ​​​ഖി​​​നാ​​​യി​​​രി​​​ക്കും കൂ​​​ടു​​​ത​​​ല്‍ സാ​​​ധ്യത.

എ​​​ല്‍ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​ന്‍ പി.​​​ടി.​​​എ. റ​​​ഹീ​​​മി​​​നെ ത​​​റ​​​പ​​​റ്റി​​​ച്ചാ​​​ണ് കു​​​ന്ന​​​മം​​​ഗ​​​ല​​​ത്തു​​​നി​​​ന്ന് എം.​​​എ. റ​​​സാ​​​ഖ് വി​​​ജ​​​യി​​​ച്ച​​​ത്. എം.​​​എ. റ​​​സാ​​​ഖി​​​നെ​​​ കൂ​​​ടാ​​​തെ കു​​​റ്റ്യാ​​​ടി​​​യി​​​ല്‍നി​​​ന്നു ജ​​​യി​​​ച്ച പാ​​​റ​​​ക്ക​​​ല്‍ അ​​​ബ്ദു​​​ള്ള​​​യും ലീ​​​ഗി​​​ലെ സീ​​​നി​​​യ​​​ര്‍ നേ​​​താ​​​വാ​​​ണ്. ഇ​​​വ​​​ര്‍ ഒ​​​ഴി​​​കെ​​​യു​​​ള്ള നാ​​​ല് എം​​​എ​​​ല്‍എ​​​മാ​​​രും ചെ​​​റു​​​പ്പ​​​മാ​​​ണ്.

ഇ​​​വ​​​രി​​​ല്‍ 34 വ​​​യ​​​സ് മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള ഫാ​​​ത്തി​​​മ ത​​​ഹ്‌​​​ലി​​​യ​​​യെ പാ​​​ര്‍ട്ടി മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തേ​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ല്‍ അ​​​ത് ലീ​​​ഗ് ഇ​​​തു​​​വ​​​രെ​​​യും സ്വീ​​​ക​​​രി​​​ച്ച​​​തി​​​ല്‍ ഏ​​​റ്റ​​​വും വ​​​ലി​​​യ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​യി​​​രി​​​ക്കും.

പേ​​​രാ​​​മ്പ്ര​​​യി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫ് ക​​​ണ്‍വീ​​​ന​​​ര്‍ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​നെ ത​​​റ​​​പ​​​റ്റി​​​ച്ച ഫാ​​​ത്തി​​​മ ത​​​ഹ്‌​​​ലി​​​യ മു​​​സ്‌​​​ലിം​​​ ലീ​​​ഗി​​​ന്‍റെ ആ​​​ദ്യ വ​​​നി​​​താ എം​​​എ​​​ല്‍എ കൂ​​​ടി​​​യാ​​​ണ്.

Kerala

വ​​ർ​​ഗീ​​യ​​മാ​​യ ച​​ർ​​ച്ച​​ക​​ൾ വ​​രു​​ന്ന​​ത് ക​​ഴി​​ഞ്ഞ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് മു​​ത​​ലെ​​ന്ന്; ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രേ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

കോ​​ഴി​​ക്കോ​​ട്: പേ​രാ​മ്പ്ര​യി​ൽ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നി​​ടെ​​യു​​ണ്ടാ​​യ വ​​ര്‍​ഗീ​​യ പ​​രാ​​മ​​ര്‍​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഷാ​​ഫി പ​​റ​​മ്പി​​ല്‍ എം​​പി​​ക്കെ​​തി​​രേ പ​​രോ​​ക്ഷ വി​​മ​​ര്‍​ശ​​ന​​വു​​മാ​​യി ഇ​​ട​​തു​​മു​​ന്ന​​ണി ക​​ണ്‍​വീ​​ന​​റും പേ​​രാ​​മ്പ്ര​​യി​​ലെ ഇ​​ട​​തു സ്ഥാ​​നാ​​ര്‍​ഥി​​യു​​മാ​​യ ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ന്‍.

പേ​​രാ​​മ്പ്ര​​യി​​ൽ വ​​ർ​​ഗീ​​യ​​മാ​​യ ച​​ർ​​ച്ച​​ക​​ൾ വ​​രു​​ന്ന​​ത് ക​​ഴി​​ഞ്ഞ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പു മു​​ത​​ലാ​​ണ്.

കെ. ​​മു​​ര​​ളീ​​ധ​​ര​​നും മു​​ല്ല​​പ്പ​​ള്ളി​​യും മ​​ത്സ​​രി​​ച്ച​​പ്പോ​​ൾ ഇ​​ത്ത​​രം ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രു​​ന്നി​​ല്ലെ​​ന്നും ടി.​​പി. പ​​റ​​ഞ്ഞു. പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വ​​ർ​​ഗീ​​യ നി​​ല​​പാ​​ടു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച​​തി​​ന്‍റെ ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ മ​​ണ്ഡ​​ല​​ത്തി​​ലു​ണ്ട്. അ​​തി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി ആ​​രാ​​ണെ​​ന്ന് കോ​​ൺ​​ഗ്ര​​സി​​ന് അ​​റി​​യാം.

ഫാ​​ത്തി​​മ ത​​ഹ്‌​​ലി​​യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​നൗ​​ൺ​​സ്മെ​​ന്‍റ് വി​​വാ​​ദ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ക്കാ​​നി​​ല്ലെ​​ന്നും എ​​ന്തെ​​ങ്കി​​ലു​മു​ണ്ടെ​​ങ്കി​​ൽ ഫ​​ലം വ​​ന്ന​​ശേ​​ഷം കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​​മെ​​ന്നും ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ മാ​​ധ്യ​​മ​​പ്ര​​വ​​ര്‍​ത്ത​​ക​​രോ​​ട് വ്യ​​ക്ത​​മാ​​ക്കി.

National

എ​​​ഫ്സി​​​ആ​​​ർ​​​എ ബിൽ; കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ചർച്ച നടത്തിയിട്ടില്ലെന്ന് സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ഫ്സി​​​ആ​​​ർ​​​എ ഭേ​​​ദ​​​ഗ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​തി​​​നോ​​​ട​​​കം ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തി​​​യെ​​​ന്നും കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റികാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു.

ഭേ​​​ദ​​​ഗ​​​തി സം​​​ബ​​​ന്ധി​​​ച്ചു കോ​​​ണ്‍ഗ്ര​​​സും സി​​​പി​​​എ​​​മ്മും കേ​​​ര​​​ള​​​ത്തി​​​ൽ നു​​​ണ​​​പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

അ​​​തേ​​​സ​​​മ​​​യം, ബി​​​ല്ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി (സി​​​ബി​​​സി​​​ഐ)യു​​​മാ​​​യോ ക്രൈ​​​സ്ത​​​വ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യോ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച​​​യോ അ​​​ഭി​​​പ്രാ​​​യ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളോ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് സി​​​ബി​​​സി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഫാ.​​​ഡോ. മാ​​​ത്യു കോ​​​യി​​​ക്ക​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.ആ​​​ശ​​​ങ്ക​​​ക​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

International

പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് ; ഇസ്‌ലാമാബാദിൽ‌ ഇന്നു ചർച്ച

ഇ​സ്‌​ലാ​മാ​ബാ​ദ്: ​പ​ശ്ചി​മേ​ഷ്യാ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​ൻ, സൗ​ദി, തു​ർ​ക്കി, ഈ​ജി​പ്ത് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ഇ​ന്നും നാ​ളെ​യും ഇ​സ്‌​ലാ​മാ​ബാ​ദി​ൽ സ​മ്മേ​ളി​ക്കും.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ലാ​ണ് ല​ക്ഷ്യ​മെ​ന്ന് തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹാ​കാ​ൻ ഫി​ദാ​ൻ അ​റി​യി​ച്ചു.

നാ​ലു രാ​ജ്യ​ങ്ങ​ളും മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളി​ൽ പാ​ങ്കാ​ളി​ക​ളാ​ണ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ച്ച 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​നു കൈ​മാ​റി​യ​ത് പാ​ക്കി​സ്ഥാ​നാ​ണ്.

ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ല്ല​നി​ല​യി​ൽ ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

ട്രം​പി​ന്‍റെ 15 ഇ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഇ​റാ​ൻ പ​രി​ഗ​ണി​ക്കു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്ന് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Kerala

ജി.​സു​ധാ​ക​ര​ന് പി​ന്തു​ണ അ​റി​യി​ച്ച് കോ​ണ്‍​ഗ്ര​സ്; നേ​താ​ക്ക​ള്‍ ച​ർ​ച്ച ന​ട​ത്തി

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ജി.​സു​ധാ​ക​ര​നു​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ നേ​താ​ക്ക​ള്‍ ച​ർ​ച്ച ന​ട​ത്തി. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക്‌ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ട്ടി​ലെ​ത്തി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

അ​ര മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ നേ​താ​ക്ക​ൾ പൂ​ർ​ണ പി​ന്തു​ണ സു​ധാ​ക​ര​നെ അ​റി​യി​ച്ചു. ഇ​ന്ന് മു​ത​ൽ സു​ധാ​ക​ര​നൊ​പ്പം പ്ര​ച​ര​ണ​ത്തി​നു​ണ്ടാ​കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. അ​വ​സാ​ന വ​ട്ട അ​നു​ന​യ നീ​ക്ക​ത്തി​ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം സി.​എ​സ്.​സു​ജാ​ത​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ വീ​ടി​ന് പു​റ​ത്ത് വെ​ച്ചാ​യി​രു​ന്നു ച​ർ​ച്ച.

എ​ന്നാ​ൽ ഇ​ന്ന​ലെ പി​ന്തു​ണ അ​റി​യി​ക്കാ​ൻ വീ​ട്ടി​ൽ എ​ത്തി​യ കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളു​മാ​യി വീ​ടി​ന് അ​ക​ത്ത് വ​ച്ചാ​യി​രു​ന്നു ജി.​സു​ധാ​ക​ര​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ നേ​താ​ക്ക​ൾ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് മ​ണ്ഡ​ല​ത്തി​ലെ​ത്തു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

National

ചർച്ച പൂർത്തിയായി; കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്

ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്‍റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു ചർച്ച നീണ്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്‍റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം ഇന്ന് പുലർച്ചെ 2.15 വരെ നീണ്ടു.

ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്.

എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം.

Kerala

സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക്, പി​ന്തു​ണ​യ​റി​യി​ച്ച് ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഫ്ള​ക്സ്

കണ്ണൂർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് തീ​രു​മാ​നം. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ന് ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​കാ​രം ന​ൽ​കി. കെ. ​സു​ധാ​ക​ര​ന്‍ രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സു​ധാ​ക​ര​നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​നു​ന​യി​പ്പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ശ്ര​മ​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച കെ.​സു​ധാ​ക​ര​ന് പി​ന്തു​ണ​യ​റി​യി​ച്ച് ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫി​സി​ന് മു​ന്നി​ല്‍ ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​രി​ന്‍റെ ഹൃ​ദ​യ​മാ​ണ് കെ​എ​സ് എ​ന്നും പി​ണ​റാ​യി​യെ താ​ഴെ​യി​റ​ക്കാ​ന്‍ പ​ട​നാ​യ​ക​ന്‍ എ​ത്തു​ന്നു​വെ​ന്നു​മാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം.

Kerala

യു​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​നം; കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി ച​ർ​ച്ച ന​ട​ത്തി, ഇ​ന്നും തു​ട​രും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സീ​​​റ്റു വി​​​ഭ​​​ജ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യി ഇ​​​ന്ന​​​ലെ അ​​​നൗ​​​ദ്യോ​​​ഗി​​​ക ആ​​​ശ​​​യ വി​​​നി​​​മ​​​യം ന​​​ട​​​ത്തി കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം. ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ൻ​​​നി​​​ർ​​​ത്തി ചി​​​ല സീ​​​റ്റു​​​ക​​​ൾ വി​​​ട്ടു നൽകേണ്ടി വ​​​രു​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നെ അ​​​റി​​​യി​​​ച്ചു.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച 10 സീ​​​റ്റും വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് ഉ​​​റ​​​ച്ചു നി​​​ന്നു. യു​​​ഡി​​​എ​​​ഫി​​​ന്‍റെ പു​​​തു​​​യു​​​ഗ​​​യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ അ​​​ട​​​ക്കം തി​​​ര​​​ക്കു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വീ​​​ണ്ടും ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​മെ​​​ന്ന ധാ​​​ര​​​ണ​​​യി​​​ൽ പി​​​രി​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച ഇ​​​ന്നും തു​​​ട​​​രു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. 10 സീ​​​റ്റും വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് ഉ​​​റ​​​ച്ചുനി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ആ​​​റോ ഏ​​​ഴോ സീ​​​റ്റെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള സീ​​​റ്റ് വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​യ ശേ​​​ഷ​​​മാ​​​കും ആ​​​ർ​​​എ​​​സ്പി, ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക്, സി​​​എം​​​പി, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക.

ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ നാ​​​ല് സീ​​​റ്റി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. മ​​​ട്ട​​​ന്നൂ​​​രി​​​ലെ സീ​​​റ്റി​​​നു പ​​​ക​​​ര​​​മു​​​ള്ള സീ​​​റ്റാ​​​ണ് ഇ​​​നി പ്ര​​​ധാ​​​ന ച​​​ർ​​​ച്ച​​​യാ​​​കു​​​ക. മ​​​ട്ട​​​ന്നൂ​​​രി​​​ന് പ​​​ക​​​രം കാ​​​ഞ്ഞങ്ങാ​​​ട് ആ​​​ർ​​​എ​​​സ്പി ചോ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ആ​​​ർ​​​എ​​​സ്പി അ​​​ഞ്ചു സീ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്കി​​​നു​​​ള്ള ഒ​​​രു സീ​​​റ്റും ച​​​ർ​​​ച്ച​​​യാ​​​കും.

കൊ​​​ല്ല​​​മാ​​​ണ് ഫോ​​​ർ​​​വേ​​​ഡ് ബ്ലോ​​​ക്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. പ​​​ക​​​രം ചാ​​​ത്ത​​​ന്നൂ​​​ർ ന​​​ൽ​​​കി​​​യേ​​​ക്കും. സി​​​എം​​​പി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​പി. ജോ​​​ണി​​​ന് മ​​​ത്സ​​​രി​​​ക്കാ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സീ​​​റ്റാ​​​ണ് ന​​​ൽ​​​കാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ഉ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ, കോ​​​ണ്‍​ഗ്ര​​​സി​​​ലെ ജി​​​ല്ലാ, പ്ര​​​ദേ​​​ശി​​​ക നേ​​​തൃ​​​ത്വം ഇ​​​തി​​​നെ​​​തി​​​രേ രം​​​ഗ​​​ത്ത് എ​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തും ഏ​​​റെ സൂ​​​ക്ഷ്മ​​​ത​​​യോ​​​ടെ​​​യാ​​​കും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ക.

ലീ​​​ഗി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള തി​​​രു​​​വ​​​ന്പാ​​​ടി മ​​​ണ്ഡ​​​ല​​​വും സി.​​​പി. ജോ​​​ണി​​​നാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത് നേ​​​ര​​​ത്തേ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ, തി​​​രു​​​വ​​​ന്പാ​​​ടി​​​ക്കു പ​​​ക​​​രം പ​​​ട്ടാ​​​ന്പി വി​​​ട്ടു ന​​​ൽ​​​കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

ഗു​രു​വാ​യൂ​ർ-തി​രു​നാ​വാ​യ റെ​യി​ൽ​പ്പാ​ത; ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​രു​​​വാ​​​യൂ​​​ർ- തി​​​രു​​​നാ​​​വാ​​​യ റെ​​​യി​​​ൽ​​​പ്പാ​​​ത​​​യ്ക്കാ​​​യി അ​​​ലൈ​​​ൻ​​​മെ​​​ന്‍റ് അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി വി. ​​​അ​​​ബ്ദു റ​​​ഹ്മാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും. പു​​​ന​​​രാ​​​രം​​​ഭി​​​ച്ച വി​​​വ​​​രം ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​നു ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും എ​​​ൻ.​​​കെ. അ​​​ക്ബ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

National

ചർച്ചകളുമായി ബന്ധമുണ്ടെങ്കിൽ എംപിമാർക്ക് രേഖകൾ പരാമർശിക്കാമെന്ന് മുൻ ലോക്സഭാ സെക്രട്ടറി ജനറൽ


ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ര​​​സേ​​​നാ മു​​​ൻ മേ​​​ധാ​​​വി​​​യു​​​ടെ ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ ത​​​ട​​​ഞ്ഞ​​​തി​​​ന്‍റെ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി മു​​​ൻ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ പി.​​​ഡി.​​​ടി. ആ​​​ചാ​​​രി.

ക​​​ര​​​സേ​​​നാ മു​​​ൻ മേ​​​ധാ​​​വി എം.​​​എം. ന​​​ര​​​വാ​​​നെ​​​യു​​​ടെ, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് ലോ​​​ക്സ​​​ഭ​​​യു​​​ടെ ച​​​ട്ടം 349 അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് രാ​​​ഹു​​​ലി​​​നെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സ്പീ​​​ക്ക​​​ർ ത​​​ട​​​ഞ്ഞ​​​തെ​​​ങ്കി​​​ലും ഈ ​​​ച​​​ട്ടം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തു​​​മാ​​​യ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ളെ ത​​​മ്മി​​​ൽ വേ​​​ർ​​​തി​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പി.​​​ഡി.​​​ടി. ആ​​​ചാ​​​രി വ്യ​​​ക്ത​​​മാ​​​ക്കി.

എം​​​പി​​​മാ​​​ർ സ​​​ഭ​​​യി​​​ൽ പാ​​​ലി​​​ക്കേ​​​ണ്ട പെ​​​രു​​​മാ​​​റ്റ​​​വും അ​​​ച്ച​​​ട​​​ക്ക​​​വും സം​​​ബ​​​ന്ധി​​​ക്കു​​​ന്ന റൂ​​​ൾ 349 സ​​​ഭാ​​​ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​ല്ലാ​​​തെ​​​യു​​​ള്ള പു​​​സ്ത​​​കം, പ​​​ത്രം, ക​​​ത്ത് എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്ന് പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് എം​​​പി​​​മാ​​​രെ ത​​​ട​​​യു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ത​​​ന്നെ വേ​​​ണ​​​മോ​​​യെ​​​ന്ന​​​തി​​​ൽ നി​​​യ​​​മം ഒ​​​ന്നും പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്നും ആ​​​ചാ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

‘നി​​​രോ​​​ധ​​​ന’ സ്വ​​​ഭാ​​​വ​​​മു​​​ള്ള ഒ​​​രു വ്യ​​​വ​​​സ്ഥ​​​യാ​​​ണി​​​തെ​​​ങ്കി​​​ലും സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ങ്കി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു രേ​​​ഖ​​​ക​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​വാ​​​ദം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​ൽ ഇ​​​തി​​​നൊ​​​രു ‘അ​​​നു​​​കൂ​​​ല അ​​​ർ​​​ഥ​​​വു​​​മുണ്ട്’ എന്ന്‌ ആ​​​ചാ​​​രി വ്യ​​​ക്ത​​​മാ​​​ക്കി. നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​യി പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും ഉ​​​ദ്ധ​​​രി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ ഉ​​​ള്ള​​​ട​​​ക്ക​​​ങ്ങ​​​ൾ ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​ണെ​​​ന്ന് (ഓ​​​ഥ​​​ന്‍റി​​​ക്കേ​​​റ്റ്) ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​നു​​​ശേ​​​ഷം സ്പീ​​​ക്ക​​​ർ രേ​​​ഖ​​​ക​​​ൾ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​വാ​​​ദം ന​​​ൽ​​​കു​​​മെ​​​ന്നും ആ​​​ചാ​​​രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ത്ത രേ​​​ഖ​​​ക​​​ളാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ച​​​തി​​​നാ​​​ൽ ന​​​ര​​​വാ​​​നെ​​​യു​​​ടെ ഓ​​​ർ​​​മ​​​ക്കു​​​റി​​​പ്പു​​​ക​​​ൾ ഇ​​​ന്ന​​​ലെ രാ​​​ഹു​​​ൽ ഓ​​​ഥ​​​ന്‍റി​​​ക്കേ​​​റ്റ് ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​ലു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ​​​നി​​​ന്നു വ്യ​​​തി​​​ച​​​ലി​​​ക്ക​​​രു​​​തെ​​​ന്ന് പ​​​റ​​​ഞ്ഞ് സ്പീ​​​ക്ക​​​റു​​​ടെ ചെ​​​യ​​​ർ രാ​​​ഹു​​​ലി​​​ന് സം​​​സാ​​​രി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ചൈ​​​ന​​​യും യു​​​എ​​​സും ത​​​മ്മി​​​ലു​​​ള്ള സം​​​ഘ​​​ർ​​​ഷ​​​മാ​​​ണ് ഏ​​​റ്റ​​​വും വ​​​ലി​​​യ ആ​​​ഗോ​​​ള സം​​​സാ​​​ര​​​വി​​​ഷ​​​യ​​​മെ​​​ന്നും ഇ​​​തു ബ​​​ജ​​​റ്റി​​​ലും രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​ലും പ്ര​​​തി​​​ഫ​​​ലി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ-​​​ചൈ​​​ന സം​​​ഘ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന​​​തി​​​ൽ രാ​​​ഹു​​​ൽ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി​​​യ വാ​​​ദ​​​ങ്ങ​​​ൾ.

Kerala

"മ​ക​ൻ' തി​രി​ച്ചു​വ​ന്നാ​ൽ അ​മ്മ​യി​ൽ എ​ന്തു സം​ഭ​വി​ക്കും? ച​ർ​ച്ച മു​റു​കു​ന്നു

കോ​ട്ട​യം: സി​നി​മാ​ലോ​കം അ​ട​ക്കി വാ​ഴു​ന്ന​തി​നി​ടെ ഇ​ടി​ത്തീ പോ​ലെ വ​ന്നു വീ​ണ കേ​സി​ൽ ക​ട​പു​ഴ​കി വീ​ണ വ​ൻ​മ​ര​മാ​ണ് ദി​ലീ​പ് എ​ന്ന ജ​ന​പ്രി​യ നാ​യ​ക​ൻ. ന​ട​ൻ എ​ന്ന​തി​നേ​ക്കാ​ൾ നി​ർ​മാ​ണം, തി​യ​റ്റ​ർ, വി​ത​ര​ണം, സി​നി​മാ സം​ഘ​ട​ന തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളെ​ല്ലാം​ത​ന്നെ ദി​ലീ​പ് എ​ന്ന താ​ര​രാ​ജാ​വി​ന്‍റെ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്നു. സൂ​പ്പ​ർ താ​ര​ങ്ങ​ൾ പോ​ലും ദി​ലീ​പി​ന്‍റെ നി​ഴ​ലി​ലാ​യ കാ​ലം.
ഇ​ങ്ങ​നെ സി​നി​മ​യു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും പി​ടി​മു​റു​ക്കി​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​മു​ഖ ന​ടി​ക്കെ​തി​രേ ഗു​ണ്ടാ​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തും ദി​ലീ​പ് ആ​രോ​പ​ണ വ​ല​യ​ത്തി​ൽ കു​രു​ങ്ങു​ന്ന​തും.

അ​മ്മ​യു​ടെ മ​ക്ക​ൾ

ന​ടി​ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ സി​നി​മാ​സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യാ​യി​രു​ന്ന ന​ടി മ​ഞ്ജു​വാ​ര്യ​രാ​ണ് ന​ടി​യെ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ ഒ​രു ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത്. ഇ​തു ക​ത്തി​പ്പി​ടി​ച്ച​തോ​ടെ വൈ​കാ​തെ ആ​ക്ര​മ​ണം ക്വ​ട്ടേ​ഷ​ൻ ആ​യി​രു​ന്നെ​ന്നും പി​ന്നി​ൽ ദി​ലീ​പ് ആ​ണെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു. ഇ​തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ ര​ണ്ടു പേ​രും അ​മ്മ​യു​ടെ മ​ക്ക​ൾ ആ​ണെ​ന്ന​താ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ലെ ചി​ല യു​വ​താ​ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദി​ലീ​പി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ എ​ടു​ത്തി​രു​ന്നു. മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പോ​ലും അ​റ​ച്ചു​നി​ന്ന ഘ​ട്ട​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​വ​ർ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, വൈ​കാ​തെ കേ​സി​ൽ ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​തോ​ടെ സം​ഘ​ട​ന​യി​ൽ​നി​ന്നു ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ൻ സം​ഘ​ട​ന നി​ർ​ബ​ന്ധി​ത​മാ​യി.

മങ്ങിയ പ്രതാപം

സി​നി​മ​യി​ലെ സ്ത്രീ​ക​ളെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യെ പി​ന്തു​ണ​യ്ക്കാ​നു​മാ​യി അ​മ്മ​യ്ക്കു പു​റ​ത്ത് വി​മ​ൺ ഇ​നി സി​നി​മ ക​ള​ക്ടീ​വ് എ​ന്ന സം​ഘ​ട​ന നി​ല​വി​ൽ വ​ന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് 90 ദി​വ​സ​ത്തോ​ള​മാ​ണ് ദി​ലീ​പ് ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​ത്. ഇ​തോ​ടെ ദി​ലീ​പ് ക​രാ​റാ​യി​രു​ന്ന പ​ല പ്രോ​ജ​ക്ടു​ക​ളും മു​ട​ങ്ങി. സി​നി​മ​രം​ഗ​ത്തു​ത​ന്നെ വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് ദി​ലീ​പി​ന്‍റെ അ​റ​സ്റ്റും ജ​യി​ൽ​വാ​സ​വും സൃ​ഷ്ടി​ച്ച​ത്. ജാ​മ്യം കി​ട്ടി പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും കേ​സി​ന്‍റെ വി​ചാ​ര​ണ​യും നി​യ​മ​പ്ര​ശ്ന​ങ്ങ​ളും മൂ​ലം പ​ഴ​യ പ്ര​താ​പ​ത്തോ​ടെ സി​നി​മ​യി​ൽ തി​രി​ച്ചെ​ത്താ​ൻ ദി​ലീ​പി​നു ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​ട​യ്ക്ക് ചി​ല ചി​ത്ര​ങ്ങ​ൾ ചെ​യ്ത​ത് ഒ​ഴി​ച്ചാ​ൽ ക​ഴി​ഞ്ഞ എട്ടര വ​ർ​ഷ​ത്തി​നി​ട​യി​ൽ പ​ല​പ്പോ​ഴും സി​നി​മാ​വേ​ദി​ക​ളി​ൽ​നി​ന്ന് അ​ക​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ദി​ലീ​പ്. ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ദി​ലീ​പി​നൊ​പ്പം നി​ന്ന കു​റെ താ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. ദി​ലീ​പു​മാ​യി അ​ടു​പ്പം പു​ല​ർ​ത്തി​യ​തി​ന്‍റെ പേ​രി​ൽ നാ​ദി​ർ​ഷ​യും ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യു​മൊ​ക്കെ വി​മ​ർ​ശ​നം നേ​രി​ട്ടു.

തിരിച്ചെടുത്താൽ

വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തോ​ടെ ദി​ലീ​പി​നെ അ​മ്മ​യി​ൽ തി​രി​ച്ചെ​ടു​ക്കു​മോ​യെ​ന്ന ചോ​ദ്യ​മാ​ണ് ഏ​റ്റ​വും പ്ര​സ​ക്തം. ദി​ലീ​പി​നെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്കു​മെന്നു പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക വ​രെ ചെ​യ്തി​രു​ന്ന ദി​ലീ​പ് സം​ഘ​ട​ന​ക​ളി​ലേ​ക്കും സി​നി​മ​യി​ലേ​ക്കും തി​രി​കെ വ​രു​ന്പോ​ൾ ആ​ഹ്ലാ​ദി​ക്കു​ന്ന​വ​രെ​പ്പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ന്ന​വ​രു​മു​ണ്ട്. ത​ന്‍റെ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ ദി​ലീ​പും അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളും ഇ​റ​ങ്ങി​ത്തി​രി​ച്ചാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ആ​കാം​ക്ഷ സി​നി​മ​വൃ​ത്ത​ങ്ങ​ളി​ൽ ശ​ക്ത​മാ​ണ്.
അ​തേ​സ​മ​യം, കേ​സ് തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ കൊ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ ദി​ലീ​പ് വി​ഷ​യ​ത്തി​ൽ എ​ന്തു നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന​ത് അ​മ്മ​യ്ക്കും ത​ല​വേ​ദ​ന നി​റ​ഞ്ഞ വി​ഷ​യ​മാ​ണ്.
കു​റ്റ​വി​മു​ക്ത​നാ​യി പു​റ​ത്തു​വ​ന്ന​തി​നു ശേ​ഷം ദി​ലീ​പ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് മ​റ്റൊ​രു ച​ർ​ച്ചാ​വി​ഷ​യം. മ​ഞ്ജു​വാ​ര്യ​ർ ആ​ക്ര​മ​ണ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​യാ​ക്കാ​നും തകർക്കാനും ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്നാ​യി​രു​ന്നു ദി​ലീ​പ് കു​റ്റ​പ്പെ​ടു​ത്തി​യ​ത്. സി​നി​മ​യ്ക്കു​ള്ളി​ലു​ള്ള​വ​രും ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നു ത​നി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ദി​ലീ​പ് എ​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്പോ​ൾ അ​തു പ​ല​ർ​ക്കും ആ​ശ​ങ്ക​യു​ടെ നി​മി​ഷ​ങ്ങ​ൾ​കൂ​ടി​യാ​ണ്. മ​ല​യാ​ള സി​നി​മ​യെ ഇ​ള​ക്കി​മ​റി​ച്ച ഒ​രു സി​നി​മാ​റ്റി​ക് സം​ഭ​വ​ത്തി​ന്‍റെ ശേ​ഷം ഭാ​ഗം ഒ​രു ത്രി​ല്ല​ർ മൂ​വി പോ​ലെ സം​ഭ​വ​ബ​ഹു​ല​മാ​കു​മോ​യെ​ന്നാ​ണ് ഇ​നി അ​റി​യാ​നു​ള്ള​ത്.

Latest News

Corehub Up