കോഴിക്കോട്: പേരാമ്പ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ വര്‍ഗീയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനറും പേരാമ്പ്രയിലെ ഇടതു സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന്.
പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു മുതലാണ്.
കെ. മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത്തരം ആരോപണം ഉയർന്നിരുന്നില്ലെന്നും ടി.പി. പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വർഗീയ നിലപാടുകൾ ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ മണ്ഡലത്തിലുണ്ട്. അതിന്റെ ഉത്തരവാദി ആരാണെന്ന് കോൺഗ്രസിന് അറിയാം.
ഫാത്തിമ തഹ്ലിയയുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ ഫലം വന്നശേഷം കൂട്ടിച്ചേർക്കാമെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
Tags : Racial discussions parliamentary elections T.P. Ramakrishnan Shafi Parampil