അപകടത്തിൽപ്പെട്ട ബൈക്ക്
കോഴിക്കോട്: കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766-ൽ താമരശ്ശേരി ചെക്ക്പോസ്റ്റിന് സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വയനാട് നടവയൽ വെളിയമ്പം കൈതത്തറയിൽ അരുൺ സജി (26) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു അപകടം. അരുൺ സജിയുടെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Tags : Thamarassery Bike Accident