x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​റോ ഹെ​ൽ​ത്തി​ലെ കൂ​ട്ട പി​രി​ച്ചു​വി​ട​ൽ: ചർച്ച തുടങ്ങി; അ​നു​കൂ​ല തീ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ

കൊച്ചി ബ്യൂറോ
Published: July 10, 2026 11:33 AM IST | Updated: July 10, 2026 11:33 AM IST

കോറോ ഹെല്‍ത്ത് ജീവനക്കാർ (File Photo)

കൊ​ച്ചി: കോ​റോ ഹെ​ല്‍​ത്ത് കേ​ര​ള​ത്തി​ലെ ഓ​ഫീ​സു​ക​ളി നി​ന്ന് 800 ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട സം​ഭ​വ​ത്തി​ല്‍ തൊ​ഴി​ല്‍ മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ര്‍​ച്ച തു​ട​ങ്ങി. ഇ​ന്നു​രാ​വി​ലെ ക​ള​ക്ട​റേ​റ്റി​ലാ​ണ് ച​ർ​ച്ച തു​ട​ങ്ങി​യ​ത്. ക​മ്പ​നി​യു​ടെ നി​യ​മോ​പ​ദേ​ഷ്ടാ​വ് നേ​രി​ട്ടും പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ണ്‍​ലൈ​നാ​യും ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റും ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളും ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഹൈ​ക്കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​തി​നാ​ൽ ക​മ്പ​നി അ​ധി​കൃ​ത​ർ ച​ർ​ച്ച​യി​ൽ നി​ന്ന് പി​ന്മാ​റാ​ൻ സാ​ധ്യ​ത​യി​ല്ല. ച​ര്‍​ച്ച​യി​ല്‍ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പി​രി​ച്ചു​വി​ട​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ. ജോ​ലി ന​ഷ്ട​മാ​യ​വ​രെ ക​മ്പ​നി​യു​ടെ മ​റ്റ് ഓ​ഫീ​സു​ക​ളി​ൽ വി​ന്യ​സി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം.

ഇ​ന്ന് ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്കു മു​ന്പ് സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ കോ​റോ ക​ന്പ​നി സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി ച​ർ​ച്ച തു​ട​രാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​പെ​ട​ൽ സ​മ​വാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ക​മ്പ​നി​യോ​ട് നി​ർ​ദേ​ശി​ച്ച കോ​ട​തി 800 പേ​ർ​ക്ക് ജോ​ലി ന​ഷ്ട​മാ​കു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ സ​ർ​ക്കാ​രി​ന് ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

ജീ​വ​ന​ക്കാ​രെ തെ​രു​വി​ൽ നി​ർ​ത്തി ച​ർ​ച്ച​യാ​കാം എ​ന്ന നി​ല​പാ​ടു​മാ​യാ​ണ് ക​മ്പ​നി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പു​തി​യ ലേ​ബ​ർ കോ​ഡ് അ​നു​സ​രി​ച്ച് മ​ന്ത്രി ത​ല ച​ർ​ച്ച​വ​രെ പി​രി​ച്ചു​വി​ട​ൽ മ​ര​വി​പ്പി​ക്കാ​ൻ തൊ​ഴി​ൽ വ​കു​പ്പി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു ക​മ്പ​നി വാ​ദം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​രു​ന്ന ഇ​ന്ന് ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​മ്പ​നി​യോ​ട് കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പു​തി​യ ലേ​ബ​ർ കോ​ഡി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് സ​മ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്താ​നാ​ണ് കോ​ട​തി നി​ർ​ദ്ദേ​ശം. ജൂ​ലൈ മൂ​ന്നി​നാ​ണ് കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ടും ജോ​ലി ചെ​യ്യു​ന്ന​വ​രെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പി​രി​ച്ചു​വി​ട്ട​ത്.

Tags : CorroHealth Discussions Minister

Recent News

Corehub Up