x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കൊലപാതകം; പ്രതികള്‍ പിടിയില്‍

കൊച്ചി ബ്യൂറോ
Published: July 10, 2026 11:42 AM IST | Updated: July 10, 2026 11:42 AM IST

Image for representation

കൊച്ചി: മുളന്തുരുത്തിയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കൊലപാതകം. കൊല്ലം മയ്യനാട് സ്വദേശി മുജീബ് (48) ആണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ പ്രദീപ് അടക്കം മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുളന്തുരുത്തിയിലെ ഞണ്ടുകാട് തുരുത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കാഞ്ഞരമിറ്റം ഞണ്ടുകാട് തുരുത്തില്‍ സ്വകാര്യ റിസോര്‍ട്ടിന്റെ നിര്‍മ്മാണ ജോലിക്കായി എത്തിയവരാണ് കൊല്ലപ്പെട്ട മുജീബും പ്രദീപും മറ്റു പ്രതികളും. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ത്തിനിടെ മുജീബിനെ പ്രതികള്‍ മര്‍ദിക്കുകയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

റിസോര്‍ട്ട് നിര്‍മാണ സൈറ്റില്‍ വെച്ച് മുജീബും പ്രദീപും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം. തര്‍ക്കം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പ്രദീപ് മുജീബിനെ ആക്രമിച്ചത്.

Tags : Murder Drunken suspects Arrest

Recent News

Corehub Up