x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

500 രൂപയുടെ കുറ്റം! 30 ലക്ഷത്തിന്‍റെ മണ്ണുമാന്തി അഞ്ചു വർഷം തടവിൽ; ഒടുവിൽ മന്ത്രി ഇടപ്പെട്ടു!

തൊടുപുഴ ബ്യൂറോ
Published: July 10, 2026 11:39 AM IST | Updated: July 10, 2026 11:42 AM IST

കാടു കയറിയ മണ്ണുമാന്തിയിൽ കയറി പ്രതിഷേധിക്കുന്ന അജീഷ്.

തൊ​ടു​പു​ഴ: 500 രൂ​പ ന​ഷ്ടം വ​രു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് അ​ഞ്ചു വ​ർ​ഷം മു​ന്പ് പി​ടി​ച്ചെ​ടു​ത്ത മ​ണ്ണു​മാ​ന്തി ഇ​നി​യും വി​ട്ടു ന​ൽ​കാ​ത്ത വ​നം​വ​കു​പ്പി​നെ​തി​രേ ജ​ന​രോ​ഷം ക​ന​ത്ത​തോ​ടെ വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ ഇ​ട​പെ​ടു​ന്നു. അ​ഞ്ചു വ​ര്‍​ഷം മു​മ്പ് വ​നം വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത ജെ​സി​ബി വി​ട്ടു​കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​ദി​വാ​സി യു​വാ​വ്. പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്ന വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം സ്വ​ദേ​ശി അ​ജീ​ഷി​ന് പ്ര​തീ​ക്ഷ ന​ല്‍​കി​യ​ത്.

വനംവകുപ്പിന്‍റെ അതിക്രമം

2020 ല്‍ ​ക​ഞ്ഞി​ക്കു​ഴി​യി​ല്‍ ഒ​രാ​ളു​ടെ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ  വ​നം​വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച് വ​നം വ​കു​പ്പ് പി​ടി കൂ​ടി​യ ജെ​സി​ബി​യാ​ണ് ചെ​മ്പ​ന്‍​കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്ന​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജെ​സി​ബി ക്കു​ള്ളി​ല്‍ ക​യ​റി പ​ട്രോ​ള്‍ ഒ​ഴി​ച്ച് അ​ജീ​ഷ് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. നാ​ലു മ​ണി​ക്കൂ​ര്‍
നി​ണ്ട സ​മ​ര​ത്തി​നു ശേ​ഷം ഡി​എ​ഫ്ഒ​യു​മാ​യി ച​ര്‍​ച്ച ചെ​യ്തു പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാം എ​ന്ന ഉ​റ​പ്പി​ല്‍ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.

500 രൂപയുടെ നഷ്‌ടം

​ട് നി​ര്‍​മാ​ണ​ത്തി​നാ​യി മ​ണ്ണ് മാ​റ്റു​ന്ന​തി​നി​ടെ വ​നം വ​കു​പ്പി​ന്‍റെ സ്ഥ​ല​മാ​ണെ​ന്ന് ആ​രോ​പി​ക്കു​ക​യും ജെ​സി​ബി ചെ​മ്പ​ന്‍​കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജെ​സി​ബി​യു​മാ​യി എ​ത്തി​യെ​ങ്കി​ലും കേ​സ് എ​ടു​ത്ത ശേ​ഷം വാ​ഹ​നം വി​ട്ടു​കൊ​ടു​ത്തി​ല്ല​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് വ​നം​വ​കു​പ്പി​ന് ഉ​ണ്ടാ​യ ന​ഷ്ടം 500 രൂ​പ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​താ​യും അ​ജീ​ഷ് വ്യ​ക്ത​മാ​ക്കി. ന​ഗ​രം പാ​റ റേ​ഞ്ച് ഓാ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നേ​ര്യ​മം​ഗ​ലം ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള നേ​ര്യ​മം​ഗ​ലം ചെ​മ്പ​ന്‍ കു​ഴി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ വാ​ഹ​നം എ​ത്തി​ച്ച​ത്.

എ​ന്നാ​ല്‍, കോ​ട​തി ഉ​ത്ത​ര​വു​മു​ണ്ടാ​യി​ട്ടും ജെ​സി​ബി വി​ട്ടു​കൊ​ടു​ക്കാ​ന്‍ വ​ന​പാ​ല​ക​ര്‍ ത​യാ​റാ​യി​ല്ലെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷം കൊ​ണ്ട് വാ​ഹ​നം പൂ​ര്‍​ണ​മാ​യി ന​ശി​ച്ചെ​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. ജെ​സി​ബി പി​ടി​ച്ചി​ട്ട​തോ​ടെ ഈ ​വാ​ഹ​ന​ത്തി​ന് 49,955 രൂ​പ ഇ​എം​ഐ അ​ട​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന താ​ൻ വ​ലി​യ ക​ട​ബാ​ധ്യ​ത​യാ​ണെ​ന്നും ജീ​വി​തം ത​ക​ര്‍​ന്നു എ​ന്നു​മാ​ണ് അ​ജീ​ഷ് പ​റ​യു​ന്ന​ത്.

K-Rail Survey

ജീവിതം കടക്കെണിയിലാക്കി

ത​ന്‍റെ ദു​രി​തം മ​ന​സി​ലാ​ക്കി വാ​ഹ​നം വി​ട്ടു​ത​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും നീ​തി കി​ട്ട​ണ​മെ​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. മ​ണ്ണു​മാ​ന്തി വി​ട്ടു​കി​ട്ടു​ന്ന കാ​ര്യ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ജീ​ഷ്. സ്വ​രു​ക്കൂ​ട്ടി വ​ച്ച തു​ക​കൊ​ണ്ടാ​ണ് ജെ​സി​ബി വാ​ങ്ങി​യ​തെ​ന്നും ഇ​ന്നും വാ​യ്പ അ​ട​ച്ചു തീ​ർ​ന്നി​ട്ടി​ല്ലെ​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ണി​ക്കു​ന്ന നെ​റി​കേ​ട് കാ​ര​ണം ഈ ​പ​ണം എ​വി​ടെ​നി​ന്ന് അ​ട​യ്ക്കു​മെ​ന്ന് അ​ജീ​ഷ് ചോ​ദി​ച്ചു.

പ​ത്തു ദി​വ​സ​ത്തി​ന​കം വ​ണ്ടി ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​നി ഒ​രി​ക്ക​ലും ഇ​തു​വ​ച്ചു പ​ണി​യെ​ടു​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യ​തു​കൊ​ണ്ടാ​ണ് മ​ണ്ണു​മാ​ന്തി വ​നം​വ​കു​പ്പി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്. എ​ന്നാ​ൽ, പ​ത്തു ദി​വ​സ​ത്തി​നു ശേ​ഷം വി​ട്ടു ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ വാ​ഹ​നം അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടും വി​ട്ടു ന​ൽ​കി​യി​ട്ടി​ല്ല.

ത​ന്‍റെ കു​ടും​ബ​ത്തെ പോ​റ്റാ​ന്‍ വ​ണ്ടി വേ​ണ്ട​തു​കൊ​ണ്ടാ​ണ് വ​നം വ​കു​പ്പി​നു കൊ​ടു​ത്ത​ത്. ത​നി​ക്ക് പി​ഴ​യി​ട്ട വെ​റും 500 രൂ​പ​യ്ക്ക് വേ​ണ്ടി​യാ​ണ് 30 ല​ക്ഷം രൂ​പ​യു​ടെ വ​ണ്ടി പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും അ​ജീ​ഷ് പ​റ​ഞ്ഞു. അ​ഞ്ചു​വ​ര്‍​ഷ​ക്കാ​ലം ച​ങ്കാ​യി കൊ​ണ്ടു​ന​ട​ന്ന വാ​ഹ​ന​മാ​ണ് ന​ശി​യ്ക്കു​ന്ന​തെ​ന്നും ഇ​തു കാ​ണു​മ്പോ​ള്‍ സ​ങ്ക​മു​ണ്ടെ​ന്നും അ​ജീ​ഷ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Forest Excavator ForestDepartment Injustice Protest

Recent News

Corehub Up