x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​വ​സാ​യി​യു​ടെ വീ​ടി​ന് മു​ന്നി​ൽ ഏ​റ്റു​മു​ട്ട​ൽ; പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് നാ​ല് ഗു​ണ്ട​ക​ൾ കൊ​ല്ല​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 10, 2026 10:29 AM IST | Updated: July 10, 2026 10:29 AM IST

പോ​ലീ​സും ഗു​ണ്ടാ​സം​ഘ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലുണ്ടായ സ്ഥലം

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ പോ​ലീ​സും ഗു​ണ്ടാ​സം​ഘ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് ഗു​ണ്ട​ക​ൾ കൊ​ല്ല​പ്പെ​ട്ടു, മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ഗ്രാ​മി​ലെ സു​ശാ​ന്ത് ലോ​ക് ഫേ​സ്-2 മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

വി​ദേ​ശ​ത്തു​ള്ള കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ ദീ​പ​ക് ന​ന്ദാ​ളി​ന്‍റെ സം​ഘ​വും പോ​ലീ​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഗു​ണ്ടാ​സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ൽ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഇ​വി​ടേ​ക്ക് പു​റ​പ്പെ​ട്ടു. ഗു​രു​ഗ്രാ​മി​ലെ സു​ശാ​ന്ത് ലോ​കി​ലെ​ത്തി​യ​പ്പോ​ൾ ഗു​ണ്ടാ​സം​ഘം വ്യ​വ​സാ​യി​യു​ടെ വീ​ടി​ന് നേ​രേ വെ​ടി​യു​തി​ർ​ക്കു​ന്ന​താ​ണ് പോ​ലീ​സ് ക​ണ്ട​ത്. ഇ​തോ​ടെ പോ​ലീ​സു​കാ​ർ ഗു​ണ്ട​ക​ളെ വ​ള​ഞ്ഞ് കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന ഗു​ണ്ടാ​സം​ഘം പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സും തി​രി​ച്ച​ടി​ച്ചു.

ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ഏ​ക​ദേ​ശം 60 റൗ​ണ്ടോ​ളം വെ​ടി​വ​യ്പ്പു​ണ്ടാ​യി. ഇ​തി​നി​ടെ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് അ​ഞ്ച് ഗു​ണ്ട​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു. വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് പോ​ലീ​സു​കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദേ​ശ​ത്തി​രു​ന്ന് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ദീ​പ​ക് ന​ന്ദാ​ളി​ൽ​നി​ന്ന് വ്യ​വ​സാ​യി​ക്ക് പ​ല ത​വ​ണ ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഗു​ണ്ടാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വി​ദേ​ശ​നി​ർ​മി​ത തോ​ക്കു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് ഫൊ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട ഗു​ണ്ട​ക​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Deepika Kill Injure Crime

Recent News

Corehub Up