Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Injure

വ്യ​വ​സാ​യി​യു​ടെ വീ​ടി​ന് മു​ന്നി​ൽ ഏ​റ്റു​മു​ട്ട​ൽ; പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് നാ​ല് ഗു​ണ്ട​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ പോ​ലീ​സും ഗു​ണ്ടാ​സം​ഘ​വും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ നാ​ല് ഗു​ണ്ട​ക​ൾ കൊ​ല്ല​പ്പെ​ട്ടു, മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഗു​രു​ഗ്രാ​മി​ലെ സു​ശാ​ന്ത് ലോ​ക് ഫേ​സ്-2 മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

വി​ദേ​ശ​ത്തു​ള്ള കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ത്ത​ല​വ​ൻ ദീ​പ​ക് ന​ന്ദാ​ളി​ന്‍റെ സം​ഘ​വും പോ​ലീ​സും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഗു​ണ്ടാ​സം​ഘം ആ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ൽ വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​താ​യി പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഉ​ട​ൻ ത​ന്നെ പോ​ലീ​സും ഇ​വി​ടേ​ക്ക് പു​റ​പ്പെ​ട്ടു. ഗു​രു​ഗ്രാ​മി​ലെ സു​ശാ​ന്ത് ലോ​കി​ലെ​ത്തി​യ​പ്പോ​ൾ ഗു​ണ്ടാ​സം​ഘം വ്യ​വ​സാ​യി​യു​ടെ വീ​ടി​ന് നേ​രേ വെ​ടി​യു​തി​ർ​ക്കു​ന്ന​താ​ണ് പോ​ലീ​സ് ക​ണ്ട​ത്. ഇ​തോ​ടെ പോ​ലീ​സു​കാ​ർ ഗു​ണ്ട​ക​ളെ വ​ള​ഞ്ഞ് കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന ഗു​ണ്ടാ​സം​ഘം പോ​ലീ​സി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സും തി​രി​ച്ച​ടി​ച്ചു.

ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ഏ​ക​ദേ​ശം 60 റൗ​ണ്ടോ​ളം വെ​ടി​വ​യ്പ്പു​ണ്ടാ​യി. ഇ​തി​നി​ടെ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് അ​ഞ്ച് ഗു​ണ്ട​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നാ​ലു​പേ​ർ മ​രി​ച്ചി​രു​ന്നു. വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ മൂ​ന്ന് പോ​ലീ​സു​കാ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ദേ​ശ​ത്തി​രു​ന്ന് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന ദീ​പ​ക് ന​ന്ദാ​ളി​ൽ​നി​ന്ന് വ്യ​വ​സാ​യി​ക്ക് പ​ല ത​വ​ണ ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഗു​ണ്ടാ​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വി​ദേ​ശ​നി​ർ​മി​ത തോ​ക്കു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​സ്ഥ​ല​ത്ത് ഫൊ​റ​ൻ​സി​ക് സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട ഗു​ണ്ട​ക​ളെ​ക്കു​റി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞു; 22 പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ ഖ​മ്മം ജി​ല്ല​യി​ൽ സ്വ​കാ​ര്യ ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 22 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. പെ​നു​ബ​ല്ലി മ​ണ്ഡ​ലി​ലെ കൊ​ത്ത ല​ങ്ക​പ്പ​ള്ളി ഗ്രാ​മ​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട സ്വ​കാ​ര്യ ട്രാ​വ​ൽ ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ലി​ടി​ച്ച് മ​റി​യു​കാ​യി​രു​ന്നു.

ചെ​ക്ക​പ്പ​ള്ളി ടൗ​ണി​ൽ നി​ന്നും ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​സ​മ​യ​ത്ത് 36 യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ സ​മീ​പ​വാ​സി​ക​ളും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നും ന​ട​ത്തു​ക​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

National

15 വ​യ​സു​കാ​ര​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ൽ​ഗാ​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി ഓ​ടി​ച്ച കാ​റി​ടി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ഉ​പേ​ക്ഷി​ച്ച് 15 കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് ഉ​ട​ൻ ത​ന്നെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ നേ​രെ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഇ​രു​ച​ക്ര​വാ​ഹം ഓ​ടി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര​മാ​യി ഒ​ടി​വു​ണ്ട്.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​വ​ർ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന കൗ​മാ​ര​ക്കാ​ര​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

 

Kerala

ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ല​പ്പു​റം: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന തെ​രു​വു​നാ​യ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തു​നി​ന്നു കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള ആ​ദ്യ ട്രി​പ്പ് എ​ടു​ക്കാ​നാ​യി എ​ത്തി​യ ഡ്രൈ​വ​ര്‍ അ​ജ്മ​ല്‍ ബാ​ബു​വി​നാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ട​ന്‍ത​ന്നെ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​ജ്മ​ൽ ബ​സി​ന​ടു​ത്തേ​ക്കു ചെ​ന്നു ഡോ​ര്‍ തു​റ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബ​സി​ന​ടി​യി​ല്‍ കി​ട​ന്ന നാ​യ ചാ​ടി​വീ​ണ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ആ​ഴ​ത്തി​ല്‍ മു​റി​വേ​ല്‍​പ്പി​ക്കു​ക​യും ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ള്‍ ക​ടി​ച്ചു കീ​റു​ക​യും ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന് അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പു​ക​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ല്‍ കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ യാ​ത്ര​ക്കാ​ര്‍ സ്ഥി​ര​മാ​യി ആ​ശ്ര​യി​ക്കു​ന്ന പ്ര​ധാ​ന സ​ര്‍​വീ​സാ​യി​രു​ന്നു ഇ​ത്. അ​ധ്യാ​പ​ക​രും സ്ഥി​രം യാ​ത്ര​ക്കാ​രും ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍, ഡ്രൈ​വ​ര്‍​ക്ക് പ​രു​ക്കേ​റ്റ​തോ​ടെ ഈ ​സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യി റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ല്‍ ഡി​പ്പോ​യി​ല്‍ വ​ച്ച് യാ​ത്ര​ക്കാ​രി​ക്കും തൊ​ട്ടു​മു​ന്നി​ലെ ചാ​യ​ക്ക​ട​യ്ക്കു സ​മീ​പം മ​റ്റൊ​രു ഡ്രൈ​വ​ര്‍​ക്കും തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജം​ഗ്ഷനാ​യ കു​ന്നു​മ്മ​ലി​ലും പ​രി​സ​ര​ത്തും തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധിച്ചി​രി​ക്കു​ക​യാ​ണ്. ഡി​പ്പോ​യി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്ത് ന​ല്‍​കി​യ​താ​യി ജി​ല്ലാ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. കൂ​ടാ​തെ, ഡി​പ്പോ പ​രി​സ​ര​ത്ത് നാ​യ്ക്ക​ള്‍​ക്കു ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര്‍​ക്കു ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

International

പി​ക്ക​പ്പ് വാ​നി​ലി​രു​ന്ന വ​ള​ർ​ത്തു​നാ​യ അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ചു; വ​ഴി​യാ​ത്ര​ക്കാ​രി​ക്ക് വെ​ടി​യേ​റ്റു

വാ​ഷിം​ഗ്ട​ൺ ഡി​സി: വ​ളർ​ത്തു​നാ​യ അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​ക്ക് വെ​ടി​യേ​റ്റു. അ​മേ​രി​ക്ക​യി​ലെ നെ​ബ്രാ​സ്ക​യി​ലാ​ണ് സം​ഭ​വം.

പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മു​ള്ള ക​ട​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​ലി​രു​ന്ന വ​ള​ർ​ത്തു​നാ​യ​യാ​ണ് വെ​ടി​വ​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ന​യി ക​ട​ക്കു​ള്ളി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ഈ ​സ​മ​യം നാ​യ​യും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നും മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

പി​ൻ​സീ​റ്റി​ലി​രു​ന്ന് ക​ളി​ക്കു​ക​യാ​യി​രു​ന്ന നാ​യ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന തോ​ക്ക് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ നാ​യ​യു​ടെ കാ​ൽ തോ​ക്കി​ന്‍റെ ട്രി​ഗ​റി​ൽ അ​മ​രു​ക​യും ഒ​ന്നി​ല​ധി​കം ത​വ​ണ വെ​ടി​യു​തി​രു​ക​യും ചെ​യ്തു. വാ​ഹ​ന​ത്തി​ൽ നി​ന്ന് തെ​റി​ച്ച വെ​ടി​യു​ണ്ട​ക​ളി​ൽ ഒ​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു സ്ത്രീ​യു​ടെ കൈ​യ്ക്കാ​ണ് കൊ​ണ്ട​ത്.

പ​രി​ക്കേ​റ്റ സ്ത്രീ​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ൽ നാ​യ​ക​ൾ അ​ബ​ദ്ധ​ത്തി​ൽ തോ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന സം​ഭ​വം ഇ​തി​ന് മു​ന്‍​പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം; ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ല​ക്നോ: കാ​റും കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​ഹ്റൈ​ച്ച്-​നാ​ൻ​പാ​ര പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​ഹ്റൈ​ച്ച് സ്വ​ദേ​ശി​ക​ളാ​യ സു​ഹൃ​ത്തു​ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ശ്വ​നി ശ്രീ​വാ​സ്ത​വ, അ​ൽ​ത്താ​ഫ് അ​ഹ​മ്മ​ദ്, അ​നി​ൽ കു​മാ​ർ, മ​ഹേ​ന്ദ്ര എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​കാ​സ് ശ്രീ​വ​സ്ത​വ, ശി​വം ശ്രീ​വ​സ്ത​വ എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്ക് പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക് തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് എ​തി​ർ​ദി‍‍​ശ​യി​ൽ നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ ആ​റ​ടി​യോ​ളം ദൂ​രേ​ക്ക് തെ​റി​ച്ച് വീ​ണ് റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു.

ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ട്ര​ക്കി​ന്‍റെ ഡ്രൈ​വ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ് പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ര​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും നാ​ലു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു.

പ്രാഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​യ്ത്തു​യ​ന്ത്രം ക​യ​റ്റി​യ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ൽ പോ​യ ഡ്രൈ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

കാ​ർ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി യു​വ​തി മ​രി​ച്ചു; ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ രാ​ജ​ണ്ണ സി​രി​സി​ല്ല​യി​ൽ ബ​സ് കാ​ത്തു​നി​ന്ന യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ പാ​ഞ്ഞു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു, ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ക്ഷ്മി (35) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു സ്ത്രി​ക്കും കു​ട്ടി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

റോ​ഡ​രി​കി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. ല​ക്ഷ്മി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നി​ല​വി​ൽ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ക്രെ​യി​ൻ ത​ക​ർ​ന്ന് വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു; 12 പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ രം​ഗ​റെ​ഡ്ഡി​യി​ൽ സ്റ്റീ​ൽ ഫാ​ബ്രിക്കേ​ഷ​ൻ യൂ​ണി​റ്റി​ലെ ക്രെ​യി​ൻ ത​ക​ർ​ന്ന് വീ​ണ് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു, 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നാ​ഗേ​ന്ദ്ര മാ​ത്തൂ​ർ, അ​ലി ഹു​സൈ​ൻ, സ​ജിം, മു​കേ​ഷ് കു​മാ​ർ, സോ​നു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പെ​ട്ടെ​ന്നു​ണ്ടാ​യ മ​ഴ​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ഒ​രു ഷെ​ഡി​ന് താ​ഴെ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് ഷെ​ഡി​ന് സ​മീ​പത്തു​ണ്ടാ​യി​രു​ന്ന ക്രെ​യി​ൻ ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഷെ​ഡി​ന് താ​ഴെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ഇ​തി​ന​ടി​യി​ൽ​പ്പെ​ട്ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up