പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കന്നുകാലിയുടെ ആക്രമണത്തിൽ ബിജെപി കൗൺസിലർക്കു ഗുരുതര പരിക്ക്. ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് മണ്ഡാവലി കൗണ്‍സിലര്‍ ശശി ചന്ദ്നയെയാണ് തെരുവില്‍ അലഞ്ഞുതിരിഞ്ഞ കന്നുകാലി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമീപത്തെ ക്ഷേത്രത്തിൽ സന്ദർശം കഴിഞ്ഞ് നടന്നുപോകുന്നതിനിടെ കന്നുകാലി പാഞ്ഞടുത്തു. കുത്തേറ്റ് തലയിടിച്ചു വീണു. തലയ്ക്കും മറ്റു ഭാഗങ്ങളിലും പരിക്കേറ്റു.
ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ മന്ദാവലി വാർഡിനെയാണ് ശശി ചന്ദ്ന പ്രതിനിധീകരിക്കുന്നത്. തെരുവിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ച് കോര്പറേഷന് നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും കൗണ്‍സിലര്‍ ആരോപിച്ചു.
Tags : councillor injure cattle