x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ല്‍നി​ന്ന് രാജ്യാന്തര വി​നോ​ദസ​ഞ്ചാ​ര ക​പ്പ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്നു; ആ​​​​​​ദ്യ സ​​​​​​ര്‍​വീ​​​​​​സ് ഒ​​​​ക്‌​​​​ടോ​​​​ബ​​​​​​ര്‍ 25ന്

​​​​​​അ​​​​​​നി​​​​​​ല്‍ തോ​​​​​​മ​​​​​​സ്
Published: July 10, 2026 03:59 AM IST | Updated: July 10, 2026 03:59 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​​​ച്ചി: കേ​​​​​​ര​​​​​​ള​​​​​​ത്തെ തു​​​​​​റ​​​​​​മു​​​​​​ഖ ഹ​​​​​​ബാ​​​​​​ക്കി മാ​​​​​​റ്റാ​​​​​​നു​​​​​​ള്ള സം​​​​​​സ്ഥാ​​​​​​ന​​​​​സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ ബ​​​​​​ജ​​​​​​റ്റ് പ്ര​​​​​​ഖ്യാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ക​​​​​​ട​​​​​​ല്‍ ടൂ​​​​​​റി​​​​​​സം മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലേ​​​​​​ക്ക് ചു​​​​​​വ​​​​​​ടു​​​​​​വ​​​​​​ച്ച് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍നി​​​​​​ന്നു വി​​​​​​ദേ​​​​​​ശ വി​​​​​​നോ​​​​​​ദ​​​​​സ​​​​​​ഞ്ചാ​​​​​​ര ക​​​​​​പ്പ​​​​​​ല്‍സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്നു. ക​​​​​​രീ​​​​​​ബി​​​​​​യ​​​​​​ന്‍ രാ​​​​​​ഷ്‌​​​​​ട്ര​​​​​​മാ​​​​​​യ ബ​​​​​​ഹാ​​​​​​മാ​​​​​​സി​​​​​​ല്‍ ര​​​​​​ജി​​​​​​സ്റ്റ​​​​​​ര്‍ ചെ​​​​​​യ്ത ‘കോ​​​​​​ര്‍​ഡെ​​​​​​ലി​​​​​​യ എം​​​​​​പ്ര​​​​​​സ് ’ ക​​​​​​മ്പ​​​​​​നി​​​​​​യാ​​​​​​ണ് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍നി​​​​​​ന്നു​​​​​​ള്ള ആ​​​​​​ദ്യ അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര ടൂ​​​​​​റി​​​​​​സം സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍​ക്ക് ആ​​​​​​രം​​​​​​ഭം കു​​​​​​റി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​റി​​​​​​ല്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന പു​​​​​​തി​​​​​​യ സീ​​​​​​സ​​​​​​ണി​​​​​​ല്‍ 64 സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ ക​​​​​​മ്പ​​​​​​നി ഷെ​​​​​​ഡ്യൂ​​​​​​ൾ ചെ​​​​​​യ്തു​​​​​ക​​​​​​ഴി​​​​​​ഞ്ഞു.

വി​​​​​​നോ​​​​​​ദ​​​​​​സ​​​​​​ഞ്ചാ​​​​​​ര ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ള്‍​ക്ക് കൊ​​​​​​ച്ചി ഒ​​​​​​രു ഇ​​​​​​ട​​​​​​ത്താ​​​​​​വ​​​​​​ള​​​​​​മാ​​​​​​ത്ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​തു​​​​​​വ​​​​​​രെ. ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണു കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തു​​​​​നി​​​​​​ന്ന് ക്രൂ​​​​​​യി​​​​​​സ് സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് കൊ​​​​​​ച്ചി​​​​​​ന്‍ പോ​​​​​​ര്‍​ട്ട് സീ​​​​​​നി​​​​​​യ​​​​​​ര്‍ ഡെ​​​​​​പ്യൂ​​​​​​ട്ടി ട്രാ​​​​​​ഫി​​​​​​ക് മാ​​​​​​നേ​​​​​​ജ​​​​​​ര്‍ അ​​​​​​നി​​​​​​ല്‍​കു​​​​​​മാ​​​​​​ര്‍ പ​​​​​​റ​​​​​​ഞ്ഞു.

കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്തു​​​​​നി​​​​​​ന്ന് യാ​​​​​​ത്ര ആ​​​​​​രം​​​​​​ഭി​​​​​​ച്ച് കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍ത്ത​​​​​​ന്നെ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണു സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍. കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍ തു​​​​​​ട​​​​​​ങ്ങി മാ​​​​​​ലി, കൊ​​​​​​ളം​​​​​​ബോ തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ങ്ങ​​​​​​ള്‍ വ​​​​​​ഴി സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച് തി​​​​​​രി​​​​​​കെ എ​​​​​​ത്തു​​​​​​ന്ന​​​​​​താ​​​​​​ണ് ആ​​​​​​ദ്യ​​​​​സ​​​​​​ര്‍​വീ​​​​​​സ്. അ​​​​​​ഞ്ചു​ രാ​​​​​​ത്രി ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ന്ന സ​​​​​​ര്‍​വീ​​​​​​സ് ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച പു​​​​​​റ​​​​​​പ്പെ​​​​​​ട്ട് വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തും.

ക​​​​​​ട​​​​​​ലി​​​​​​ലെ രാ​​​​​​ത്രി​​​​​​സൗ​​​​​​ന്ദ​​​​​​ര്യം ആ​​​​​​സ്വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ര​​​​​​ണ്ടു​ രാ​​​​​​ത്രി ഉ​​​​​​ള്‍​പ്പെ​​​​​​ടു​​​​​​ന്ന വാ​​​​​​രാ​​​​​​ന്ത്യ​​​​​സ​​​​​​ര്‍​വീ​​​​​​സാ​​​​​​ണു ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തേ​​​​​​ത്. വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച രാ​​​​​​ത്രി പു​​​​​​റ​​​​​​പ്പെ​​​​​​ട്ട് ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച രാ​​​​​​വി​​​​​​ലെ മ​​​​​​ട​​​​​​ങ്ങി​​​​​​യെ​​​​​​ത്തും. മും​​​​​​ബൈ തു​​​​​​റ​​​​​​മു​​​​​​ഖം കേ​​​​​​ന്ദ്രീ​​​​​​ക​​​​​​രി​​​​​​ച്ചു സ​​​​​​ര്‍​വീ​​​​​​സ് ന​​​​​​ട​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്ന 210 മീ​​​​​​റ്റ​​​​​​ര്‍ നീ​​​​​​ള​​​​​​വും 11 ഡെ​​​​​​ക്കു​​​​​​ക​​​​​​ളു​​​​​​മു​​​​​​ള്ള ക​​​​​പ്പ​​​​​ലാ​​​​​​ണ് കൊ​​​​​​ച്ചി​​​​​​യി​​​​​​ലും എ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ടു സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍​ക്കും ഒ​​​​​​രേ ക​​​​​​പ്പ​​​​​​ല്‍ത​​​​​​ന്നെ​​​​​​യാ​​​​​​ണ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

ഞാ​​​​​​യ​​​​​​ര്‍, വെ​​​​​​ള്ളി ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ മാ​​​​​​ത്ര​​​​​​മേ ക​​​​​​പ്പ​​​​​​ല്‍ കൊ​​​​​​ച്ചി തു​​​​​​റ​​​​​​മു​​​​​​ഖ​​​​​​ത്ത് ഉ​​​​​​ണ്ടാ​​​​​​കു​​​​​​ക​​​​​​യു​​​​​​ള്ളു. മ​​​​​​റ്റു ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ യാ​​​​​​ത്ര​​​​​​യി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും. ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​ര്‍ 25 മു​​​​​​ത​​​​​​ല്‍ സ​​​​​​ര്‍​വീ​​​​​​സ് ആ​​​​​​രം​​​​​​ഭി​​​​​​ക്കും. പ​​​​​​ദ്ധ​​​​​​തി വി​​​​​​ജ​​​​​​യി​​​​​​ച്ചാ​​​​​​ല്‍ ഭാ​​​​​​വി​​​​​​യി​​​​​​ല്‍ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ക്രൂ​​​​​​യി​​​​​​സ് സ​​​​​​ര്‍​വീ​​​​​​സു​​​​​​ക​​​​​​ള്‍ കൊ​​​​​​ച്ചി​​​​​​യി​​​​​​ല്‍നി​​​​​​ന്ന് ആ​​​​​​രം​​​​​​ഭി​​​​​​ക്കാ​​​​​​നും ക​​​​​​മ്പ​​​​​​നി​​​​​​ക്കു പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ണ്ട്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up