x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉഷ്ണതരംഗം: ജർമനിയിൽ മരണം 5120 കവിഞ്ഞു

വെബ്ഡെസ്ക്
Published: July 10, 2026 02:11 AM IST | Updated: July 10, 2026 02:11 AM IST

ക​ന​ത്ത ചൂ​ടി​ൽ വ​റ്റി​വ​ര​ണ്ട കി​ഴ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ഡൗ​ബ്സ് ന​ദി.

ബ​​​​​ർ​​​​​ലി​​​​​ൻ: ജ​​​​​ർ​​​​​മനി​​​​​യി​​​​​ൽ ഈ ​​​​​വ​​​​​ർ​​​​​ഷം ക​​​​​ടു​​​​​ത്ത ചൂ​​​​​ടി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മ​​​​​രി​​​​​ച്ച​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 5120 ആ​​​​​യ​​​​​താ​​​​​യി പ​​​​​ബ്ലി​​​​​ക് ഹെ​​​​​ൽ​​​​​ത്ത് ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ റോ​​​​​ബ​​​​​ർ​​​​​ട്ട് കോ​​​​​ഹ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട്.

ഒ​​​​​രാ​​​​​ഴ്ച​​​​​യി​​​​​ല​​​​​ധി​​​​​കം യൂ​​​​​റോ​​​​​പ്പി​​​​​നെ മു​​​​​ഴു​​​​​വ​​​​​ൻ സ്തം​​​​​ഭി​​​​​പ്പി​​​​​ച്ച ജൂ​​​​​ണി​​​​​ലെ ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗ​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ലാ​​​​​ണ് ഈ ​​​​​മ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും സം​​​​​ഭ​​​​​വി​​​​​ച്ച​​​​​ത്. മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും (ഏ​​​​​ക​​​​​ദേ​​​​​ശം 4,270 പേ​​​​​ർ) 75 വ​​​​​യ​​​​​സോ അ​​​​​തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ലോ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​രാ​​​​​ണ്. മ​​​​​രി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ സ്ത്രീ​​​​​ക​​​​​ളാ​​​​​ണെ​​​​​ന്നും ആ​​​​​ർ​​​​​കെ​​​​​ഐ​​​​​യു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

ജൂ​​​​​ൺ അ​​​​​വ​​​​​സാ​​​​​ന​​​​​വാ​​​​​ര​​​​​ത്തി​​​​​ൽ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ചി​​​​​ല ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ താ​​​​​പ​​​​​നി​​​​​ല 40 ഡി​​​​​ഗ്രി സെ​​​​​ൽ​​​​​ഷസി​​​​​നും മു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. ജ​​​​​ർ​​​​​മനി​​​​​യി​​​​​ലെ ഭൂ​​​​​രി​​​​​ഭാ​​​​​ഗം വീ​​​​​ടു​​​​​ക​​​​​ളും കെ​​​​​ട്ടി​​​​​ട​​​​​ങ്ങ​​​​​ളും ഇ​​​​​ത്ര​​​​​യും ഉ​​​​​യ​​​​​ർ​​​​​ന്ന താ​​​​​പ​​​​​നി​​​​​ല​​​​​യെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​ൻ ത​​​​​ക്ക​​​​​വ​​​​​ണ്ണം നി​​​​​ർ​​​​​മി​​​​​ച്ച​​​​​വ​​​​​യ​​​​​ല്ല.

പ​​​​​ല ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ലും കെ​​​​​യ​​​​​ർ ഹോ​​​​​മു​​​​​ക​​​​​ളി​​​​​ലും എ​​​​​യ​​​​​ർ ക​​​​​ണ്ടീ​​​​​ഷ​​​​​നിം​​​​​ഗ് സം​​​​​വി​​​​​ധാ​​​​​ന​​​​​മി​​​​​ല്ല എ​​​​​ന്ന​​​​​തും പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​ക്കി. ക​​​​​ടു​​​​​ത്ത ചൂ​​​​​ടി​​​​​ൽ ജ​​​​​ർ​​​​​മനി​​​​​യി​​​​​ലെ റെ​​​​​യി​​​​​ൽ​​​​​വേ, ട്രാം ​​​​​ട്രാ​​​​​ക്കു​​​​​ക​​​​​ൾ പോ​​​​​ലും ഉ​​​​​രു​​​​​കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നു. പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ യൂ​​​​​റോ​​​​​പ്പി​​​​​ൽ രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​ൽ വ​​​​​ച്ച് ഏ​​​​​റ്റ​​​​​വും ചൂ​​​​​ടേ​​​​​റി​​​​​യ ജൂ​​​​​ൺ മാ​​​​​സ​​​​​മാ​​​​​ണ് ക​​​​​ട​​​​​ന്നു​​​​​പോ​​​​​യ​​​​​തെ​​​​​ന്ന് യൂ​​​​​റോ​​​​​പ്യ​​​​​ൻ യൂ​​​​​ണി​​​​​യ​​​​​ന്‍റെ കോ​​​​​പ്പ​​​​​ർ​​​​​നി​​​​​ക്ക​​​​​സ് ക്ലൈ​​​​​മ​​​​​റ്റ് ചേ​​​​​ഞ്ച് സ​​​​​ർ​​​​​വീ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

ജൂ​​​​​ൺ 20 മു​​​​​ത​​​​​ൽ 28 വ​​​​​രെ​​​​​യു​​​​​ള്ള ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഫ്രാ​​​​​ൻ​​​​​സ്, ബ​​​​​ൽ​​​​​ജി​​​​​യം, സ്പെ​​​​​യി​​​​​ൻ, നെ​​​​​ത​​​​​ർ​​​​​ലാ​​​​​ൻ​​​​​ഡ്‌​​​​​സ് എ​​​​​ന്നീ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ക​​​​​ടു​​​​​ത്ത ഉ​​​​​ഷ്ണ​​​​​ത​​​​​രം​​​​​ഗം മൂ​​​​​ലം 4,700ല​​​​​ധി​​​​​കം ആ​​​​​ളു​​​​​ക​​​​​ൾ മ​​​​​രി​​​​​ച്ച​​​​​താ​​​​​യാ​​​​​ണ് ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ.

Tags : Heatwave Germany Weather WeatherUpdate WeatherForecast WeatherAlert

Recent News

Corehub Up