x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂന്നാറിലെ ഗതാഗത നിരോധനം ഭാഗികമായി പുനഃസ്ഥാപിച്ചു

വെബ്ഡെസ്ക്
Published: July 10, 2026 02:29 AM IST | Updated: July 10, 2026 02:29 AM IST

കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത

മൂ​ന്നാ​ര്‍: കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലെ മൂ​ന്നാ​റി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്ന ഗ​താ​ഗ​ത നി​രോ​ധ​നം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച മു​ത​ലാ​ണ് മൂ​ന്നാ​ര്‍ സി​എ​സ്‌​ഐ പ​ള്ളി​ക്കു സ​മീ​പം ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

ഗ​താ​ഗ​ത നി​രോ​ധ​നം മൂ​ന്നാ​റി​ല്‍ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കി​ന് കാ​ര​ണ​മാ​യി​രു​ന്നു. കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് മൂ​ന്നാ​ര്‍ ടൗ​ണി​ലേ​ക്കു​ള്ള ഗ​താ​ഗ​തം ഒ​റ്റ​വ​രി​യാ​യി ഒ​രു ദി​ശ​യി​ല്‍ മാ​ത്രം ക്ര​മീ​ക​രി​ക്കും.​

അ​ടി​മാ​ലി ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ട​തു വ​ശം ചേ​ര്‍ന്ന് മൂ​ന്നാ​ര്‍ സി​എ​സ്‌​ഐ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള ദേ​ശീ​യ​പാ​ത​യി​ലൂ​ടെ മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​തും മാ​ട്ടു​പ്പെ​ട്ടി, മ​റ​യൂ​ര്‍ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ദേ​വി​ക​ളം റൂ​ട്ടി​ലു​ള്ള ചെ​റി​യ പാ​ല​ത്തി​ലൂ​ടെ ക​ട​ന്ന് മൂ​ന്നാ​ര്‍ സി​എ​സ്‌​ഐ പ​ള്ളി​ക്ക് സ​മീ​പ​മു​ള്ള പു​തി​യ പാ​ല​ത്തി​ലൂ​ടെ അ​ടി​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​കേണ്ടതുമാണ്.​

ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ത്തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കും.

Tags : Trafficban Munnar partially reinstated

Recent News

Corehub Up