ആയത്തുള്ള അലി ഖമനയ്യുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയ്യുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. മഷ്ഹദിലെ ‘ഇമാം റിസാ’യുടെ മഖ്ബറയിൽ അന്ത്യകർമങ്ങൾക്കു തുടക്കമായി.
ജനബാഹുല്യം നിമിത്തം ഇന്നലെ സംസ്കാര ചടങ്ങുകൾ നീണ്ടു. ഇറാക്ക് നഗരങ്ങളായ നജഫ്, കർബല എന്നിവിടങ്ങളിൽ പൊതു വിലാപയാത്രകൾക്കു ശേഷം ഇന്നലെ ഇറാനിൽ തിരിച്ചെത്തിയ ഭൗതികശരീരം ഖമനയ്യുടെ ജന്മനാട്ടിൽ ജനലക്ഷങ്ങളുടെ അകമ്പടിയോടെയാണു ശവസംസ്കാര ചടങ്ങുകൾക്കായി എത്തിച്ചത്.
യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഖമനയ്യുടെ ഭൗതികശരീരത്തിനൊപ്പമുണ്ടായിരുന്നു.
ഖമനയ്യുടെ ശവസംസ്കാര ചടങ്ങിൽ നജഫിൽ മാത്രം 23 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്.
Tags : Khamenei finaljourney Iran flocks Mashhad