x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സു​കാ​ര​ന്‍റെ ഫോ​ണ്‍ എ​റി​ഞ്ഞു​പൊ​ട്ടി​ച്ചു; താ​മ​ര​ശേ​രി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 10, 2026 08:53 AM IST | Updated: July 10, 2026 08:53 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ഹൈ​വേ പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ഫോ​ണ്‍ പി​ടി​ച്ചു വാ​ങ്ങി എ​റി​ഞ്ഞു​പൊ​ട്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. താ​മ​ര​ശേ​രി ത​ച്ചം​പൊ​യി​ല്‍ സ്വ​ദേ​ശി ഷാ​ഹി​ദ് അ​ലി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബാ​ലു​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഹോം ​ഗാ​ര്‍​ഡ് പി.​ദി​നേ​ഷ്, ഹൈ​വേ പോ​ലീ​സി​ലെ സീ​നി​യ​ര്‍ സി​പി​ഒ സ​നോ​ജ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ചീ​നി​മു​ക്ക് ഭാ​ഗ​ത്ത് വ​ച്ചാ​ണ് സം​ഭ​വം.

വാ​ഹ​നം നി​ര്‍​ത്തി ഡ്രൈ​വ​ര്‍ ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ള്‍ അ​സ​ഭ്യം പ​റ​യു​ക​യും വാ​ഹ​ന​ത്തി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്ന ദി​നേ​ഷി​ന്‍റെ 25,000 രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി റോ​ഡി​ലെ​റി​ഞ്ഞ് പൊ​ട്ടി​ക്കു​ക​യു​മാ​യി​രു​ന്നു. മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ ഫോ​ട്ടോ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി എ​ന്നാ​രോ​പി​ച്ചായിരുന്നു അതിക്രമം.

Tags : Policeman phone destroyed Thamarassery

Recent News

Corehub Up