അപകടത്തിന് ഇടയാക്കിയ ബസ്
പത്തനംതിട്ട: മല്ലപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു. മല്ലപ്പള്ളി സ്വദേശി മേരി വർഗീസ്(70) ആണ് മരിച്ചത്.
മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി വൈഎംസിഎയ്ക്ക് സമീപം ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. സീബ്രാ ലോനിലൂടെ റോഡ് മുറിച്ച് കടക്കവേ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മൃതദേഹം മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Tags : Elderly woman died private bus