x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മനോജ് മൂത്തേടന്‍ എംഎല്‍എ മോശമായി പെരുമാറി: പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍

കൊച്ചി ബ്യൂറോ
Published: July 10, 2026 03:21 PM IST | Updated: July 10, 2026 04:06 PM IST

പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാരുടെ പ്രതിഷേധം

കൊച്ചി: ഡ്യൂട്ടി ഡോക്ടറോട് എംഎല്‍എ മനോജ് മൂത്തേടന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ഒപി ബഹിഷ്‌കരിച്ചജ് ഡോക്ടര്‍മാരുടെ പ്രതിഷേധം. കൂവപ്പടി സ്വദേശിയുടെ മൃതദേഹം ഫ്രീസറില്‍ വയ്ക്കുന്നതിനെ ചൊല്ലി എംഎല്‍എയും ഡോക്ടറും തമ്മില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതിഷേധം.

വ്യാഴാഴ്ച ഉച്ചയോടെ വീട്ടില്‍ മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ ഫ്രീസറില്‍ വയ്ക്കണമെന്നാണ് ആവശ്യപ്പെട്ടാണ് എംഎല്‍എ എത്തിയത്. വീട്ടില്‍ സ്വാഭാവിക മരണം സംഭവിച്ചാല്‍ പോലീസിന്‍റെ എന്‍ഒസി വേണമെന്നും അല്ലാത്ത പക്ഷം പുറത്തു നിന്നുള്ള ഒരു മൃതദേഹം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്ന പ്രോട്ടോക്കോള്‍ എംഎല്‍എയോട് വ്യക്തമായി പറഞ്ഞിരുന്നു.

എന്നാല്‍ ഇത് കേള്‍ക്കാന്‍ തയാറാകാതെ വാര്‍ഡ് അംഗത്തിന്‍റെ ലെറ്റര്‍ കൊണ്ടുവന്ന് ഫ്രീസറില്‍ വയ്ക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് ഡോക്ടര്‍ സജ്‌ന പറയുന്നത്. തുടര്‍ന്ന് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കേണ്ടി വന്നു. ഇത് ആശുപത്രി പ്രോട്ടോകോളുകളുടെ ലംഘനമാണെന്ന് ഇവര്‍ പറയുന്നത്.

ഇതുപോലുള്ള അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും അധിക്ഷേപങ്ങളും കാരണം ഇവിടെ ഡോക്ടര്‍മാര്‍ക്ക് പല ഡോക്ടര്‍മാര്‍ക്കും ജോലി എടുക്കാന്‍ താത്പര്യമില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Tags : Doctors Boycott Perumbavoor TalukHospital Strike

Recent News

Corehub Up