x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യെ​ന്ന് ആ​രോ​പ​ണം; 17 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്ക്
Published: July 10, 2026 02:43 PM IST | Updated: July 10, 2026 02:43 PM IST

പ്രതീകാത്മക ചിത്രം

റ​യ്പു​ർ: ഛത്തീസ്ഗ​ഡി​ലെ ബൈ​കു​ണ്ഠ്പൂ​രി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് 17 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. സം​ഭ​വ​ത്തി​ൽ ക​ട​യു​ട​മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ജൂ​ലൈ ഏ​ഴി​നാ​യി​രു​ന്നു പെ​ൺ​കു​ട്ടി സ​ഹോ​ദ​രി​ക്കൊ​പ്പം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​ത്. അ​വി​ടെ​വച്ച് കോ​സ്മെ​റ്റി​ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ട​യു​ട​മ​ക​ളാ​യ ദീ​പ​ക് വൈ​ദ്യ, വി​നോ​ദ് വൈ​ദ്യ, ജ​ഗ​ത് വൈ​ദ്യ എ​ന്നി​വ​ർ ഇ​രു​വ​രെ​യും ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പെ​ൺ​കു​ട്ടി​യു​ടെ സ്‌​കൂ​ട്ട​ർ പി​ടി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്തു. അ​ത് തി​രി​കെ ന​ൽ​ക​ണ​മെ​ങ്കി​ൽ 50,000 രൂ​പ ന​ൽ​കി, മോ​ഷ​ണം സ​മ്മ​തി​ച്ചു​കൊ​ണ്ടു​ള്ള രേ​ഖ​യി​ൽ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ച്ചു.

ഉ​ട​ൻ ത​ന്നെ പെ​ൺ​കു​ട്ടി​ക​ൾ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും സ്കൂ​ട്ട​ർ തി​രി​കെ ന​ൽ​കി​യി​രു​ന്നി​ല്ല. പി​റ്റേ​ന്ന് രാ​വി​ലെ പോ​ലി​സ് കോ​ൺ​സ്റ്റ​ബി​ളാ​യ പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ക​ട​യി​ലെ​ത്തി​യ​പ്പോ​ഴും ഉ​ട​മ​ക​ൾ അ​തേ തു​ക ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് മ​നം​നൊ​ന്ത് പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. നി​ല​വി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് സീ​ൽ ചെ​യ്തു. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​വും നാ​ട്ടു​കാ​രും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

Tags : Deepika BreakingNews SupermarketTheft

Recent News

Corehub Up