x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ യാ​ത്ര​കാ​ര​ന് ര​ക്ഷ​യാ​യി ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍

വെബ് ഡെസ്ക്
Published: July 10, 2026 03:23 PM IST | Updated: July 10, 2026 03:25 PM IST

കാൽവഴുതി വീണ രമേശിനെ രക്ഷിക്കാൻ ശ്രമിക്കുന്ന പ്രവീൺ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലെ വീ​രാം​ഗ​ന ല​ക്ഷ്മി​ബാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ല്‍ നി​ന്ന് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ല്‍​വ​ഴു​തി വീ​ണ യാ​ത്ര​ക്കാ​ര​ന് ആ​ര്‍​പി​എ​ഫ് കോ​ണ്‍​സ്റ്റ​ബി​ള്‍ ര​ക്ഷ​യാ​യി. മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി ര​മേ​ശ് ജെ​യി​നെ​യാ​ണ് ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ്ര​വീ​ൺ കു​മാ​ർ ര​ക്ഷി​ച്ച​ത്.

നി​സാ​മു​ദ്ദീ​ൻ- ജ​ബ​ൽ​പൂ​ർ എ​ക്സ്പ്ര​സ് സ്റ്റേ​ഷ​ൻ വി​ടു​ന്ന​തി​നി​ടെ സ്ലീ​പ്പ​ർ കോ​ച്ചി​ൽ നി​ന്ന് ഇ​റ​ങ്ങാ​നാ​യി​രു​ന്നു ര​മേ​ശ് ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ കാ​ൽ വ​ഴു​തി പ്ലാ​റ്റ്‌​ഫോ​മി​നും ട്രെ​യി​നി​നും ഇ​ട​യി​ലെ വി​ട​വി​ലേ​ക്ക് വീ​ഴാ​ൻ പോ​യ ര​മേ​ശ് അ​ല്‍​പ​ദൂ​രം അ​ങ്ങ​നെ പി​ടി​ച്ചു​നി​ന്നു.

ഇ​തി​നി​ടെ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​വീ​ൺ ര​മേ​ശി​നെ വ​ലി​ച്ചു മാ​റ്റാ​ന്‍ ശ്ര​മി​ച്ചു. ആ​ദ്യ​ശ്ര​മ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നാ​ലെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചു. മ​ര​ണ​ത്തി​നു മു​ന്‍​പി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട ര​മേ​ശി​ന് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കി. അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ റെ​യി​ല്‍​വേ പ്രശംസിച്ചു.

 

Tags : Deepika MovingTrain Constable

Recent News

Corehub Up