x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷേഖ് ഹസീന

നാഷണൽ ഡെസ്ക്
Published: July 10, 2026 03:01 PM IST | Updated: July 10, 2026 03:01 PM IST

ഷേഖ് ഹസീന

ന്യൂഡൽഹി: ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ‌ഷേഖ് ഹസീന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹസീന ഇക്കാര്യം അറിയിച്ചത്.

തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണു തീരുമാനമെന്നും അവർ പറഞ്ഞു. തിരിച്ചെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്തേക്കാമെന്ന് അറിയാമെങ്കിലും നാട്ടിലേക്കു മടങ്ങുമെന്നും അവർ വ്യക്തിമാക്കി.

മരണം സംഭവിക്കുകയാണെങ്കിൽ തന്‍റെ ജന്മനാട്ടിൽ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഹസീന പറഞ്ഞു. തന്‍റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലാണ് നേരിടുന്നത്. മരണം വന്നാൽ അത് എന്‍റെ മാതാപിതാക്കൾ അടക്കം ചെയ്തിരിക്കുന്ന, അവരുടെ രക്തം ചിന്തിയ സ്വന്തം മണ്ണിൽ തന്നെയാകട്ടെയെന്നും ഷേഖ് ഹസീന കൂട്ടിച്ചേർത്തു.

ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷേഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചു.

Tags : SheikhHasina Bangladesh December Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up