യെസ് ബാങ്ക്
കൊച്ചി: ഓണത്തോടനുബന്ധിച്ച് യെസ് ബാങ്ക് ഉപഭോക്താക്കള്ക്കായി നിക്ഷേപങ്ങള്, വ്യക്തിഗത വായ്പകള്, വാഹന വായ്പകള്, ക്രെഡിറ്റ് കാര്ഡുകള് എന്നിവയില് ഓഫറുകള് പ്രഖ്യാപിച്ചു. പ്രവാസികള്ക്കും നാട്ടിലുള്ളവര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണു പുതിയ പദ്ധതികള് അവതരിപ്പിച്ചിരിക്കുന്നത്.
പ്രവാസികള്ക്കുള്ള എഫ്സിഎന്ആര് (ബി) യുഎസ് ഡോളര് നിക്ഷേപങ്ങള്ക്ക് പ്രതിവര്ഷം 6.6 ശതമാനം വരെ പലിശ ലഭിക്കും. നികുതി ഇളവുകള്ക്കു പുറമേ നിക്ഷേപിച്ച തുകയും പലിശയും പൂര്ണമായും തിരികെ കൊണ്ടുപോകാനുള്ള സൗകര്യവും ഇതിലുണ്ട്.
ഇന്ത്യയിലെ ഉപയോക്താക്കള്ക്ക് സ്ഥിര നിക്ഷേപങ്ങള്ക്ക് പ്രതിവര്ഷം 7.25 ശതമാനം വരെയും, മുതിര്ന്ന പൗരന്മാര്ക്ക് 7.75 ശതമാനം വരെയും പലിശ നേടാം. ഡിജിറ്റലായി സ്ഥിരനിക്ഷേപം ആരംഭിക്കുന്നവര്ക്ക് ആകര്ഷകമായ യെസ് റിവാര്ഡ്സ് ലഭിക്കുമെന്ന് അധികൃതര് അറിയിച്ചു.
Tags : YesBank Offers Business