കോട്ടയം: ഓണം തിരക്കുകൾക്കിടയിൽ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കാതെപോയ ഉപഭോക്താക്കൾക്കായി വൻ വിലക്കുറവും ആനുകൂല്യങ്ങളുമായി പ്രമുഖ ഡിജിറ്റൽ ആൻഡ് ഹോം അപ്ലെയൻസ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ഓണം കലാശക്കൊട്ട് പ്രഖ്യാപിച്ചു.
10 വരെ നീളുന്ന ഈ മെഗാ സെയിൽ കാലയളവിൽ മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിലധികം വരെ വിലക്കുറവാണ് ഓക്സിജൻ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള പ്രീമിയം ഗാഡ്ജറ്റുകളും ഗാർഹിക ഉപകരണങ്ങളും വാങ്ങുന്ന ഉപഭോക്താക്കൾക്കായി 30 കോടി രൂപയുടെ ബമ്പർ സമ്മാനങ്ങളും ഓഫറുകളുമാണ് ഓക്സിജൻ ഒരുക്കിയിരിക്കുന്നത്.
ഡിജിറ്റൽ, ഗാഡ്ജറ്റ് വിഭാഗത്തിൽ സമാനതകളില്ലാത്ത ഓഫറുകളാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്. ഓക്സിജനിൽനിന്ന് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 15,000 രൂപ വരെ വിലമതിക്കുന്ന ഇഷ്ട ഗാഡ്ജറ്റുകൾ സമ്മാനമായി തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.
5ജി സ്മാർട്ട്ഫോണുകൾ വെറും 13,900 രൂപ മുതലും മറ്റ് മൊബൈൽ ഫോണുകൾ 9,999 രൂപ മുതലും ലഭ്യമാണ്. ലാപ്ടോപ്പുകൾ വാങ്ങുന്നവർക്ക് പ്രത്യേക ഓണം ലാപ്ടോപ്പ് കിറ്റ് സൗജന്യമായി ലഭിക്കുന്നതോടൊപ്പം 29,990 രൂപ മുതൽ ലാപ്ടോപ്പുകൾ സ്വന്തമാക്കാം. കൂടാതെ, വിവിധ ഡിജിറ്റൽ അക്സസറികൾക്കും ഗാഡ്ജെറ്റുകൾക്കും 70 ശതമാനം വരെ വിലക്കുറവും അനുവദിച്ചിട്ടുണ്ട്.
ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് പ്രോഡക്റ്റുകൾക്ക് വൻ നിരക്കിളവുകളും ഫിനാൻസ് ആനുകൂല്യങ്ങളുമാണ് ഓക്സിജൻ ഒരുക്കിയിട്ടുള്ളത്. പ്രമുഖ ബ്രാൻഡുകൾ നൽകുന്ന ഓഫറുകൾക്ക് പുറമെ തെരഞ്ഞെടുക്കപ്പെട്ട ടിവി മോഡലുകൾക്ക് 5,000 രൂപയുടെ സ്പെഷ്യൽ ഡിസ്കൗണ്ട് ഓക്സിജൻ നേരിട്ട് നൽകുന്നു.
കൂടാതെ എൽഇഡി ടിവികൾ വെറും 7,999 രൂപ മുതലും വാഷിംഗ് മെഷീനുകൾ 7,499 രൂപ മുതലും സിംഗിൾ ഡോർ റഫ്രിജറേറ്ററുകൾ 11,499 രൂപ മുതലും ആരംഭിക്കുനനു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഹോം അപ്ലയൻസുകൾക്ക് ഒരു മാസത്തെ ഇഎംഐ തികച്ചും സൗജന്യമാക്കി നൽകുന്നതോടൊപ്പം, കിച്ചൺ അപ്ലയൻസുകളുടെ സെലക്റ്റഡ് മോഡലുകൾക്ക് ബൈ വൺ ഗെറ്റ് വൺ ഓഫറും ഒരുക്കിയിട്ടുണ്ട്.
ഫോൺ: 9020100100.