ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
ലക്നൗ: 1947-ൽ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യത്തിന് വിഭജനം നേരിടേണ്ടി വരുമായിരുന്നില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'വിഭജന ഭീകരത അനുസ്മരണ ദിന'ത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർദാർ വല്ലഭ്ഭായി പട്ടേൽ പ്രധാനമന്ത്രിയായിരുന്നെങ്കിലും രാജ്യത്തെ വിഭജിക്കാൻ ആർക്കും കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ വിഭജനത്തിന് പൂർണ ഉത്തരവാദി കോൺഗ്രസ് ആണെന്നും, അവരുടെ അധികാരക്കൊതിയാണ് രാജ്യത്തെ വെട്ടിമുറിക്കാൻ കാരണമായതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ വിശ്വാസം വഞ്ചിച്ച കോൺഗ്രസിന്റെ തെറ്റായ തീരുമാനങ്ങൾക്കാണ് രാജ്യം ഇന്നും വലിയ വില നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Tags : UttarPradeshCM YogiAdityanath LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash