Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UttarPradeshCM

1947-ൽ ​മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ത്യാ വി​ഭ​ജ​നം ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു: യോ​ഗി ആ​ദി​ത്യ​നാ​ഥ്

ല​ക്‌​നൗ: 1947-ൽ ​ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ൽ രാ​ജ്യ​ത്തി​ന് വി​ഭ​ജ​നം നേ​രി​ടേ​ണ്ടി വ​രു​മാ​യി​രു​ന്നി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. 'വി​ഭ​ജ​ന ഭീ​ക​ര​ത അ​നു​സ്മ​ര​ണ ദി​ന'​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ദാ​ർ വ​ല്ല​ഭ്ഭാ​യി പ​ട്ടേ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​ൻ ആ​ർ​ക്കും ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന് പൂ​ർ​ണ ഉ​ത്ത​ര​വാ​ദി കോ​ൺ​ഗ്ര​സ് ആ​ണെ​ന്നും, അ​വ​രു​ടെ അ​ധി​കാ​ര​ക്കൊ​തി​യാ​ണ് രാ​ജ്യ​ത്തെ വെ​ട്ടി​മു​റി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം വ​ഞ്ചി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ തെ​റ്റാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യം ഇ​ന്നും വ​ലി​യ വി​ല ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

 

Latest News

Corehub Up