x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ 'വ​ന്ദേ​മാ​ത​രം'; 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി ദേ​ശീ​യ​ഗീ​തം

ഓൺലൈൻ ഡെസ്ക്
Published: August 15, 2026 07:51 AM IST | Updated: August 15, 2026 07:51 AM IST

ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായും ആലപിച്ചപ്പോൾ

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ര​സേ​നാ ബാ​ൻ​ഡ് വ​ന്ദേ​മാ​ത​രം വാ​യി​ക്കു​ക​യും, തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​ന​മാ​യ 'ജ​ന​ഗ​ണ​മ​ന' ആ​ല​പി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് ഈ ​ച​രി​ത്ര​മു​ഹൂ​ർ​ത്തം.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള 21 ഗ​ൺ സ​ല്യൂ​ട്ടോ​ടെ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വേ​ദി​യി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി. ഒ​രു ഹെ​ലി​കോ​പ്റ്റ​റി​ൽ ദേ​ശീ​യ​പ​താ​ക​യും മ​റ്റൊ​ന്നി​ൽ 'വ​ന്ദേ​മാ​ത​രം' ആ​ലേ​ഖ​നം ചെ​യ്ത പ​താ​ക​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചെ​ങ്കോ​ട്ട​യി​ൽ വ​ന്ദേ​മാ​ത​രം മു​ഴ​ങ്ങു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.

ദേ​ശീ​യ​ഗാ​ന​ത്തി​ന് സ​മാ​ന​മാ​യ നി​യ​മ​പ​രി​ര​ക്ഷ വ​ന്ദേ​മാ​ത​ര​ത്തി​നും ഉ​റ​പ്പാ​ക്കു​ന്ന ഭേ​ദ​ഗ​തി ബി​ല്ലി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

 

Tags : RedFort LatestNews IndependenceDay DeepikaNews DeepikaNewspaper Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up