x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യം സ്വാ​ത​ന്ത്ര്യ നി​റ​വി​ൽ ; വി​ക​സി​ത ഭാ​ര​ത സ്വ​പ്ന​ങ്ങ​ളു​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ

വെബ് ഡെസ്ക്
Published: August 15, 2026 04:09 AM IST | Updated: August 15, 2026 04:12 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: എ​ൺ​പ​താം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി  രാ​ജ്യ​ത്തെ​മ്പാ​ടും ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ചെ​ങ്കോ​ട്ട​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പൊ​തു​ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​പു​ല​മാ​യ പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങു​ക​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. 

സു​ര​ക്ഷ മു​ൻ​നി​ർ​ത്തി രാ​ജ്യ​വ്യാ​പ​ക​മാ​യി അ​തീ​വ ജാ​ഗ്ര​താ നി​ർ​ദ്ദേ​ശ​വും ശ​ക്ത​മാ​യ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. രാ​ഷ്ട്ര നി​ർ​മാ​ണ​ത്തി​ൽ എ​ല്ലാ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്നും വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നും രാ​ഷ്ട്ര​പ​തി വ്യ​ക്ത​മാ​ക്കി. 

സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണം.  വി​ക​സി​ത ഭാ​ര​തം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​ണെ​ന്നും, വി​ക​സ​നം എ​ല്ലാ ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്ത​ണ​മെ​ന്നും ആ​ർ​ക്കും നീ​തി നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ഓ​ർ​മ്മി​പ്പി​ച്ചു.

Tags : Independence Day ViksitBharat NationalPride

Recent News

Corehub Up