Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RedFort

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ 'വ​ന്ദേ​മാ​ത​രം'; 80-ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി ദേ​ശീ​യ​ഗീ​തം

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ചെ​ങ്കോ​ട്ട​യി​ൽ ദേ​ശീ​യ​ഗീ​ത​മാ​യ 'വ​ന്ദേ​മാ​ത​രം' പൂ​ർ​ണ​രൂ​പ​ത്തി​ൽ ആ​ല​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ ക​ര​സേ​നാ ബാ​ൻ​ഡ് വ​ന്ദേ​മാ​ത​രം വാ​യി​ക്കു​ക​യും, തു​ട​ർ​ന്ന് ദേ​ശീ​യ​ഗാ​ന​മാ​യ 'ജ​ന​ഗ​ണ​മ​ന' ആ​ല​പി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക വേ​ള​യി​ലാ​ണ് ഈ ​ച​രി​ത്ര​മു​ഹൂ​ർ​ത്തം.

ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള 21 ഗ​ൺ സ​ല്യൂ​ട്ടോ​ടെ​യാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വേ​ദി​യി​ൽ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി. ഒ​രു ഹെ​ലി​കോ​പ്റ്റ​റി​ൽ ദേ​ശീ​യ​പ​താ​ക​യും മ​റ്റൊ​ന്നി​ൽ 'വ​ന്ദേ​മാ​ത​രം' ആ​ലേ​ഖ​നം ചെ​യ്ത പ​താ​ക​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ചെ​ങ്കോ​ട്ട​യി​ൽ വ​ന്ദേ​മാ​ത​രം മു​ഴ​ങ്ങു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.

ദേ​ശീ​യ​ഗാ​ന​ത്തി​ന് സ​മാ​ന​മാ​യ നി​യ​മ​പ​രി​ര​ക്ഷ വ​ന്ദേ​മാ​ത​ര​ത്തി​നും ഉ​റ​പ്പാ​ക്കു​ന്ന ഭേ​ദ​ഗ​തി ബി​ല്ലി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

 

National

ഡ​ൽ​ഹി സ്ഫോ​ട​നം: കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പം ന​ട​ന്ന സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​യ കാ​റി​ന്‍റെ ഉ​ട​മ പു​ൽ​വാ​മ സ്വ​ദേ​ശി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​മ്മു ക​ശ്മീ​രി​ലെ പു​ൽ​വാ​മ സ്വ​ദേ​ശി താ​രി​ഖ് എ​ന്ന വ്യ​ക്തി​യാ​ണ് കാ​റി​ന്‍റെ നി​ല​വി​ലെ ഉ​ട​മ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ മു​ഹ​മ്മ​ദ് സ​ൽ​മാ​നെ അ​ന്വേ​ഷ​ണ സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​യാ​ൾ വാ​ഹ​നം ദേ​വേ​ന്ദ​ർ എ​ന്ന വ്യ​ക്തി​ക്ക് വി​റ്റ​താ​യി മൊ​ഴി ന​ൽ​കി.

സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് വാ​ഹ​നം വി​റ്റെ​ന്നാ​യി​രു​ന്നു സ​ൽ​മാ​ന്‍റെ ഭാ​ര്യ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. സ​ൽ​മാ​നി​ൽ നി​ന്ന് കാ​ർ വാ​ങ്ങി​യ ദേ​വേ​ന്ദ​റി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

കാ​ർ മ​റ്റൊ​രാ​ൾ​ക്ക് വി​റ്റെ​ന്നാ​യി​രു​ന്നു ദേ​വേ​ന്ദ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. കാ​റി​ന്‍റെ ആ​ദ്യ ഉ​ട​മ സ​ൽ​മാ​നെ വി​ട്ട​യ​ച്ച​താ​യി നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ‌ സ​ൽ​മാ​നെ ഡ​ൽ​ഹി പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്ന് ഹ​രി​യാ​ന പോ​ലീ​സ് അ​റി​യി​ച്ചു.

National

ഡ​ൽ​ഹി സ്ഫോ​ട​ന​ത്തെ കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഉ​ഗ്ര സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് 13 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി രേ​ഖ ഗു​പ്ത.

ജ​ന​ങ്ങ​ൾ സ​മാ​ധാ​നം പാ​ലി​ക്ക​ണ​മെ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും രേ​ഖ ഗു​പ്ത എ​ക്സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു. സ​ർ​ക്കാ​രും പോ​ലീ​സും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ​യെ​ന്നും രേ​ഖ​ഗു​പ്ത അ​റി​യി​ച്ചു.

ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യാ​ണ് തി​ങ്ക​ളാ​ഴ്ച സ്ഫോ​ട​നം ന​ട​ന്ന​ത്. ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ൻ ഒ​ന്നാം ന​മ്പ​ർ ഗേ​റ്റി​ന് സ​മീ​പ​മാ​യി​രു​ന്നു സ്ഫോ​ട​നം. വൈ​കു​ന്നേ​രം ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. 

National

ഡ​ൽ​ഹി സ്ഫോ​ട​നം: അ​റ​സ്റ്റി​ലാ​യ കാ​റു​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​ത്ത് ന​ട​ന്ന സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ കാ​റി​ന്‍റെ മു​ൻ ഉ​ട​മ​യെ വി​ട്ട​യ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പൊ​ട്ടി​ത്തെ​റി​ച്ച ഐ20 ​കാ​റി​ന്‍റെ ഉ​ട​മ​യെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്.

ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ് സ​ൽ​മാ​നെ ആ​യി​രു​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ ദേ​വേ​ന്ദ്ര എ​ന്ന വ്യ​ക്തി​ക്ക് വാ​ഹ​നം വി​റ്റി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തി​ന്‍റെ രേ​ഖ​ക​ൾ സ​ൽ​മാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി.

ഓ​ഖ​ല സ്വ​ദേ​ശി​യാ​യ ദേ​വേ​ന്ദ്ര​ക്കാ​ണ് കാ​ർ വി​റ്റ​ത്. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ 13 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​കു​ക​യും 30ലേ​റെ പേ​ർ‌​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ.

National

അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി​യും രാ​ഹു​ൽ ഗാ​ന്ധി​യും

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട​യ്ക്ക് സ​മീ​പ​മു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ ദുഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര​മോ​ദി​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും.

സ്ഫോ​ട​ന​ത്തി​ൽ പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര​മോ​ദി എ​ക്‌​സി​ൽ കു​റി​ച്ചു. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​ന വാ​ർ​ത്ത അ​ങ്ങേ​യ​റ്റം ഹൃ​ദ​യ​ഭേ​ദ​ക​വും ആ​ശ​ങ്കാ​ജ​ന​ക​വു​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. നി​ര​പ​രാ​ധി​ക​ളു​ടെ മ​ര​ണം അ​ങ്ങേ​യ​റ്റം ദുഃ​ഖ​ക​ര​മാ​ണ്. പ്രി​യ​പ്പെ​ട്ട​വ​രെ ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പം നി​ല​കൊ​ള്ളു​ന്ന​താ​യും അ​ഗാ​ധ​മാ​യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ കു​റി​ച്ചു.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യും പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും അ​റി​യി​ച്ചു.

വൈ​കി​ട്ട് 6.52ഓ​ടെ​യാ​യി​രു​ന്നു രാ​ജ്യ​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​നം ന​ട​ന്ന​ത്. നി​ല​വി​ൽ 13 മ​ര​ണ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ലും പോ​ലീ​സ് അ​തീ​വ ജാ​ഗ്ര​ത​യി​ലാ​ണ്.

Latest News

Corehub Up