x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ഒ​സി​യി​ല്‍ സ്വാ​ത​ന്ത്ര്യ സ്മൃ​തി​സം​ഗ​മം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 15, 2026 04:32 AM IST | Updated: August 15, 2026 04:32 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: കേ​ര​ള കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ന്‍ (കെ​സി​എ​ഫ്) സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ്മൃ​തി​സം​ഗ​മം ഇ​ന്ന്  ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ ന​ട​ക്കും. ‘ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​വും’ എ​ന്ന വി​ഷ​യ​ത്തി​ലാ​ണു പ​രി​പാ​ടി. 

റി​ട്ട. ജ​സ്റ്റീ​സ് ഏ​ബ്ര​ഹാം മാ​ത്യു ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. കെ​സി​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സി ക​രു​മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ​സി​ബി​സി ഡെ​ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഫാ. ​തോ​മ​സ് ത​റ​യി​ല്‍, കെ​സി​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​സി. ജോ​ര്‍​ജു​കു​ട്ടി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്മോ​ന്‍ തോ​ട്ട​പു​റം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

വി​വി​ധ ക​ത്തോ​ലി​ക്കാ സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ്, എ​സ്.​ആ​ര്‍. ബൈ​ജു, അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags : IndependenceDay POC Kochi FreedomRemembrance

Recent News

Corehub Up