x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​സി​യു​ടെ ‘സ്പോൺസർ’ സ​​​ർ​​​ക്കാ​​​രി​​​നെ​​​യും വി​​​ര​​​ട്ടി സ്പോൺസർ കമ്പനി

വെബ്ഡെസ്ക്
Published: August 15, 2026 02:28 AM IST | Updated: August 15, 2026 02:28 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മെ​​​സി​​​യെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള വി​​​വാ​​​ദ​​​ത്തി​​​ൽ സ്പോ​​​ണ്‍​സ​​​ർ ക​​​ന്പ​​​നി അ​​​ന്ന​​​ത്തെ സ​​​ർ​​​ക്കാ​​​രി​​​നെ​​​യും വി​​​ര​​​ട്ടി. 2024 ഡി​​​സം​​​ബ​​​ർ 31ന് ​​​റി​​​പ്പോ​​​ർ​​​ട്ട​​​ർ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​ന്പ​​​നി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ ക​​​ത്ത് ഇ​​​ത് വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നു കാ​​​യി​​​ക വ​​​കു​​​പ്പ് സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2024 ഡി​​​സം​​​ബ​​​ർ 24ന് ​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും ആ​​​ർ​​​ബി​​​സി​​​യു​​​ടെ സ്പോ​​​ണ്‍​സ​​​ർ​​​ഷി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ചും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ എ​​​ന്തൊ​​​ക്കെ​​​യാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സ്പോ​​​ണ്‍​സ​​​റിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ നി​​​ല​​​പാ​​​ട്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി വേ​​​ണ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് സ്പോ​​​ണ്‍​സ​​​റിം​​​ഗ് ക​​​ന്പ​​​നി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഒ​​​രു സ്വ​​​കാ​​​ര്യ വാ​​​ണി​​​ജ്യ സ്പോ​​​ണ്‍​സ​​​ർ അ​​​വ​​​രും വി​​​ദേ​​​ശ ഫു്ട​​​ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​യു​​​ടെ വ്യ​​​വ​​​സ്ഥ​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ കൃ​​​ത്യ​​​മാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് അ​​​സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​നെ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​രു​​​ടെ വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നു​​​മാ​​​ണ് സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

2024 ഡി​​​സം​​​ബ​​​ർ 24ന് ​​​ന​​​ൽ​​​കി​​​യ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ആ​​​ർ​​​ബി​​​സി എ​​​ന്ന ക​​​ന്പ​​​നി​​​ക്ക് സ്പോ​​​ണ്‍​സ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ മാ​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​നു​​​മ​​​തി​​​യാ​​​ണ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ 2025 ജ​​​നു​​​വ​​​രി ഏ​​​ഴി​​​ന് ഇ​​​റ​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ൽ ആ​​​ർ​​​ബി​​​സി എ​​​ന്ന സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക്ക് അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

2024 ഡി​​​സം​​​ബ​​​ർ 27ന് ​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​യ​​​ച്ച ഒൗ​​​ദ്യോ​​​ഗീ​​​ക ക​​​ത്തി​​​ലും അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ട ജേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ട്ട ടീം ​​​കേ​​​ര​​​ള​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക്ഷ​​​ണം എഎ​​​ഫ്ഐ സ്വീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നും ഇ​​​രു​​​പ​​​ക്ഷ​​​വും പൊ​​​തു​​​ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും 2025 സെ​​​പ്റ്റം​​​ബ​​​ർ ആ​​​റി​​​നും 13നും ​​​ഇ​​​ട​​​യി​​​ലു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീം ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ക​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ൽ ആ ​​​സ​​​മ​​​യ​​​ത്ത് എ​​​എ​​​ഫ്ഐ​​​യു​​​ടെ ഉ​​​റ​​​പ്പോ ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ ക​​​രാ​​​ർ സം​​​ബ​​​ന്ധി​​​ച്ച ക​​​രാ​​​റോ ഫി​​​ഫ​​​യു​​​ടെ അ​​​നു​​​മ​​​തി പ​​​ത്ര​​​മോ ക​​​ളി​​​ക്കാ​​​രെ വി​​​ട്ടു ന​​​ൽ​​​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച സ്ഥി​​​രീ​​​ക​​​ര​​​ണ​​​മോ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ഇ​​​ത്ര​​​യും വ​​​ലി​​​യ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ട് ന​​​ട​​​ക്കേ​​​ണ്ട സം​​​ഭ​​​വ​​​ത്തി​​​ൽ ധ​​​ന​​​കാ​​​ര്യ​​​വ​​​കു​​​പ്പ് സ്പോ​​​ണ്‍​സ​​​റു​​​ടെ സാ​​​ന്പ​​​ത്തി​​​ക ശേ​​​ഷി​​​യെ​​​ക്കു​​​റി​​​ച്ചോ നി​​​കു​​​തി ആ​​​ഘാ​​​ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചോ ആ​​​കെ ചെ​​​ല​​​വി​​​നെ​​​ക്കു​​​റി​​​ച്ചോ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വി​​​ട്ടു ന​​​ൽ​​​കു​​​ന്ന​​​തി​​​ലെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചോ ഒ​​​രി​​​ട​​​ത്തും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ത്ത​​​ത് ഗു​​​രു​​​ത​​​ര കു​​​റ്റ​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Tags : Messi'Sponsor Threatens Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up