x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​രു​ഷ-​വ​നി​താ ലോ​ക​ക​പ്പ് ഹോ​ക്കി ടൂ​ര്‍​ണ​മെ​ന്‍റി​ന് ഇ​ന്നു തു​ട​ക്കം

വെബ്ഡെസ്ക്
Published: August 15, 2026 12:38 AM IST | Updated: August 15, 2026 12:38 AM IST

പ്രതീകാത്മക ചിത്രം

ആം​സ്റ്റ​ര്‍​ഡാം (നെ​ത​ര്‍​ല​ന്‍​ഡ്‌​സ്): എ​ഫ്‌​ഐ​എ​ച്ച് പു​രു​ഷ-​വ​നി​താ ലോ​ക​ക​പ്പ് ഹോ​ക്കി ടൂ​ര്‍​ണ​മെ​ന്‍റി​ന് ഇ​ന്നു തു​ട​ക്കം. ബെ​ല്‍​ജി​യം, നെ​ത​ര്‍​ല​ന്‍​ഡ്‌​സ് രാ​ജ്യ​ങ്ങ​ള്‍ സം​യു​ക്ത​മാ​യാ​ണ് ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് ഹോ​ക്കി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

ബെ​ല്‍​ജി​യ​ത്തി​ലെ വാ​വെ​ര്‍, നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ലെ ആം​സ്റ്റ​ര്‍​ഡാം എ​ന്നി​വ​യാ​ണ് വേ​ദി​ക​ള്‍. ജ​ര്‍​മ​നി​യാ​ണ് നി​ല​വി​ലെ പു​രു​ഷ ചാ​മ്പ്യ​ന്മാ​ര്‍. ബെ​ല്‍​ജി​യം റ​ണ്ണ​ര്‍​അ​പ്പും നെ​ത​ര്‍​ല​ന്‍​ഡ്‌​സ് മൂ​ന്നാം സ്ഥാ​ന​ക്കാ​രും. ക​ഴി​ഞ്ഞ ത​വ​ണ (2023) ആ​തി​ഥേ​യ​രാ​യി​രു​ന്ന ഇ​ന്ത്യ, 10-ാം സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്ത​ത്.

ഇ​ന്ത്യ​യു​ടെ പു​രു​ഷ-​വ​നി​താ ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ ആം​സ്റ്റ​ര്‍​ഡാ​മി​ലാ​ണ്. ഇ​ന്ത്യ​ന്‍ പു​രു​ഷ ടീം ​ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് ലോ​ക​ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്, 1975ല്‍. ​അ​തേ​സ​മ​യം, വ​നി​ത​ക​ള്‍​ക്ക് ഇ​തു​വ​രെ ലോ​ക ട്രോ​ഫി​യി​ല്‍ ചും​ബി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

ജി​യൊ​ഹോ​ട്ട്സ്റ്റാ​ര്‍ ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ക്കും. സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് സെ​ല​ക്ട് 2, സ്റ്റാ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഖേ​ല്‍, ഡി​ഡി സ്‌​പോ​ര്‍​ട്‌​സ് ചാ​ന​ലു​ക​ളി​ലും ലോ​ക​ക​പ്പ് ഹോ​ക്കി മ​ത്സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

ഇ​ന്ത്യ x പാ​ക്

പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ പൂ​ള്‍ ഡി​യി​ല്‍ ഇ​ന്ത്യ​ക്കൊ​പ്പ​മു​ള്ള​ത് ഇം​ഗ്ല​ണ്ട്, പാ​ക്കി​സ്ഥാ​ന്‍, വെ​യ്‌​ൽ​സ് ടീ​മു​ക​ള്‍. വെ​യ്‌​ൽ​സി​ന് എ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു വൈ​കു​ന്നേ​രം 4.30നാ​ണ് ഈ ​പോ​രാ​ട്ടം. 17ന് ​വൈ​കു​ന്നേ​രം 6.30ന് ​ഇം​ഗ്ല​ണ്ടി​നെ​യും ഇ​ന്ത്യ നേ​രി​ടും. ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ടം 19നു ​വൈ​കു​ന്നേ​രം 6.30നാ​ണ്.

വ​നി​ത​ക​ള്‍ നാ​ളെ

ഇ​ന്ത്യ​ന്‍ വ​നി​താ ടീ​മി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ നാ​ളെ മു​ത​ലാ​ണ്. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ആ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍. അ​ര്‍​ജ​ന്‍റീ​ന റ​ണ്ണ​ര്‍​അ​പ്പും ഓ​സ്‌​ട്രേ​ലി​യ മൂ​ന്നാം സ്ഥാ​ന​ക്കാ​രും.
പൂ​ള്‍ ഡി​യി​ല്‍ ചൈ​ന, ഇം​ഗ്ല​ണ്ട്, ദ​ക്ഷി​ണാ​ഫ്രി​ക്ക ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍. ഇ​ന്ത്യ​ന്‍ സ​മ​യം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ചൈ​ന​യ്ക്ക് എ​തി​രേ​യാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ മ​ത്സ​രം. 18ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും (6.30 pm) 20ന് ​ഇം​ഗ്ല​ണ്ടി​നെ​യും (6.30 pm) ഇ​ന്ത്യ നേ​രി​ടും.

Tags : WorldCup HockeyTournaments Mens Womens Sports

Recent News

Corehub Up