x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കൃ​ഷി ന​ശി​പ്പി​ച്ചാ​ല്‍ ക​ര്‍​ഷ​ക​ൻ പെ​ട്ടു

ജോ​​​ൺ​​​സ​​​ൺ വേ​​​ങ്ങ​​​ത്ത​​​ടം
Published: August 15, 2026 01:21 AM IST | Updated: August 15, 2026 01:21 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളാ​​​യി കൃ​​​ഷി ചെ​​​യ്ത് ജീ​​​വി​​​ച്ചു​​​പോ​​​ന്ന മ​​​ല​​​യോ​​​ര ക​​​ര്‍​ഷ​​​ക​​​രു​​​ടെ ഭൂ​​​മി വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ കു​​​ത്തി​​​മ​​​റി​​​ച്ചു ന​​​ശി​​​പ്പി​​​ച്ചാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ പെ​​​ട്ട​​​തു​​​ത​​​ന്നെ. ക​​​ഠി​​​നാ​​​ധ്വാ​​​നം ചെ​​​യ്തു മ​​​ണ്ണി​​​നെ പൊ​​​ന്നാ​​​ക്കി​​​യ​​​ത് ഒ​​​രു നി​​​മി​​​ഷം കൊ​​​ണ്ടു ന​​​ശി​​​പ്പി​​​ച്ചു ക​​​ട​​​ന്നുക​​​ള​​​യു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന പ​​​രി​​​ര​​​ക്ഷ​​​യോ​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ല​​​ഭി​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. വ​​​ന്യമൃ​​​ഗ​​​ങ്ങ​​​ള്‍ കൃ​​​ഷി ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന നി​​​സാ​​​ര ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക​​​യാ​​​ണ്.

വാ​​​യ്പ എ​​​ടു​​​ത്തും മ​​​റ്റും കൃ​​​ഷി ചെ​​​യ്ത​​​വ​​​ര്‍ വ​​​ന്‍ ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യി​​​ട്ടും സ​​​ര്‍​ക്കാ​​​ര്‍ സ​​​ഹാ​​​യം കൂ​​​ട്ടു​​​ന്നു​​​മി​​​ല്ല. ആ​​​ന, കു​​​ര​​​ങ്ങ്, മ​​​ല​​​യ​​​ണ്ണാ​​​ന്‍, കാ​​​ട്ടു​​​പ​​​ന്നി, മു​​​ള്ള​​​ന്‍​പ​​​ന്നി തു​​​ട​​​ങ്ങി​​​യ വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളാ​​​ണ് വ്യാ​​​പ​​​ക​​​മാ​​​യി കൃ​​​ഷി ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്. ചു​​​രു​​​ങ്ങി​​​യ വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കി​​​പ്പു​​​റ​​​മാ​​​ണ് വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യം ഇ​​​ത്ര​​​യും രൂ​​​ക്ഷ​​​മാ​​​യ​​​ത്.

ആ​​​ന നി​​​ര​​​ന്ത​​​ര​​​മാ​​​യി കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങി​​​യ​​​തോ​​​ടെ​​​ കർഷകരിൽ ഭീ​​​തി വ​​​ര്‍​ധി​​​ച്ചു. വാ​​​ഴ, തെ​​​ങ്ങ്, ക​​​മു​​​ങ്ങ്, കൊ​​​ക്കോ, മ​​​രി​​​ച്ചീനി തു​​​ട​​​ങ്ങി ഒ​​​രു കൃ​​​ഷി​​​യി​​​ല്‍ നി​​​ന്നും വി​​​ള​​​വെ​​​ടു​​​ക്കാ​​​ന്‍ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ. മ​​​ല​​​യോ​​​ര​ മേ​​ഖ​​ല​​ക​​ളി​​ൽ സ്ഥി​​​തിചെ​​​യ്യു​​​ന്ന ഇ​​​രു​​​ന്നൂ​​​റി​​​ലേ​​​റെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും അ​​​വ​​​സ്ഥ ഒ​​​ന്നു​​​ത​​​ന്നെ​​​യാ​​​ണ്.

ര​​​ണ്ട​​​ര ഏ​​​ക്ക​​​ർ ഏ​​​ലം ന​​​ശി​​​ച്ചാ​​​ൽ 2750 രൂ​​​പ

ര​​​ണ്ട​​​ര ഏ​​​ക്ക​​​ര്‍ ഏ​​​ലം വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ 2750 രൂ​​​പ​​​യാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​തു​​​ക. ഒ​​​രു ഏ​​​ക്ക​​​റി​​​ല്‍​നി​​​ന്നും 300 മു​​​ത​​​ല്‍ 400 കി​​​ലോ​​​വ​​​രെ ഉ​​​ണ​​​ക്ക ഏ​​​ലം കി​​​ട്ടും. ഒ​​​രു കി​​​ലോ​​​യി​​​ല്‍ ശ​​​രാ​​​ശ​​​രി വി​​​ല മൂ​​​വാ​​​യി​​​രം ല​​​ഭി​​​ക്കും. അ​​​പ്പോ​​​ഴാ​​​ണ് ര​​​ണ്ട​​​ര ഏ​​​ക്ക​​​റി​​​ലെ ഏ​​​ല​​​ച്ചെ​​​ടി ന​​​ശി​​​ച്ചാ​​​ല്‍ 2750 രൂപ ന​​​ല്‍​കു​​​ന്ന​​​ത്. കാ​​​യ്ക്കു​​​ന്ന ഒ​​​രു ജാ​​​തി​​​മ​​​ര​​​ത്തി​​​നു 440 രൂ​​​പ​​​യാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ജാ​​​തി​​​പ​​​ത്രി​​​ക്ക് 2500 രൂ​​​പ​​​വ​​​രെ ല​​​ഭി​​​ക്കും.​​​ വെ​​​റു​​​തെ ജാ​​​തി​​​ക്ക കൊ​​​ടു​​​ത്താ​​​ലും കി​​​ട്ടും 500 രൂ​​​പ. പ​​​ച്ച​​​ക്ക​​​റി പ​​​ത്ത് സെ​​​ന്‍റി​​​ല്‍ ന​​​ശി​​​ച്ചാ​​​ല്‍ വെ​​​റും 220 രൂ​​​പ​​​യാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​ക്കാ​​​ല​​​ത്തെ ക​​​ഷ്ട​​​പ്പാ​​​ടി​​​നു​​​ള്ള വി​​​യ​​​ർ​​​പ്പി​​​ന്‍റെ വി​​​ല​​​യാ​​​ണ് 220 രൂ​​​പ.

ഒ​​​രു തെ​​​ങ്ങ് ന​​​ഷ്ട​​​പ്പെ​​​ട്ടാ​​​ല്‍ 500 രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം കി​​​ട്ടും. ന​​​ല്ലൊ​​​രു തെ​​​ങ്ങി​​​ൻ​​​തൈ​​​ക്കു കൊ​​​ടു​​​ക്ക​​​ണം 500 രൂ​​​പ​​​യ്ക്കു​​​മു​​​ക​​​ളി​​​ൽ. കു​​​ല​​​ച്ച വാ​​​ഴ, ഒ​​​രു വ​​​ര്‍​ഷം പ്രാ​​​യ​​​മാ​​​യ തെ​​​ങ്ങ്, കാ​​​യ്ക്കാ​​​ത്ത ക​​​വു​​​ങ്ങ്, കാ​​​യ​​​ക്കാ​​​ത്ത് ക​​​ശു​​​മാ​​​വ്, കൊ​​​ക്കോ, കാ​​​പ്പി, ഗ്രാം​​​പു എ​​​ന്നി​​​വ​​​യ്ക്ക് 110 രൂ​​​പ വീ​​​ത​​​മാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ക. പ​​​ത്തു സെ​​​ന്‍റ് മ​​​രി​​​ച്ചീനി, ഇ​​​ഞ്ചി എ​​​ന്നി​​​വ ന​​​ശി​​​പ്പി​​​ച്ചാ​​​ല്‍ കി​​​ട്ടു​​​ന്ന​​​താ​​​ക​​​ട്ടേ 165 രൂപ​​​മാ​​​ത്ര​​​മാ​​​ണ്. ഈ ​​​വി​​​ള​​​യി​​​റ​​​ക്കാ​​​ന്‍ പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം രു​​​പ​​​യാണ് ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു ചെ​​​ല​​​വാ​​​കു​​​ന്ന​​​ത്. കു​​​ല​​​യ്ക്കാ​​​ത്ത വാ​​​ഴ​​​യ്ക്ക് 83 രൂപ മാ​​​ത്ര​​​മാ​​​ണ് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം. ല​​​ക്ഷ​​​ങ്ങ​​​ളു​​​ടെ കൃ​​​ഷി ന​​​ശി​​​ച്ച ക​​​ർ​​​ഷ​​​ക​​​ൻ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു വ​​​ന്നാ​​​ൽ പോ​​​ലും അ​​​റി​​​യി​​​ല്ല. അ​​​ത്ര​​​മാ​​​ത്രം ചെ​​​റി​​​യ തു​​​ക​​​യാ​​​ണ് എ​​​ത്തു​​​ന്ന​​​ത്.

വ​​​ന്യ​​​ജീ​​​വി​​​യാ​​​ൽ മ​​​രി​​​ച്ചാ​​​ൽ

പാമ്പ് ഒ​​​ഴി​​​കെ​​​യു​​​ള്ള വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടാ​​​ൽ പ​​​ത്ത് ല​​​ക്ഷം രൂ​​​പ വ​​​രെ ന​​​ല്കും. എ​​​ന്നാ​​​ൽ വ​​​ന്യ​​​ജീ​​​വി​​​യി​​​ൽ​​​പ്പെ​​​ട്ട പാ​​​ന്പ് ക​​​ടി​​​ച്ചു മ​​​രി​​​ച്ചാ​​​ൽ ര​​​ണ്ട് ല​​​ക്ഷ​​​ത്തി​​​ൽ ഒ​​​തു​​​ക്കും. ക​​​ടി​​​ക്കാ​​​ൻ വ​​​രു​​​ന്ന പാ​​​ന്പി​​​നെ കൊ​​​ന്നാ​​​ൽ വ​​​നം​​​വ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്ത് അ​​​ക​​​ത്തി​​​ടു​​​ക​​​യും ചെ​​​യ്യും.

Tags : Farmer Shocked WildAnimals Destroyed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up