International
സെന്റ് പീറ്റേഴ്സ്ബെർഗ്: റഷ്യൻ സാംസ്കാരിക തലസ്ഥാനമായ സെന്റ് പീറ്റേഴ്സ്ബെർഗ് നഗരത്തിൽ ഉഗ്ര ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ. പ്രസിഡന്റ് പുടിന്റെ അഭിമാന സാന്പത്തിക ഉച്ചകോടി നടന്ന നഗരത്തിലുണ്ടായ ആക്രമണം റഷ്യയെ ഞെട്ടിച്ചു. മുന്പു കണ്ടിട്ടില്ലാത്ത വിധമുള്ള ആക്രമണമാണ് യുക്രെയ്ൻ നടത്തിയതെന്ന് റഷ്യൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
നഗരം ഉൾപ്പെടുന്ന ലെനിൻഗ്രാഡ് പ്രവിശ്യയിലിൽ 140 ഡ്രോണുകളെ വെടിവച്ചിട്ടതായി പ്രവിശ്യാ ഗവർണർ അലക്സാണ്ടർ ഡ്രോസ്ഡെങ്കോ അറിയിച്ചു. നഗരത്തിലെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് സെന്റ് പീറ്റേഴ്സ്ബെർഗ് മേയർ അലക്സാണ്ടർ ബെഗ്ലോവ് നിർദേശിച്ചു. നാലു വർഷം പിന്നിട്ട യുദ്ധത്തിനിടെ ഒരു റഷ്യൻ നഗരത്തിൽ ഇത്തരമൊരു നിയന്ത്രണം ആദ്യമാണ്.
ഒരു സൈനിക താവളത്തിൽ തീപിടിത്തമുണ്ടായെന്നും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായെന്നും ഗവർണർ പറഞ്ഞു. എന്നാൽ എവിടെയാണെന്ന് വ്യക്തമാക്കിയില്ല.
റഷ്യൻ സേനയുടെ നാവിക കേന്ദ്രത്തിലാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. ആയിരം കിലോമീറ്റർ അകലെനിന്നാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് പുടിൻ പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ആക്രമണമുണ്ടായത്. സെന്റ് പീറ്റേഴ്സ് ബർഗിലെ സാന്പത്തിക ഉച്ചകോടിയിലാണ് പുടിൻ നിലപാട് വ്യക്തമാക്കിയത്. ഇന്നലെ അവസാനിച്ച ഉച്ചകോടിയിൽ 130 രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്തു. വർഷങ്ങൾക്കുശേഷം ആദ്യമായി യുഎസിൽനിന്നും നാമമാത്ര പ്രതിനിധി സംഘമെത്തി.
District News
വാകത്താനം: വാകത്താനം സ്വദേശിയായ വി. ആർ. സുനിൽ (57) ഷോക്കേറ്റ് മരിച്ചു. പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് അയർക്കുന്നത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു ദുരന്തം.
വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തിയിരുന്ന വാഹനത്തിൽ നിന്ന് കറന്റ് പ്രവഹിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോക്കേറ്റ് വീണ സുനിലിനെ ഉടൻതന്നെ അയർക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്കാരം നടത്തി.
Kerala
കോഴിക്കോട്: നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്ച്ചെ രണ്ടോടെ തിക്കോടി റെയിൽവേ സ്റ്റേഷന് സമീപത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു.
ട്രെയിനിനു മുകളിൽ കാലുതെന്നിയതോടെ റെയിൽപാളത്തിനു മുകളിലുള്ള വൈദ്യുതി ലൈനിൽ പിടിക്കുകയായിരുന്നു. പൊള്ളലേറ്റ സിനാനെ തൊട്ടടുത്തുള്ള കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമാണെന്നു കണ്ടതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
4000 കിലോവാട്ട് ശേഷിയുള്ള വൈദ്യതിലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
District News
കൂരോപ്പട: വൈദ്യുതി ലൈനിൽ കയറിയ കുരങ്ങൻ ഷോക്കേറ്റ് ചത്തു. കൂരോപ്പട കവലയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു അപകടം. പ്രദേശത്തെ വൈദ്യുതി പോസ്റ്റിൽ കയറിയ കുരങ്ങൻ ഉയർന്ന വോൾട്ടേജ് ലൈനിലേക്കു കടക്കുകയായിരുന്നു. സമീപത്തെ സ്കൂളിനു പരിസരത്തും മറ്റുമായി പതിവായി ചുറ്റിക്കറങ്ങുന്ന കുരങ്ങനാണ് ചത്തതെന്നു വ്യാപാരികൾ പറഞ്ഞു.
ഷോക്കേറ്റയുടൻ വ്യാപാരികൾ കെഎസ്ഇബിയിൽ ബന്ധപ്പെട്ട് വൈദ്യുതി വിച്ഛേദിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്നു വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി താഴെ ഇറക്കിയശേഷം കുരങ്ങനെ കൊണ്ടുപോയി.
Kerala
തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്.
ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ: കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. കരാർ തൊഴിലാളിയായ ആസാം സ്വദേശി ബൈനൂൽ ഇസ്ലാമിനാണ് പരിക്ക്. ഇയാളെ കയ്പമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നു കൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം.
മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത്. മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. ജോലി സമയത്ത് ചെയ്യേണ്ടതായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.