കേരള ഹൈക്കോടതി
കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എസ്.ആര്. ഉദയകുമാറിന്റെ ക്വാര്‍ട്ടേഴ്സ് നവീകരണത്തിനും പുതിയ കാര്‍ വാങ്ങാനും 28.44 ലക്ഷം രൂപ ചെലവിട്ടതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി.
ചട്ടങ്ങള്‍ മറകടന്നാണ് ബോര്‍ഡിന്റെ നടപടിയെന്നും അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉന്നമനമാണു ബോര്‍ഡിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
Tags : Renovation DevaswomCommissioner Quarters Shocked KerlaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash