ജെമീമ റോഡ്രിഗസ് (ഫയൽ ചിത്രം)
മുംബൈ: എസിസി വനിതാ ഏഷ്യ കപ്പ്, ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നു ജെമീമ റോഡ്രിഗസ് പുറത്ത്.
ഇംഗ്ലണ്ടില്‍ നടക്കുന്ന ദ ഹണ്‍ഡ്രഡ് പോരാട്ടത്തിനിടെ പരിക്കേറ്റതാണ് ജെമീമയ്ക്കു വിനയായത്. ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്സലന്‍സില്‍ മെഡിക്കല്‍ പരിചരണത്തിലാണ് ജെമീമ. ഏഷ്യ കപ്പ് ട്വന്റി-20യില്‍ ജെമീമയ്ക്കു പകരം പ്രതിക റാവല്‍ ഇന്ത്യന്‍ ടീമില്‍ എത്തി.
ഈ മാസം 30ന് തായ്ലന്‍ഡിന് എതിരേയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഹോങ്കോംഗ്, പാക്കിസ്ഥാന് ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഇന്ത്യക്കും തായ്ലന്ഡിനും ഒപ്പമുള്ളത്.