x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെൻസസ് ചോദ്യാവലിയിൽ ജാതിയും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: August 15, 2026 02:13 AM IST | Updated: August 15, 2026 02:13 AM IST

പ്രതീകാത്മക ചിത്രം - എഐ

ന്യൂ​ഡ​ൽ​ഹി: ജാ​തി, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച സ്ഥ​ലം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി സെ​ൻ​സ​സ് പ്ര​ക്രി​യ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലെ 40 ചോ​ദ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. പ​ത്താ​മ​ത്തെ ചോ​ദ്യ​മാ​യാ​ണ് ജാ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

34 - ാം ചോ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ്ഥ​ല​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ർ, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ഞ്ഞു​മൂ​ടി​യ മേ​ഖ​ല​ക​ളി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 30 വ​രെ ര​ണ്ടാം​ഘ​ട്ട സെ​ൻ​സ​സ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. ഈ ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഓ​ഗ​സ്റ്റ് 17 മു​ത​ൽ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ മ​റ്റി​ട​ങ്ങ​ളി​ൽ അ​ടു​ത്ത വ​ർ​ഷ​മാ​ണ് ര​ണ്ടാം ഘ​ട്ട ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

പേ​ര്, ഗൃ​ഹ​നാ​ഥ​നു​മാ​യു​ള്ള ബ​ന്ധം, ലിം​ഗ​ഭേ​ദം, ജ​ന​ന​ത്തീ​യ​തി, പ്രാ​യം, വൈ​വാ​ഹി​ക നി​ല, ദേ​ശീ​യ​ത, മ​തം, മാ​തൃ​ഭാ​ഷ, സാ​ക്ഷ​ര​ത, ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, തൊ​ഴി​ൽ മേ​ഖ​ല, കു​ടി​യേ​റ്റ ച​രി​ത്രം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ര​ണ്ടാം​ഘ​ട്ട ക​ണ​ക്കെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കൂ​ടാ​തെ, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​വ​ര​ങ്ങ​ൾ, ഭി​ന്ന​ശേ​ഷി, ജ​നി​ച്ച സ്ഥ​ലം, കു​ടി​യേ​റ്റ​ത്തി​ന്‍റെ കാ​ര​ണം, സ്ത്രീ​ക​ളി​ലെ പ്ര​സ​വാ​നു​കൂ​ല്യ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യും ശേ​ഖ​രി​ക്കും. ഇ​തി​നു​പു​റ​മെ, ബാ​ങ്ക് അ​ക്കൗ​ണ്ട്, മൊ​ബൈ​ൽ ന​മ്പ​ർ, പാ​സ്‌​പോ​ർ​ട്ട്, വോ​ട്ട​ർ ഐ​ഡി, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് തു​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടോ​യെ​ന്ന വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കും.

ചോ​ദ്യം​ചെ​യ്ത് കോ​ൺ​ഗ്ര​സ്

സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യി ജാ​തി​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​മ്പോ​ൾ കൃ​ത്യ​മാ​യ ജാ​തി​പ്പ​ട്ടി​ക മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കാ​ത്ത​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ജാ​തി കോ​ള​ത്തി​ൽ ഏ​തൊ​ക്കെ ജാ​തി ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. ഈ ​ന​ട​പ​ടി സം​ശ​യം ജ​നി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

ബി​ഹാ​ർ, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ലെ ജാ​തി സ​ർ​വേ​ക​ളി​ൽ ചെ​യ്ത​തു​പോ​ലെ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ ജാ​തി​പ്പ​ട്ടി​ക നോ​ക്കി മാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു പ​ക​രം ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​തേ​പ​ടി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ൽ സം​ശ​യം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags : Caste Census Questionnaire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up