x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ദി​യു​ടെ വി​ദേ​ശ​ന​യ​ത്തെ​ക്കു​റി​ച്ചു​ള്ള രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം; മ​റു​പ​ടി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ഓൺലൈൻ ഡെസ്ക്
Published: August 15, 2026 12:26 AM IST | Updated: August 15, 2026 12:26 AM IST

രാഹുൽ ഗാന്ധി, സന്ദീപ് ദീക്ഷിത്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വി​ദേ​ശ​ന​യ​ത്തെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യെ പ​രാ​മ​ർ​ശി​ച്ച് സ​ന്ദീ​പ് ദീ​ക്ഷി​ത്തും ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം.

ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ളി​ൽ പ​ര​സ്പ​ര ബ​ഹു​മാ​ന​വും ധാ​ര​ണ​യും നി​ല​നി​ർ​ത്തേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​യും ഇ​റ്റ​ലി​യും ത​മ്മി​ലു​ള്ള ബ​ന്ധം സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ നേ​താ​ക്ക​ളെ ആ​ലിം​ഗ​നം ചെ​യ്യു​ന്ന​താ​ണ് വി​ദേ​ശ​ന​യ​മെ​ന്ന ആ​ശ​യം പ്ര​ധാ​ന​മ​ന്ത്രി​ക്ക് എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന് ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സ് ക​ൺ​വെ​ൻ​ഷ​നി​ൽ രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചി​രു​ന്നു.  

രാ​ഹു​ൽ ഗാ​ന്ധി വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന സ​ന്ദീ​പ് ദീ​ക്ഷി​ത്തി​നെ കെ​ട്ടി​പ്പി​ടി​ച്ച​പ്പോ​ൾ, ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മെ​ലോ​ണി​യാ​ണെ​ന്ന് ക​രു​തി​യാ​ണോ കെ​ട്ടി​പ്പി​ടി​ച്ച​തെ​ന്ന് സ​ന്ദീ​പ് ദീ​ക്ഷി​ത് ചോ​ദി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. ഇ​തി​ന്, താ​ൻ ആ ​നി​ല​യി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.

Tags : RahulGandhi GiorgiaMeloni LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up