ബിസ്മി കണക്ട്
കൊച്ചി: പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ ബിസ്മി കണക്ട്, വമ്പനോണം ബംപറോണം ഓഫറിലൂടെ ഉപയോക്താക്കള്‍ക്കായി 25 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചു.
കോടി രൂപയുടെ മെഗാ ബംപര്‍ സമ്മാനവും, നടത്തുന്ന ഓരോ പര്‍ച്ചേസിനും ഉറപ്പായ സമ്മാനങ്ങളും ഉണ്ടാകും. ആഴ്ചതോറും ലക്ഷം രൂപ വീതം നേടാനുള്ള അവസരവുമുണ്ട്.
ഹോം ആന്‍ഡ് ഡിജിറ്റല്‍ അപ്ലയന്‍സുകള്‍ ഉള്‍പ്പെടെ എല്ലാ ഉത്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും പ്രത്യേക എക്സ്ചേഞ്ച് ബോണസും ഉണ്ട്.
26,000 രൂപ വരെ ഇന്‍സ്റ്റന്റ് ബാങ്ക് കാഷ്ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. എസ്ബിഐ കാര്‍ഡ് പര്‍ച്ചേസുകള്‍ക്കു 15,000 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടുണ്ട്.
ഓരോ ഉത്പന്നത്തിനും കൂടുതല്‍ സംരക്ഷണം നല്കുന്ന 2 പ്ലസ് 1 വര്‍ഷത്തെ അധിക വാറന്റി ആനുകൂല്യങ്ങളും ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങൾക്കു വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിലുടനീളമുള്ള ബിസ്മി കണക്ട് സ്റ്റോറുകളില്‍ ഈ ഓഫറുകള്‍ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.