x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വാ​ത​ന്ത്ര്യ​ദി​നം: മ​ല​യാ​ളി​യാ​യ മേ​ജ​ർ ത​രു​ൺ വാ​സു​ദേ​വ​ന് ശൗ​ര്യ​ച​ക്ര; രാ​ഷ്ട്ര​പ​തി​യു​ടെ സൈ​നി​ക മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: August 14, 2026 11:59 PM IST | Updated: August 14, 2026 11:59 PM IST

മേ​ജ​ർ ത​രു​ൺ വാ​സു​ദേ​വൻ

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ​ക്കും കേ​ന്ദ്ര സാ​യു​ധ പോ​ലീ​സ് സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ധീ​ര​താ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. രാ​ജ്യ​ത്തി​ന് വേ​ണ്ടി ധീ​ര​വും സ്തു​ത്യ​ർ​ഹ​വു​മാ​യ സേ​വ​നം അ​നു​ഷ്ഠി​ച്ച സൈ​നി​ക​ർ​ക്കു​ള്ള ഈ ​അം​ഗീ​കാ​ര​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാം. കോ​ർ​പ്സ് ഓ​ഫ് എ​ഞ്ചി​നീ​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ലും, 57 രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സി​ലു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മ​ല​യാ​ളി സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ൻ മേ​ജ​ർ ത​രു​ൺ വാ​സു​ദേ​വ​ന് ശൗ​ര്യ​ച​ക്ര പു​ര​സ്കാ​രം ല​ഭി​ച്ചു.

ജ​മ്മു കാ​ഷ്മീ​രി​ൽ പാ​ക് അ​തി​ർ​ത്തി​യി​ൽ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം ത​ക​ർ​ത്ത ഓ​പ്പ​റേ​ഷ​നി​ൽ കാ​ഴ്ച്ച​വെ​ച്ച അ​സാ​മാ​ന്യ ധീ​ര​ത​യ്ക്കാ​ണ് മേ​ജ​ർ ത​രു​ൺ വാ​സു​ദേ​വ​നെ ഈ ​ഉ​ന്ന​ത ബ​ഹു​മ​തി ന​ൽ​കി രാ​ജ്യം ആ​ദ​രി​ക്കു​ന്ന​ത്. 13 മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 78 ധീ​ര​താ അ​വാ​ർ​ഡു​ക​ളാ​ണ് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു പ്ര​ഖ്യാ​പി​ച്ച​ത്. ഒ​ന്പ​ത് പേ​ർ​ക്ക് കീ​ർ​ത്തി​ച​ക്ര ല​ഭി​ച്ചു. ഇ​തി​ൽ ഏ​ഴെ​ണ്ണം മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​ണ്. 

മേ​ജ​ർ ത​രു​ൺ വാ​സു​ദേ​വ് ഉ​ൾ​പ്പെ​ടെ 19 പേ​ർ​ക്കാ​ണ് ശൗ​ര്യ​ച​ക്ര പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.ധീ​ര​ത​യ്ക്കു​ള്ള 36 സേ​നാ മെ​ഡ​ലു​ക​ളും, മൂ​ന്ന് നാ​വി​ക​സേ​നാ മെ​ഡ​ലു​ക​ളും, അ​ഞ്ച് വാ​യു​സേ​നാ മെ​ഡ​ലു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ണി​പ്പൂ​രി​ലെ ഭീ​ക​രാ​ക്ര​മ​ണം നേ​രി​ട്ട ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ൽ മ​നി​യോ ഫ്രാ​ൻ​സി​സി​നും, കി​ഷ്ത്വാ​ർ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ഹ​വി​ൽ​ദാ​ർ ഗ​ജേ​ന്ദ്ര സിം​ഗി​നും കീ​ർ​ത്തി​ച​ക്ര ന​ൽ​കി ആ​ദ​രി​ക്കും. കൂ​ടാ​തെ, ക​ത്‌​വ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​മ്മു-​കാ​ഷ്മീ​ർ പോ​ലീ​സി​ലെ ആ​റു​പേ​രും കീ​ർ​ത്തി​ച​ക്ര ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. 

Tags : TarunVasudev Major DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up