പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മികച്ച സേവനം കാഴ്ച വച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപനം വൈകി. സാധാരണ സ്വാതന്ത്ര്യദിന തലേന്ന് ഉച്ചകഴിഞ്ഞു പ്രഖ്യാപിക്കുന്ന പോലീസ് മെഡൽ ഇന്ന് രാത്രി 11.15 ഓടെയാണ് പ്രഖ്യാപിച്ചത്.
പോലീസ് മെഡൽ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മെഡൽ പട്ടിക രഹസ്യമായി തയാറാക്കി ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറുന്നതിലുണ്ടായ വീഴ്ചയാണ് മെഡൽ പട്ടികയുടെ പ്രഖ്യാപനം വൈകാൻ ഇടയാക്കിയതെന്നാണ് വിവരം.
പോലീസ് മെഡൽ പട്ടിക മാർച്ചിൽ തയാറാക്കി പോലീസ് ആസ്ഥാനത്തു നിന്നു ആഭ്യന്തര വകുപ്പിനു കൈമാറിയെങ്കിലും തിരുത്തലിനായി സമർപ്പിക്കുകയായിരുന്നു. പിന്നീട് സംഭവിച്ച വീഴ്ചയാണ് പട്ടിക വൈകുന്നതിന് കാരണമായത്.
Tags : ChiefMinisters Police Medal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs