x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ന്പു​ക​ടി​യേ​റ്റ് കു​ഞ്ഞു മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​യി​ല്ല

വെബ്ഡെസ്ക്
Published: August 15, 2026 01:16 AM IST | Updated: August 15, 2026 01:16 AM IST

പ്രതീകാത്മക ചിത്രം

തൃ​​​ശൂ​​​ർ: മൂ​​​ന്നു​​​വ​​​യ​​​സു​​​കാ​​​രി പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​പ്പി​​​ഴ​​​വു​​​വ​​​രു​​​ത്തി​​​യ ഡോ​​​ക്ട​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

എ​​​ന്നാ​​​ൽ, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഞ്ചു​​​ വ​​​ർ​​​ഷം മു​​​ന്പു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ ഡോ​​​ക്ട​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നോ കു​​​ടും​​​ബ​​​ത്തി​​​നു നീ​​​തി ല​​​ഭ്യ​​​മാ​​​ക്കാ​​​നോ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു കു​​​ടും​​​ബം പ​​​രാ​​​തി​​​പ്പെ​​​ട്ടു.

ഡോ​​​ക്ട​​​ർ ബി.​​​എ​​​സ്. ശ്രീ​​​രേ​​​ഖ​​​യു​​​ടെ പേ​​​രി​​​ൽ ക​​​ടു​​​ത്ത അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യും ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ആ​​​ല​​​മ​​​റ്റം സ്വ​​​ദേ​​​ശി കാ​​​ച്ച​​​പ്പി​​​ള്ളി ബി​​​നോ​​​യി​​​യു​​​ടെ​​​യും ല​​​യ​​​യു​​​ടെ​​​യും മ​​​ക​​​ൾ ആ​​​വ്റി​​​ൻ 2021 മാ​​​ർ​​​ച്ച് 24നാ​​​ണു പാ​​​ന്പു​​​ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച​​​ത്.

ന​​​ട​​​പ​​​ടി വൈ​​​കു​​​ന്ന​​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബി​​​നോ​​​യ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണു വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. പോ​​​ലീ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ളും വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലെ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ചു മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ണ്.

ഡെ​​​പ്യൂ​​​ട്ടി ഡി​​​എം​​​ഒ ഡോ. ​​​എ​​​ൻ.​​​എ. ഷീ​​​ജ, ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സി​​​ലെ സീ​​​നി​​​യ​​​ർ സൂ​​​പ്ര​​​ണ്ട് ഷൈ​​​ൻ​​​കു​​​മാ​​​ർ, ജി​​​ല്ലാ ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ എം.​​​എ​​​സ്. ഷീ​​​ജ എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഡോ​​​ക്ട​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​ക്കു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടു​​​ണ്ട്. കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​പ്പോ​​​ൾ ആ​​​ന്‍റി​​​വെ​​​നം കൊ​​​ടു​​​ത്തി​​​ല്ലെ​​​ന്നും സ​​​മ​​​യം ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

2025 ജ​​​നു​​​വ​​​രി 23ന് ​​​റി​​​പ്പോ​​​ർ​​​ട്ട് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷി​​​നു​​​മാ​​​ണു കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് ഇ​​​പ്പോ​​​ൾ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ര​​​ണ്ടു പ​​​രാ​​​തി​​​ക​​​ളി​​​ലും അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത്.

Tags : BabyDies SnakeBitten Report Doctor Action Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up