x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് ജനങ്ങളുടെ സുഹൃത്താ​ക​ണം: മു​ഖ്യ​മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 15, 2026 03:00 AM IST | Updated: August 15, 2026 03:00 AM IST

‘മൈ ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ’ പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്‌​​​ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി വി.ഡി. സ​​​തീ​​​ശ​​​ൻ നി​​​ർവ​​​ഹി​​​ച്ച​​​പ്പോ​​​ൾ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ന്ന പ​​​രാ​​​തി​​​ക്കാ​​​ർ​​​ക്കു നീ​​​തി​​​കി​​​ട്ടു​​​മെ​​​ന്ന ബോ​​​ധ്യ​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

കാ​​​ല​​​ങ്ങ​​​ളാ​​​യി പോ​​​ലീ​​​സ് ജ​​​ന​​​ങ്ങ​​​ളി​​​ൽ ഭ​​​യ​​​മാ​​​ണു സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. അ​​​തു മാ​​​റ്റി പോ​​​ലീ​​​സ് ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ഹൃ​​​ത്താ​​​യും സ​​​ഹാ​​​യം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​പ്പോ​​​ൾ ഓ​​​ടി​​​യെ​​​ത്തു​​​ന്ന ബ​​​ന്ധു​​​വാ​​​യും മാ​​​റ​​​ണം. എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി ചെ​​​യ്യാ​​​ൻ പ​​​റ്റി​​​യി​​​ല്ലെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ൾ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ന്പോ​​​ഴു​​​ള്ള പെ​​​രു​​​മാ​​​റ്റ​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ‘മൈ ​​​പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ’ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം പേ​​​രൂ​​​ർ​​​ക്ക​​​ട സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന, ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തു​​​ന്ന, സ​​​ങ്ക​​​ടം വ​​​രു​​​ന്പോ​​​ൾ ഓ​​​ടി​​​യെ​​​ത്തു​​​ന്ന പോ​​​ലീ​​​സ് എ​​​ന്ന ആ​​​ധു​​​നി​​​ക സ​​​ങ്ക​​​ൽ​​​പ​​​മാ​​​ണ് ഇ​​​നി വേ​​​ണ്ട​​​ത്. സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തു​​​ന്ന പ്രാ​​​യ​​​മാ​​​യ​​​വ​​​ർ, സ്ത്രീ​​​ക​​​ൾ, കു​​​ട്ടി​​​ക​​​ൾ, പ​​​ല​​​ത​​​രം സ്വ​​​ഭാ​​​വ​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രോ​​​ടെ​​​ല്ലാം പെ​​​രു​​​മാ​​​റ്റ​​​ം ന​​​ല്ല​​​താ​​​ക​​​ണം. അ​​​തേ​​​സ​​​മ​​​യം, കു​​​റ്റം ചെ​​​യ്താ​​​ൽ പോ​​​ലീ​​​സ് ക​​​ണ്ടു​​​പി​​​ടി​​​ച്ചു നി​​​യ​​​മ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​മെ​​​ന്ന ഭ​​​യം കു​​​റ്റ​​​വാ​​​ളി​​​ക​​​ളി​​​ലു​​​ണ്ടാ​​​ക്ക​​​ണം.

സ​​​മൂ​​​ഹ​​​ത്തി​​​ലെ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് പോ​​​ലീ​​​സി​​​നെ​​​യും പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. വി​​​ല്ലേ​​​ജ്, പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫീ​​​സു​​​ക​​​ൾ പോ​​​ലെ ജ​​​ന​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​ണ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും.

തെ​​​റ്റ് ചെ​​​യ്യു​​​ന്ന​​​വ​​​ര​​​ല്ലാ​​​തെ പോ​​​ലീ​​​സി​​​നെ പേ​​​ടി​​​ക്കേ​​​ണ്ട​​​തി​​​ല്ല. സം​​​സ്ഥാ​​​ന ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി 63 സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ വ​​​നി​​​ത​​​ക​​​ളെ എ​​​സ്എ​​​ച്ച്ഒ​​​മാ​​​രാ​​​ക്കി. പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ജോ​​​ലി​​​ഭാ​​​രം കു​​​റ​​​യ്ക്കും. ഡി​​​ഐ​​​ജി​​​വ​​​രെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷ്, പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി മി​​​ൻ​​​ഹാ​​​ജ് അ​​​ലം, പോ​​​ലീ​​​സ് ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് എ. ​​​ഹേ​​​മ​​​ച​​​ന്ദ്ര​​​ൻ, എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : VDSatheesan Police Friends People Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up