x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ഷോ​ക്കേ​റ്റ് 1919 മ​ര​ണം

സി​ജോ പൈ​നാ​ട​ത്ത്
Published: August 15, 2026 03:49 AM IST | Updated: August 15, 2026 03:50 AM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്തു വൈ​ദ്യു​താ​ഘാ​ത​മേ​റ്റു ജീ​വ​ൻ ന​ഷ്ട​മാ​യ​ത് 1919 പേ​ർ​ക്ക്. ഇ​തി​ൽ 165 പേ​ർ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രാ​ണെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ് ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. കെ​എ​സ്ഇ​ബി ഇ​ൻ​സ്റ്റ​ലേ​ഷ​നി​ൽ​നി​ന്നു​ള്ള​തി​നു പു​റ​മേ, വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും​നി​ന്നു​ള്ള വൈ​ദ്യു​താ​ഘാ​ത​ങ്ങ​ളി​ൽ‌ മ​രി​ച്ച​വ​രു​ടെ ആ​കെ ക​ണ​ക്കാ​ണി​ത്.

എ​റ​ണാ​കു​ളം റീ​ജ​ണി​ലാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ഏ​റ്റ​വു​മ​ധി​കം പേ​ർ ഷോ​ക്കേ​റ്റു മ​രി​ച്ച​ത്. 1605 അ​പ​ക​ട​ങ്ങ​ളി​ലാ​യി 622 പേ​ർ. ഇ​തി​ൽ 565 പേ​രും പൊ​തു​ജ​ന​ങ്ങ​ളാ​ണ്. കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ർ 47. തി​രു​വ​ന​ന്ത​പു​രം റീ​ജ​ണി​ൽ 1239 അ​പ​ക​ട​ങ്ങ​ളി​ലാ​യി 540 പേ​ർ ഷോ​ക്കേ​റ്റ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് റീ​ജ​ണി​ൽ 1182ഉം ​ക​ണ്ണൂ​ർ‌ റീ​ജ​ണി​ൽ  611ഉം ​അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി വേ​ലി​ക​ളി​ൽ​നി​ന്ന് ആ​ഘാ​ത​മേ​റ്റ് 84 പേ​ർ മ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജു വാ​ഴ​ക്കാ​ല​യ്ക്കു വൈ​ദ്യു​തി ബോ​ർ​ഡ് ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്നു  ല​ഭി​ച്ച രേ​ഖ​ക​ളി​ൽ പ​റ​യു​ന്നു.
വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ച  165 കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രി​ൽ 99 പേ​രും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്. മ​റ്റു​ള്ള​വ​ർ സ്ഥി​രം ജീ​വ​ന​ക്കാ​ർ. സം​സ്ഥാ​ന​ത്തു പ​ത്തു വ​ർ​ഷ​ത്തി​നി​ടെ 498 മൃ​ഗ​ങ്ങ​ളും ഷോ​ക്കേ​റ്റു മ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വൈ​ദ്യു​തി​ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

കെ​എ​സ്ഇ​ബി​യി​ൽ ലാ​ഭ​ക്ക​ണ​ക്ക്

കൊ​ച്ചി: ന​ഷ്ട​ക്ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ചു പ​ല​വ​ട്ടം കേ​ട്ട കെ​എ​സ്ഇ​ബി ലാ​ഭ​ത്തി​ലാ​ണെ​ന്നു രേ​ഖ​ക​ൾ പ​റ​യു​ന്നു. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 571.22 കോ​ടി രൂ​പ ബോ​ർ​ഡി​നു ലാ​ഭ​മു​ണ്ട്.2021-22 ൽ 97.66 ​കോ​ടി രൂ​പ​യാ​യി​രു​ന്നു ലാ​ഭം.​ എ​ന്നാ​ൽ ബോ​ർ​ഡി​ന്‍റെ ലാ​ഭ​ത്തി​ൽ​നി​ന്നു സ​ർ​ക്കാ​രി​നു വി​ഹി​ത​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കെ​എ​സ്ഇ​ബി സ​മ്മ​തി​ക്കു​ന്നു​ണ്ട്.

Tags : ElectricalSafety Electrocution PublicSafety KSEB Accident Statistics

Recent News

Corehub Up