x
ad
Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എക്‌മോ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു

വെബ്ഡെസ്ക്
Published: August 15, 2026 02:42 AM IST | Updated: August 15, 2026 02:42 AM IST

പാലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ആ​രം​ഭി​ച്ച എ​ക്‌​മോ സം​വി​ധാ​ന​ത്തി​ന്‍റെ ആ​ശീ​ര്‍വാ​ദ​ക​ര്‍മം ‌ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍വ​ഹി​ക്കു​ന്നു.

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ല്‍ ചി​കി​ത്സ​യ്ക്കു​ള്ള എ​ക്‌​മോ സം​വി​ധാ​നം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആ​ശീ​ര്‍വാ​ദ ക​ര്‍മം നി​ര്‍വ​ഹി​ച്ചു.

അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ള്‍ക്കു ജീ​വ​ന്‍ നി​ല​നി​ര്‍ത്താ​നും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​നു​മു​ള്ള ചി​കി​ത്സാ​രീ​തി​യാ​ണ് എ​ക്‌​മോ. ഏ​റെ അ​ത്യാ​സ​ന്ന​മാ​യി കി​ട​ക്കു​ന്ന​തും ജീ​വ​നു ഭീ​ഷ​ണി​യാ​യി ക​ഴി​യു​ന്ന രോ​ഗി​ക​ളെ​യു​മാ​ണ് എ​ക്‌​മോ​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​ര്‍ പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍പ്പെ​ടെ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എ​ക്‌​മോ ഉ​പ​യ​ഗി​ച്ചു​ള്ള ചി​കി​ത്സ ന​ട​ത്തു​ക.

ആ​ശീ​ര്‍വാ​ദ ച​ട​ങ്ങി​ല്‍ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്‍ഡ് സി​ഇ​ഒ ഫാ.​ മാ​ത്യു തെ​ക്കേ​ല്‍, പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍.​ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, രൂ​പ​ത ഫി​നാ​ന്‍സ് ഓ​ഫീ​സ​ര്‍ ഫാ.​ ഡോ.​ ജോ​സ​ഫ് മു​ത്ത​നാ​ട്ട്, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌ട​ര്‍മാ​രാ​യ ഫാ.​ ജോ​സ് കീ​ര​ഞ്ചി​റ, ഫാ. ​ഡോ.​ ജോ​സ​ഫ് ക​രി​കു​ളം, ഫാ.​ ഗ​ര്‍വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ഫാ. ​മാ​ത്യു ചേ​ന്നാ​ട്ട്, ഫാ.​ മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് എ​യ​ര്‍കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​ പി.​എ​ന്‍. നി​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : MarSliwaMedicity ECMOSystem Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up