പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അടിയന്തരഘട്ടത്തില്‍ ചികിത്സയ്ക്കുള്ള എക്മോ സംവിധാനം പ്രവര്‍ത്തനം ആരംഭിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദ കര്‍മം നിര്‍വഹിച്ചു.
അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കു ജീവന് നിലനിര്‍ത്താനും ജീവിതത്തിലേക്കു തിരിച്ചെത്തിക്കാനുമുള്ള ചികിത്സാരീതിയാണ് എക്മോ. ഏറെ അത്യാസന്നമായി കിടക്കുന്നതും ജീവനു ഭീഷണിയായി കഴിയുന്ന രോഗികളെയുമാണ് എക്മോയിലൂടെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്.
വിദഗ്ധ ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ടീമിന്റെ നേതൃത്വത്തിലാണ് എക്മോ ഉപയഗിച്ചുള്ള ചികിത്സ നടത്തുക.
ആശീര്‍വാദ ചടങ്ങില്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സിഇഒ ഫാ. മാത്യു തെക്കേല്‍, പാലാ രൂപത വികാരി ജനറല്‍ മോണ്‍.ഡോ. ജോസഫ് തടത്തില്‍, രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ഡോ. ജോസഫ് മുത്തനാട്ട്, മാര്‍ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. ജോസ് കീരഞ്ചിറ, ഫാ. ഡോ. ജോസഫ് കരികുളം, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ഫാ. മാത്യു ചേന്നാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പി.എന്‍. നിതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.